എനിക്ക് നിന്റെ അത്ര യോഗ്യതയൊന്നുമില്ല, നിന്റെ ജീവിതം കണ്ടപ്പോൾ തുടങ്ങിയതാണ് നിന്നെ പ്രണയിക്കാൻ: മേഘ്‌നാ വിൻസെന്റിനോട് ആരാധകൻ

96

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്നി ചന്ദനമഴ എന്ന സൂപ്പർഹിറ്റ് സീരിയിലിലൂടെ മലയാളം മിനിസ്‌ക്രീൻ പ്രക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മേഘ്ന വിൻസെന്റ്. മേഘ്ന എന്ന പേരിനെക്കാളും പ്രേക്ഷകരുടെ ഇടയിൽ നടി അറിയപ്പെടുന്നത് അമൃത എന്ന പേരിലൂടെയാണ്.

ചന്ദനമഴ സീരിയലിൽ അമൃതയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു മേഘ്ന വിവാഹിതയായതും പിന്നീട് അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുന്നതും. അതേ സമയം വളരെ വേഗം തന്നെ വിവാഹ മോചിതയായ നടി അഭിനയിത്തിലേക്ക് തിരികെ വരികയും തമിഴ് സീരിയൽ രംഗത്ത് സജീവമാകുകയായിരുന്നു.

Advertisements

Also Read
പൊട്ടിക്കരഞ്ഞു പോകുമെന്ന നിലയിലാണ് അപ്പോൾ എന്റെ നിൽപ്പ്, അരങ്ങേറ്റ സിനിമയിലെ മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് മമ്മൂട്ടി

ഇപ്പോഴിതാ താരം മലയാളത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റർ ഹിറ്റ്‌ലർ എന്ന പരമ്പരയിലൂടെയാണ് മേഘ്‌ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളത്തിലേക്ക് തിരികെ വന്നത്. നടൻ ഷാനവാസ് ഷാനു ആണ് ഇതിൽ നായകനായി എത്തുന്നത്.

അതേ സമയം സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷം പങ്കുവെച്ചും എത്താറുണ്ട്. നേരത്തെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയും മേഘ്ന എത്തിയിരുന്നു. മേഘ്നാസ് സ്റ്റുഡിയോ എന്നാണ് മേഘ്നയുടെ ചാനലിന്റെ പേര്.

താരത്തിന്റെ ജീവിതത്തേയും അഭിനയത്തേയും കുറിച്ചുമെല്ലാം നിരവധി ചോദ്യങ്ങൾ ആരാധകർ ചോദിക്കാറുണ്ട്. എന്നാൽ മേഘ്‌നയ്ക്ക് ഓരോ വീഡിയോയിലൂടെയും പ്രണയ ലേഖനവുമായി എത്തുന്ന ആരാധകരും ഏറെയാണ്.

Also Read:
ബഷീറിന് വേറെ ഭാര്യയും കുഞ്ഞും ഉണ്ടെന്ന് അറിഞ്ഞാണ് പ്രണയിച്ചതെന്ന് മഷൂറ, തമ്മിൽ വഴക്കില്ലെന്നും ഓൾ ഇൻ വൺ പാക്കേജാണ് ബഷിയെന്നും മഷൂറയും സുഹാനയും

മേഘ്ന നിന്റെ ജീവിതം കണ്ടപ്പോൾ തുടങ്ങിയതാണ് നിന്നെ പ്രണയിക്കാൻ. എനിക്ക് നിന്റെ അത്ര യോഗ്യതയൊന്നുമില്ല. ഒരു പാവമാണ് ഞാൻ. പക്ഷേ നിന്നെ മനസ്സിലാക്കാനും നിന്റെ സന്തോഷത്തിനും സങ്കടത്തിനും ജീവിതകാലത്തോളം കൂടെ ഉണ്ടാകാൻ എനിക്ക് കഴിയും എന്നാണ് ഒരു ആരാധകൻ വീഡിയോയ്ക്ക് താഴെ കമന്റ് എഴിതിയിരക്കുന്നത്. ഇത്തരത്തിൽ ഉള്ള നിരവധി കമന്റുകൾ ആണ് ആരാധകർ താരത്തിന് നൽകുന്നത്.

Advertisement