ബഷീറിന് വേറെ ഭാര്യയും കുഞ്ഞും ഉണ്ടെന്ന് അറിഞ്ഞാണ് പ്രണയിച്ചതെന്ന് മഷൂറ, തമ്മിൽ വഴക്കില്ലെന്നും ഓൾ ഇൻ വൺ പാക്കേജാണ് ബഷിയെന്നും മഷൂറയും സുഹാനയും

689

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുടുംബമാണ് ബഷീർ ബഷിയുടേത്. ഏഷ്യാനെറ്റിലെ വമ്പൻ റിയാലിറ്റി ഷോ ആയിരുന്ന ബിഗ്ബോസ് മലയാളം ആദ്യ സീസണിലെ മത്സരാർത്ഥിയായിരുന്നു ബഷീർ ബഷി. രണ്ട് ഭാര്യമാർ ഉള്ളതിന്റെ പേരിൽ ചില വിമർശനങ്ങളും താരം നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ ഭാര്യമാർക്കൊപ്പം തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ച് ബഷീർ ബഷി എത്താറുണ്ട്.

ഇപ്പോഴിതാ ബഷീർ ബഷിയുടം ഭാര്യമാരായ സുഹാനയും മഷൂറയും തങ്ങളുടെ സൗഹൃദത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞ് വന്നിരിക്കുകയാണ്. പരസ്പരം വഴക്ക് കൂടാറുണ്ടോ എന്ന ചോദ്യങ്ങൾക്കിടയിൽ മഷൂറയ്ക്ക് സുഹാന ഒരു പ്രാങ്ക് കൊടുക്കുകയും ചെയ്തിരിക്കുകയാണ്. മഷൂറയുടെ യൂടൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ ആരാധകരുടെ ചില സംശയങ്ങൾക്കുള്ള മറുപടിയാണ് നൽകിയത്.

Advertisements

Also Read:
ചിത്രം സിനിമ ചെയ്യുമ്പോൾ മോഹൻലാലിന് വിശ്വാസക്കുറവ് ഉണ്ടായിരുന്നു, ചിലർ എന്തിനാണ് ഇങ്ങനത്തെ സിനിമ ചെയ്യുന്നതെന്നും ചോദിച്ചു, ഒന്നര വർഷത്തിന് ശേഷം വീണ്ടും ഷൂട്ട് ചെയ്തു; പ്രിയദർശൻ

ഞങ്ങൾ അങ്ങനെ വഴക്കിടുന്നവരല്ല. അങ്ങനെ ഒരു സാഹചര്യം ഞങ്ങൾക്ക് വരാറില്ലെന്നാണ് മഷൂറ പറയുന്നത്. എന്റെ സ്വഭാവം ചെറിയ കാര്യങ്ങളടക്കം എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഞാൻ ഓപ്പണായി പറയുന്നതാണ്. സോനുവിന് അതറിയാം എന്റെ പപ്പയെയും മമ്മയെയും പോലെ എന്നെ അടുത്തറിയുന്ന ആളാണ് സോനു. ഒന്നും ഉള്ളിൽ വെക്കാതെ മുഖത്ത് നോക്കി തുറന്നു പറയാറുണ്ട്.

അതുകൊണ്ട് ഞങ്ങൾക്കിടയിൽ തല്ലുപിടുത്തം വരാറില്ല. പിന്നെ വഴക്ക് ഉണ്ടാക്കുന്നത് ബഷിക്കൊപ്പമാണ്. ഒന്നെങ്കിൽ ഞാനും ബഷിയും. അല്ലെങ്കിൽ സോനുവും ബഷിയും തമ്മിലാണ് വഴക്കെന്ന് മഷൂറ പറയുന്നു. കുടുംബത്തിൽ മഷൂറയാണോ മുന്നിട്ട് നിൽക്കുന്നതെന്ന ചോദ്യത്തിന് അങ്ങനെയാണ് നിങ്ങൾക്ക് തോന്നുന്നതെങ്കിൽ ആയിക്കേട്ടെ. എന്നെക്കാളും നന്നായി ഇക്കാര്യം പറയാൻ സാധിക്കുക സോനുവിനാണെന്ന് മഷുറ പറയുന്നു.

അതെങ്ങനെയാണ് മഷൂറ ലീഡ് ചെയ്യുന്നതെന്ന് മനസിലാവുന്നില്ല. ഇവിടെ ഡൊമിനന്റ് ബഷിയാണ്. അതും ഹെൽത്തി വേയിൽ. അതും ഞങ്ങളെ അടക്കി ഭരിക്കുകയല്ല. കുടുംബത്തിലെ കാരണവരായി ബഷിയെ ഇരുത്തുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം. പിന്നെ ഓരോരുത്തരുടെ സ്വഭാവം കാണുമ്പോൾ നിങ്ങൾക്ക് അങ്ങനെ തോന്നുന്നതാണ്. ഞാനിപ്പോൾ മഷൂറയോട് അഭിപ്രായം ചോദിക്കുന്നത് അവൾ എന്റെ ബോസ് ആയത് കൊണ്ടല്ല. എനിക്ക് അങ്ങനെ ചോദിച്ച് ശീലമുള്ളതാണ്.

