ഒരേ സമയം നാല് സീരിയലുകൾ, നാല് വ്യത്യസ്ത കഥാപാത്രങ്ങൾ, ഒരൊറ്റ നടൻ: മിനിസ്‌ക്രീൻ പ്രേക്ഷകരെ അമ്പരപ്പിച്ച് ദാവീദ് ജോൺ

1318

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ദാവീദ് ജോൺ. സീരിയലുകളിൽ ഒരേ സമയം വില്ലനായും നായകനായും തിളങ്ങുകയാണ് താരം. ഒരേ സമയം നാല് സീരിയലുകൾ, നാല് വ്യത്യസ്ത കഥാപാത്രങ്ങൾ ഇതെല്ലം ഒറ്റയ്ക്ക് കൈകാര്യം ചെയ്താണ് ദാവീദ് ജോൺ ശ്രാദ്ധേയൻ ആയിരിക്കുന്നത്.

അമ്മയറിയാതെ സീരിയലിലെ അമ്പാടി അർജുനന്റെ വലംകൈയായ ടോണി, പ്രിയപ്പെട്ടവൾ എന്ന സീരിയലിലെ കള്ളത്തരങ്ങളുടെ ഉസ്താദ് റോയ്, മഞ്ഞിൽ വിരിഞ്ഞ പൂവിലെ സേതുപതി ഐപിഎസ്, മിസ്സിസ് ഹിറ്റ്‌ലറിലെ ശക്തനായ വില്ലൻ അവിനാശ്, അങ്ങനെ പോകുന്നു ദാവീദ് മലയാളികൾക്ക് മുന്നിൽ തകർത്തഭിനയിക്കുന്ന നാല് കഥാപാത്രങ്ങൾ .

Advertisements

Also Read
സീരിയലിൽ കാണുന്ന പോലെയല്ല ഇക്ക, ഒരു ഇന്റർകാസ്റ്റ് പ്രണയവിവാഹം ഉണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല: തുറന്നു പറഞ്ഞ് ഷഫ്‌ന

ഇപ്പോഴിതാ തനിക്ക് ലഭിച്ച ഈ വലിയ അവസരങ്ങളെ പറ്റി തുറന്നു സംസാരിക്കുയാണ് ദാവീദ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ദാവീദിന്റെ തുറന്നു പറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ഒരേ സമയം നാല് സീരിയലിൽ നാല് വ്യത്യസ്ത കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുക എന്നത് കഷ്ടപ്പാട് തന്നെയാണ്. എന്നാൽ ഞാൻ അതിന്റെ നല്ല വശമാണ് കാണുന്നത്. ഇതിൽ കൂടുതൽ എന്താണ് വളർന്നു വരുന്ന ഒരു കലാകാരനായ എനിക്ക് വേണ്ടത്? ഇപ്പോഴൊക്കെ ഞാൻ വീട്ടിൽ പോകുന്നതേ കഷ്ടിയാണ്. കൊച്ചി, തിരുവനന്തപുരം, കൊല്ലം ഷട്ടിലടിക്കൽ ഇപ്പോൾ ഒരു ശീലമായി.

ഈ ഭാഗ്യം എന്നും കരിയറിൽ ഉണ്ടാകണേ എന്നൊരു പ്രാർഥന മാത്രമേ ഇപ്പോഴുള്ളൂ. എന്നാലും, തിരക്കുള്ള നടൻ എന്ന് വിളിക്കുന്നതിനേക്കാൾ ഒരു നല്ല നടൻ എന്ന് അറിയപ്പെടാനാണ് ആഗ്രഹം. ഓരോ കഥാപാത്രത്തിനും അതിന്റേതായ ഭംഗിയുണ്ട്. അവിനാഷിലെ ക്രൂ, രത യും കാ, മവും എന്നെ ത്രില്ല് അടിപ്പിക്കുമ്പോൾ ഇപ്പുറത്ത് വളരെ ജന്റിൽമാൻ ആയ ഒരു പോലീസുകാരൻ ആണ് സേതുപതി.

Also Read
ഭാര്യ മേതിൽ ദേവിക ഉപേക്ഷിച്ചു പോയതിന് പിന്നാലെ മുകേഷിന് വീണ്ടും തിരിച്ചടി, പ്രമുഖ ചാനൽ ഷോയിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ടുകൾ

റോയ് ഒരു സെൽഫിഷായ ആളാണെങ്കിൽ തന്റെ സുഹൃത്തിനു വേണ്ടി എന്തും ത്യജിക്കുന്ന ചങ്കാണ് ടോണി. ഈ വേരിയേഷനുകൾ എല്ലാം ഞാൻ ആസ്വദിക്കുകയാണ്, എല്ലാ കഥാപാത്രവും ഒരുപോലെ പ്രിയപ്പെട്ടതാണെങ്കിലും ഏറ്റവും ചലഞ്ചിങ് പ്രിയങ്കരിയിലെ റോയ് ആണ്, റോയ് തന്നെയാണ് എന്റെ ഫേവറൈറ്. ഈ കഥാപാത്രത്തിൽ ഒട്ടേറെ വേരിയേഷനുകൾ ഉണ്ട്. ഈ കഥാപാത്രത്തിനാണ് എനിക്ക് ഏറ്റവും അംഗീകാരം ലഭിച്ചത്.

എത്ര വലിയ നേട്ടങ്ങൾ കിട്ടിയാലും സ്വന്തം നാട്ടിൽ അത് അത്ര പെട്ടെന്ന് ആരും സമ്മതിക്കില്ലലോ, എന്നാൽ ഈ കഥാപാത്രത്തിലൂടെ എനിക്ക് അത് നേടാൻ കഴിഞ്ഞു. എന്റെ നാട്ടുകാർ വണ്ടി തടഞ്ഞു നിർത്തിയൊക്കെ എന്നെ അഭിനന്ദിച്ചിട്ടുണ്ടെന്നും ദാവീദാ പറയുന്നു.

ഒരേ സമയം ഈ നാല് കഥാപാത്രങ്ങൾ വ്യത്യസ്തമായി എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ: ഓരോ കഥാപാത്രത്തിനും അതിന്റേതായ ശരീര ഭാഷയും, വേഷവിധാനങ്ങളും, സംസാരശൈലിയും ഒക്കെ ഉണ്ട്. അത് കൃത്യമായി പാലിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. അതിനൊപ്പം തന്നെ ഓരോ കഥാപാത്രത്തിന്റെയും ശബ്ദത്തിൽ ഒരു ചെറിയ മാറ്റം കൊണ്ടുവരാൻ ഞാൻ ശ്രമിച്ചു.

Also Read
ചിത്രം സിനിമ ചെയ്യുമ്പോൾ മോഹൻലാലിന് വിശ്വാസക്കുറവ് ഉണ്ടായിരുന്നു, ചിലർ എന്തിനാണ് ഇങ്ങനത്തെ സിനിമ ചെയ്യുന്നതെന്നും ചോദിച്ചു, ഒന്നര വർഷത്തിന് ശേഷം വീണ്ടും ഷൂട്ട് ചെയ്തു; പ്രിയദർശൻ

റോയിയുടെ സംസാരത്തിൽ എപ്പോഴും ഒരു ചിരി ഉണ്ടാകും, എപ്പോഴും ഒരു പഞ്ചാരചിരി ഉള്ള കഥാപാത്രം ആണല്ലോ അത്. എന്നാൽ ഒരു സൈക്കോ ആയ അവിനാഷാകുമ്പോാൾ വളരെ പതുക്കെയാകും സംസാരമെന്നും ദാവീദ് പറയുന്നു.

Advertisement