മിസ്റ്റർ ബോബി ചെമ്മണ്ണൂർ തന്നെപോലുള്ള കാമവെറിയന്മാരുടെ മുഖം മൂടി അഴിഞ്ഞു വീഴട്ടെ: ബോചെയ്ക്ക് എതിരെ തുറന്നടിച്ച് ആൻസി വിഷ്ണു

360

പ്രമുഖ ബിസിനസ്മാൻ ബോബി ചെമ്മണ്ണൂരിന്റെ ലൈം ഗി ക അതിക്രമ പരാമർശത്തിന് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പേരാണ് ബോബിക്ക് എതിരെ രംഗത്ത് എത്തുന്നത്. ഇപ്പോൾ സംഭവത്തിൽ പ്രിഷേധിച്ച് രംഗത്ത് എത്തിയിരിക്കുന്നത് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റായ ആൻസി വിഷ്ണുവാണ്.

തന്റെ സാമൂഹ്യമായ സാമ്പത്തികമായ പ്രിവിലേജിൽ ഇരുന്ന് കൊണ്ട് സ്ത്രീയുടെ അ വ യ വ ങ്ങളിലേക്ക്, അവളുടെ സ്വാതന്ത്ര്യത്തിലേക്ക് അയാൾ ഇടിച്ച് കയറി ചെന്നിരിക്കുന്നു. എന്നിട്ടത് മാധ്യമങ്ങൾക്ക് മുൻപിൽ വിളിച്ച് പറഞ്ഞിരിക്കുന്നു, കേട്ടവർ കയ്യടിക്കുന്നു ഇക്കിളിപ്പെട്ട് ചിരിക്കുന്നു. കേരളത്തിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഇത്രയും വൃത്തികേട് ചെയ്ത വിളിച്ചപ പറഞ്ഞ ഒരാളെ ആഘോഷിക്കുമോ. ട

Advertisements

ഇയാൾക്ക് താൻ ചെയ്തതും പറഞ്ഞതും ലൈം ഗി ക അ തി ക്ര മം ആണെന്ന് മനസിലായില്ല എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം എന്നും ആൻസി വിഷ്ണു കുറിക്കുവന്നു.

ആൻസി വിഷ്ണുവിന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

ബോബി ചെമ്മണ്ണൂർ ഈ പ്രാവശ്യം തൃശൂർ പൂരത്തിന് വേഷം മാറി ചെന്നത്, ഇതിന് മുൻപ് ചെയ്ത വൃത്തികേടുകൾ തന്റെ പ്രിവില്ലേജിൽ ഇരുന്ന് ചെയ്യാൻ പറ്റാത്തത് കൊണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അടി കിട്ടുമെന്ന് പേടിച്ചിട്ടാകും വേഷം മാറിച്ചെന്നത് എന്ന്. അതിന് ബോബി ചെമ്മണ്ണൂർ എന്ത് ചെയ്തുന്നാ.

Also Read
ഗൂഡാലോചനയ്ക്ക് തെളിവില്ല, നടിയെ ആ ക്ര മി ച്ച കേസിൽ കാവ്യ മാധവൻ പ്രതിയാകില്ല, തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചേക്കും

ജാക്കി വെക്കലെ ജാക്കി വെക്കൽ. അയാളുടെ വീഡിയോ കണ്ട് സത്യത്തിൽ എന്താണ് ഈ ജാക്കി വെക്കൽ എന്ന് ആലോചിച്ചു. സംഭവം എന്തോ വൃത്തികേടാണ് എന്ന് ആ വീഡിയോക്ക് താഴെയുള്ള കമന്റ്‌സ് കണ്ടപ്പോൾ മനസിലായി. കൂടാതെ ആ വീഡിയോ ബിജിഎം കയറ്റി ആഘോഷിക്കുന്നത് കണ്ടപ്പോഴും മനസിലായി, പൂരപ്പറമ്പിലും ആൾ തിരക്കുകളിലും സ്പർശന സുഖം തേടി വരുന്ന ചില ഞരമ്പൻമാരുണ്ട്.

തൊട്ടും പിടിച്ചും തന്റെ ലൈം ഗി ക ദാരിദ്ര്യം പൂരപ്പറമ്പിൽ തീർക്കുന്നവർ. മിക്കവരും പെണ്ണുങ്ങളുടെ ചെരുപ്പ് കൊണ്ടുള്ള മുഖം പൊത്തിയടി വാങ്ങി വീട്ടിൽ കൊണ്ട് പോയി മിണ്ടാതിരിപ്പാണ് പതിവ്. ഇതിപ്പോൾ ഒരു പച്ച മനുഷ്യൻ താൻ നിരന്തരമായി പെണ്ണുങ്ങളെ പീ ഡി പ്പി ച്ചു എന്ന് മാധ്യമങ്ങൾക്ക് മുൻപിൽ വിളിച് പറഞ്ഞിരിക്കുന്നു. ഇതിപ്പോൾ ബോബി ചെമ്മണ്ണൂർ പച്ച മനുഷ്യൻ പൂരത്തിന് വേഷം മാറി വന്നത് അടി കിട്ടിയാലും ആരും അറിയാതിരിക്കാനാകും.