Also Read:
ഒരേ സമയം നാല് സീരിയലുകൾ, നാല് വ്യത്യസ്ത കഥാപാത്രങ്ങൾ, ഒരൊറ്റ നടൻ: മിനിസ്‌ക്രീൻ പ്രേക്ഷകരെ അമ്പരപ്പിച്ച് ദാവീദ് ജോൺ

ചെറുപ്പം മുതലേ ഞാൻ ആരെയെങ്കിലും ആശ്രയിച്ചാണ് ജീവിച്ചിട്ടുള്ളത്. ആദ്യം അമ്മയുടെ ചിറകിന് കീഴിലായിരുന്നു. അതിന് ശേഷം ബഷിയുടെ കീഴിലാണ് നടക്കുന്നത്. ഇപ്പോൾ മഷുവിനോടും അഭിപ്രായം ചോദിക്കും. അതുകൊണ്ട് മഷു ഒരിക്കലും ഡൊമിനന്റ് ആവില്ല. ആക്കില്ല ഞാനെന്നും സുഹാന തമാശയായി പറയുന്നു. ഞങ്ങളെല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചും പറഞ്ഞും ഒരു അണ്ടർസ്റ്റാൻഡിങ്ങിലാണ് പോവുന്നത്.

ബഷിക്ക് വേറെ കുടുംബമുണ്ടെന്ന് അറിയാതെയല്ല പ്രണയിച്ചത്. അതൊരിക്കലും സാധ്യമാവില്ലല്ലോ. അന്ന് എനിക്ക് സോഷ്യൽ മീഡിയ ഒന്നും ഇല്ലായിരുന്നു. സോനുവിന്റെ കാര്യം വേണമെങ്കിൽ എന്നിൽ നിന്നും കുറച്ച് കാലത്തേക്ക് മറച്ചു വെക്കാമായിരുന്നു. എന്നാൽ അദ്ദേഹം അത് ചെയ്തില്ല. ആദ്യം കണ്ടപ്പോൾ തന്നെ സോനുവിന്റേയും സുനുവിന്റേയും കാര്യം എന്നോട് പറഞ്ഞിരുന്നു.

ആ സമയത്ത് സൈഗു വാവയെ സോനു ഗർഭിണി ആയിരിക്കുകയാണ്. എല്ലാ കാര്യങ്ങളും അറിഞ്ഞ് തന്നെയാണ് ഞാൻ ഈ കുടുംബത്തിലേക്ക് വന്നതെന്നായിരുന്നു മഷൂറ പറയുന്നു. മഷൂറ നന്നായി സംസാരിക്കുകയും സോനു അത്ര സംസാരിക്കാത്ത ആളാണോ എന്നും ആരാധകർ ചോദിച്ചിരുന്നു. എന്നാൽ ഞാൻ അങ്ങനെ പറയില്ല. കാരണം സോനുവിന് കമ്പനിക്ക് പറ്റിയ ആളെ കിട്ടിയാൽ നന്നായി സംസാരിക്കും. സോനുവിന്റെ ചില കോപ്രായങ്ങളൊക്കെ കണ്ടാൽ ഞാൻ നിലത്ത് വീണ് വരെ ചിരിച്ച് പോവാറുണ്ട്.

Also Read:
സദാചാരത്തിന് യോജിച്ചതല്ല ഇത്, തുണിയുരിയുന്നത് ചന്തയിലാണ് എന്നുള്ള ബോധം വല്ലതുമുണ്ടോ എന്ന് കമന്റിട്ടവന് കിടിലൻ മറുപടി നൽകി മാളവിക മേനോൻ

അതൊന്നും നിങ്ങളുടെ മുന്നിൽ കാണിക്കാൻ പറ്റില്ല. സോനു ഡപ്പാംകൂത്തൊക്കെ കളിക്കാറുണ്ട്. ഞാനും ബേബിയും ഇതേഴ് തമിഴത്തിയാണ് എന്ന മട്ടിൽ നോക്കി നിൽക്കുകയായിരുന്നു. ഒരു വൈബ് കിട്ടിയാൽ ഞാൻ സംസാരിക്കും എന്നായിരുന്നു സുഹാന പറഞ്ഞത്. ഞങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് ബഷീർ തന്നെയാണ്. എല്ലാ കാര്യങ്ങളും പങ്കുവെക്കുന്നത് അദ്ദേഹത്തോടാണ്. ഓൾ ഇൻ വൺ പാക്കേജാണ് ബഷിയെന്നും സുഹാന പറയുന്നു.

Advertisement