തനിക്ക് നയൻതാരയിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന് വെളിപ്പെടുത്തി കാമുകൻ വിഘ്നേഷ് ശിവൻ

194

വർഷങ്ങളായി നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിൽ ഒരുക്കുന്ന ഹിറ്റ് മേക്കർ സത്യൻ അന്തിക്കാട് തെന്നിന്ത്യൻ സിനിമാ ലോകത്തിന് സമ്മാനിച്ച താര സുന്ദരിയാണ് നയൻ താര എന്ന നടി. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിനിയായ ഡയാന മറിയം കുര്യൻ എന്ന പെൺകുട്ടി സിനിമയിൽ എത്തിയപ്പോൾ നയൻതാര എന്നു പേരുമാറ്റുക ആയിരുന്നു.

കോളേജിൽ പഠിച്ചിരുന്ന സമയത്ത് മോഡലിംഗ് ചെയ്തിരുന്ന നയൻ താര കൈരളി ടിവിയിൽ ഫോൺഇൻ പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ദൃശ്യ മാധ്യമ രംഗത്തേക്ക് കടന്നുവന്നത്. മോഡലിംങ്ങാണ് നയൻ താരയെ ചലച്ചിത്ര ലോകത്തേയ്ക്കെത്തിച്ചത്. സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നയൻസ് ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ്. തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാര് എന്നാണ് താരം അറിയപ്പെടുന്നത്.

Advertisements

2003 ൽ ആണ് മനസ്സിനക്കരെ എന്ന സിനിമയിൽ ജയറാമിന്റെ നായികയായി നയൻതാര മലയാള സിനിമയിലേക്ക് കടന്നു വന്നത്. മോഹൻലാലിന്റെ സഹോദരിയായി ഷാജികൈലാസിന്റെ നാട്ടുരാജാവ്, നായികയായി ഫാസിലിന്റെ വിസമയത്തുമ്പത്ത് എന്നീ ചിത്രങ്ങളിലും നയൻതാര അഭിനയിച്ചു. 2005 ൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി രാപ്പകൽ, തസ്‌കര വീരൻ എന്ന ചിത്രങ്ങളിലും താരം അഭിനയിച്ചു.

Also Read
വില്ലൻ നല്ല സൂപ്പറാണ് നമ്മുടെ ഇമേജ് പോകുമെന്ന് പറഞ്ഞ് പല സൂപ്പർതാരങ്ങളും പിൻമാറി, പക്ഷെ ലാലേട്ടൻ ചെയ്തു, അതുകൊണ്ടാണ് എനിക്ക് ഇത്രയും പേര് കിട്ടിയത്: റിയാസ് ഖാൻ

പിന്നീട് തമിഴകത്തേക്ക് ചേക്കേറിയ താരം 2005ൽ തനെന ശരത് കുമാർ നായകനായ അയ്യ എന്ന സിനിമയിൽ നായികയായി. ഈ സിനിമയുടെ തകർപ്പൻ വിജയത്തോടെ താരം സൂപ്പർസ്റ്റാർ സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ നായികയായി. രജനിക്കൊപ്പം ചന്ദ്രമുഖിയിൽ അഭിനയിച്ചതോടെയാണ് നയൻസിന്റെ തലവര മാറുന്നത്. തുടർന്ന് ഇന്ന് വരെ തെന്നിന്ത്യൻ സിനിമ ലോകം അടക്കി വാഴുകയാണ് താരം.

ഒരുകാലത്ത് വെറും ഗ്ലാമർ താരമായി മാറ്റി നിർത്തപ്പെട്ട നടിയിൽ നിന്നും ഇന്ന് മറ്റ് അഭിനേതാക്കൾ കൊതിക്കുന്ന ഉയരത്തിലെത്താൻ താരത്തിന് സാധിച്ചു. ഇന്ന് നയൻതാര ഒരു സിനിമക്ക് വാങ്ങുന്ന പ്രതിഫലം മൂന്ന് കോടിയാണ്. ഒരു വർഷം നടി ചെയ്യുന്നത് ഒന്നോ രണ്ടോ ചിത്രങ്ങളാണ്. പരസ്യ ചിത്രങ്ങളിൽ അതികം കാണാത്ത ഒരു നടിയാണ് നയൻതാര കാരണം മിനിറ്റുകൾ മാത്രം ധൈർഗ്യമുള്ള പരസ്യ ചിത്രങ്ങൾക്കും കോടികളാണ് നടി പ്രതിഫലം വാങ്ങുന്നത്.

