സദാചാരത്തിന് യോജിച്ചതല്ല ഇത്, തുണിയുരിയുന്നത് ചന്തയിലാണ് എന്നുള്ള ബോധം വല്ലതുമുണ്ടോ എന്ന് കമന്റിട്ടവന് കിടിലൻ മറുപടി നൽകി മാളവിക മേനോൻ

219

നിരവധി മലയാള സിനിമകളിൽ ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ച് വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മാളവിക മേനോൻ. സിദ്ധാർത്ഥ് ഭരതന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ നിദ്രയാണ് താരത്തിന്റെ ആദ്യ ചിത്രം. തൊട്ടുപിന്നാലെ പൃഥിരാജ് ചിത്രം ഹീറോയിലും താരം എത്തി.

അനൂപ് മേനോൻ ചിത്രമായ 916 ലൂടെയാണ് മാളവിക മേനോൻ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ നടി അടുത്തിടെ തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ചിത്രങ്ങളിലും മാളവിക ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. തമിഴിലും മികച്ച വേഷങ്ങളാണ് മാളവിക ചെയ്തത്. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ ഏറ്റവും പുതിയ ചിത്രങ്ങളിലും മികച്ച വേഷങ്ങളിൽ മാളവിക മേനോൻ എത്തുന്നുണ്ട്.

Advertisements

മമ്മൂട്ടിയുടെ പുഴു, മോഹൻലാലിന്റെ ആറാട്ട്, സുരേഷ് ഗോപിയുടെ പാപ്പൻ എന്നീ ചിത്രങ്ങളിളാണ് താരം ഇപ്പോൾ മലയാളത്തിൽ അഭിനയിച്ചിരിക്കുന്നത്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടന്നു തന്നെ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

Also Read:
ചിത്രം സിനിമ ചെയ്യുമ്പോൾ മോഹൻലാലിന് വിശ്വാസക്കുറവ് ഉണ്ടായിരുന്നു, ചിലർ എന്തിനാണ് ഇങ്ങനത്തെ സിനിമ ചെയ്യുന്നതെന്നും ചോദിച്ചു, ഒന്നര വർഷത്തിന് ശേഷം വീണ്ടും ഷൂട്ട് ചെയ്തു; പ്രിയദർശൻ

ഇപ്പോഴിതാ തന്റെ പുതിയ ഒരു ചിത്രത്തിന് ലഭിച്ച മോശം കമന്റിന് കലക്കൻ മറുപടിയുമായി എത്തിയിരിക്കുകയാണ് മാളവിക മേനോൻ. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരുന്നു മാളവിക. ഇതിന്റെ കമന്റ് ബോക്സിലാണ് ഒരാൾ മോശം കന്റുമായി എത്തിയത്.

തുണിയുരിയുന്നത് ചന്തയിലാണ് എന്നുള്ള ബോധം വല്ലതുമുണ്ടോ? സനൂഷയെ പോലെ. തുണിയുരിഞ്ഞാൽ അഭിനന്ദനം അറിയിക്കാനും കയ്യടിക്കാനും ആളുകൾ ഉണ്ടാവും. പക്ഷെ സദാചാരത്തിന് യോജിച്ചതല്ല അതൊന്നും. തുണിയുടെ അളവ് കുറക്കുന്നത് സൗന്ദര്യവും സഭ്യതയുമാണ് എന്നൊക്കെ വിവക്ഷിക്കുന്ന പരിഷ്‌കാരികൾ വളർന്നു വരുന്ന നാടാണ് നാടാണ് നമ്മുടെ. സത്യത്തിൽ ഇതെല്ലാം ആഭാസമല്ലേ? എന്നായിരുന്നു ആ കമന്റ്.

അതേ സമയം ഇതിന് മറുപടിയുമായി ഉടൻ തന്നെ മാളവികയും എത്തുകയായിരുന്നു. മറ്റുള്ളവരുടെ കാര്യം ഞാൻ അന്വേഷിക്കാൻ പോകാറില്ല. എല്ലാവർക്കും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. എന്ത് ചെയ്യണം, ചെയ്യണ്ട എന്നു തീരുമാനിക്കാൻ എന്നായിരുന്നു മാളവിക നൽകിയ മറുപടി. താരത്തിന്റെ മറുപടിയെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിട്ടുള്ളത്.

Also Read:
ഒരേ സമയം നാല് സീരിയലുകൾ, നാല് വ്യത്യസ്ത കഥാപാത്രങ്ങൾ, ഒരൊറ്റ നടൻ: മിനിസ്‌ക്രീൻ പ്രേക്ഷകരെ അമ്പരപ്പിച്ച് ദാവീദ് ജോൺ

നിദ്രയ്ക്ക് പിന്നാലെ ഹീറോ, 916, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, അൽ മല്ലു തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. അൽ മല്ലുവാണ് അവസാനം പുറത്തിറങ്ങിയ സിനിമ. മോഹൻലാൽ ചിത്രം ആറാട്ട് ആണ് ഇനി പുറത്തിറങ്ങാനുള്ള മലയാളം സിനിമ. മമ്മൂട്ടി ചിത്രം പുഴു സുരേഷ്‌ഗോപിയുടെ പാപ്പൻ എന്നീ ചിത്രങ്ങളാണ് മാളവികയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

Advertisement