തന്റെ സാമൂഹ്യമായ സാമ്പത്തികമായ പ്രിവിലേജിൽ ഇരുന്ന് കൊണ്ട് സ്ത്രീയുടെ അ വ യ വ ങ്ങ ളിലേക്ക്, അവളുടെ സ്വാതന്ത്ര്യത്തിലേക്ക് അയാൾ ഇടിച്ച് കയറി ചെന്നിരിക്കുന്നു. എന്നിട്ടത് മാധ്യമങ്ങൾക്ക് മുൻപിൽ വിളിച്ച് പറഞ്ഞിരിക്കുന്നു, കേട്ടവർ കയ്യടിക്കുന്നു, ഇക്കിളിപ്പെട്ട് ചിരിക്കുന്നു.

കേരളത്തിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഇത്രയും വൃത്തികേട് ചെയ്ത, വിളിച്ച പറഞ്ഞ ഒരാളെ ആഘോഷിക്കുമോ. ഇയാൾക്ക് താൻ ചെയ്തതും പറഞ്ഞതും ലൈം ഗിക അ തി ക്ര മം ആണെന്ന് മനസിലായില്ല എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. മിസ്റ്റർ ബോബി ചെമ്മണ്ണൂർ നിങ്ങൾ എന്ത് പ്രിവിലേജിൽ ഇരുന്ന് കൊണ്ടായാലും നിങ്ങൾ ഇടിച്ച് കയറി ചെന്നത് ഇരയാക്കപ്പെട്ട ഓരോ സ്ത്രീയുടെയും സമാധാനത്തിലേക്കാണ്.

മിസ്റ്റർ ബോബി ചെമ്മണ്ണൂർ. നിങ്ങൾക്ക് ലൈം ഗി ക അതിക്രമം കാണിക്കുവാനുള്ള വസ്തുക്കൾ ആണോ പൂര പറമ്പിലെ സ്ത്രീകൾ. തന്നെപോലുള്ള കാ മ വെ റി യ ന്മ ാരുടെ മുഖം മൂടി അഴിഞ്ഞു വീഴട്ടെ. ബോബി ചെമ്മെണ്ണൂരിന് എതിരെയുള്ള മീ ടു വരട്ടെ.

സമൂഹത്തിനെ ഇൻഫ്‌ളുവൻസ് ചെയ്യാൻ തനിക്കൊക്കെ പറ്റും എന്നിരിക്കെ ഇത്തരം വൃത്തികേട് വിളിച്ച് പറയൽ സമൂഹത്തിലെ രീാശിഴ ജനറേഷനെ എത്ര മാത്രം തെറ്റിദ്ധരിപ്പിക്കും എന്ന് അറിയുമോ, സെ ക് സ് എഡ്യൂക്കേഷൻ നിർബന്ധമാകുന്നത് ഇങ്ങനെ കുറെ മരപാഴുകളെ കൂടി പേടിച്ചിട്ടാണ്. എത്ര വലിയ ലൈം ഗി ക അ തി ക്ര മ മാണ് അയാൾ വല്യ സംഭവമായി വിളിച്ച് പറഞ്ഞത്.

Also Read
കാത്തിരിപ്പ് അവസാനിച്ചു സ്വപ്‌നം പൂവണിയുന്നു, സന്തോഷ വാർത്ത അറിയിച്ച് അനുമോൾ, ആശംസകളുമായി ആരാധകർ

എന്നിട്ട് എന്താണ് വനിതാ കമ്മിഷൻ ഇതിനെതിരെ ഒരു അന്വഷണമോ മറ്റോ നടത്താത്തത്. അയാൾ അന്ന് ചെയ്ത ആ വൃത്തികേടിൽ പ്രതിക്കരിക്കാൻ കഴിയാതെ മെന്റൽ ട്രൗമയിൽ ആയി പോയ എത്രയോ സ്ത്രീകൾ ഉണ്ടാകും, പുരുഷൻ എന്ന വൃത്തികെട്ട പ്രിവിലേജിൽ ഇരുന്ന് അയാൾ വെല്ലുവിളിച്ചത് മുഴുവൻ സ്ത്രീകളെയുമാണ്.

ഇപ്പോൾ ജാക്കി വെക്കേണ്ട കാര്യമില്ല ആവശ്യത്തിന് കിട്ടുന്നുണ്ട്. പോ ചെ യുടെ തുറന്ന പുസ്തകം പോലുള്ള സംസാരം. ഇനി ഇത് മഹത് വചനമായി പരിണമിക്കുമോ ആവോ എന്നും ആൻസി വിഷ്ണു കുറിക്കുന്നു.

Advertisement