Also Read
ജോണിന് വേണ്ടി പെണ്ണ് ആലോചിക്കാൻ എന്നെ ഏൽപ്പിച്ചതാണ്, അവസാനം ഞാൻ തന്നെ കെട്ടേണ്ടിവന്നു: ജോണുമായുള്ള പ്രണയ വിവാഹത്തെ കുറിച്ച് ധന്യ മേരി വർഗീസ്

അതേ സമയം നയൻതാരയും കാമുകനായ സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. വർഷങ്ങളായി പ്രണയത്തിലായ ഇരുവരും ഒരുമിച്ചാണ് കഴിയുന്നത്. ഇരുകുടുംബങ്ങൾക്കും ഒപ്പം ആഘോഷങ്ങളിൽ പങ്കെടുക്കാറുമുണ്ട്. ഇവരുടെ യാത്രകൾക്കിടയിൽ നിന്നുള്ള ഫോട്ടോസും സോഷ്യൽ മീഡിയയിൽ വൈറലാണ്. കഴിഞ്ഞ ദിവസം വിഘ്നേഷിനൊപ്പം നയൻസ് കൊച്ചിയിൽ എത്തിയിരുന്നു.

പ്രൈവറ്റ് ജെറ്റിൽ വന്നിറങ്ങുന്ന താരങ്ങളുടെ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. നയൻതാരയുടെ മാതാപിതാക്കളെ കാണുന്നതിന് വേണ്ടിയാണ് ഇരുവരും കൊച്ചിയിലെത്തിയത്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇരുവരും ചെന്നൈയിലേക്ക് തന്നെ തിരികെ പോവുമെന്നാണ് അറിയുന്നത്. അതേ സമയം നയൻതാരയെ കുറിച്ച് വിഘ്നേഷ് പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ വൈറലാകുന്നത്. ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തര പംക്തിയിൽ ആരാധകരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം പറയുകയായിരുന്നു വിഘ്നേഷ്.

Also Read
കാർ റേസറായി ലാലേട്ടൻ ഞെട്ടിച്ച രംഗങ്ങൾ ചിത്രീകരിച്ച സിനിമ നടന്നില്ല, പക്ഷേ അത് മറ്റൊരു സിനിമയിൽ ഉപയോഗിച്ച് സൂപ്പർ ഹിറ്റാക്കി: സംഭവം ഇങ്ങനെ

നയൻതാരയിൽ നിന്നും തനിക്കേറ്റവും ആകർഷണം തോന്നിയ കാര്യത്തെ കുറിച്ചും താരം തുറന്ന് പറഞ്ഞിരുന്നു. നയൻതാരയുടെ ആത്മവിശ്വാസമാണ് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചിട്ടുള്ളതെന്നായിരുന്നു വിഘനേശിന്റെ മറുപടി. ആരാധകരുടെ ചോദ്യങ്ങൾക്കിടയിൽ നയൻതാരയ്ക്ക് ഒപ്പമുള്ള പ്രിയപ്പെട്ട ഫോട്ടോയും വിഘ്നേഷ് പങ്കുവെച്ചിരുന്നു.

2015 മുതലാണ് വിഘ്നേഷും നയൻസും തമ്മിൽ ഇഷ്ടത്തിലാവുന്നത്. ഒരു അവാർഡ് വേദിയിൽ നിന്നും പ്രതിശ്രുത വരനെ കുറിച്ച് നടി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ താരവിവാഹത്തെ കുറിച്ച് അറിയാൻ ഇരുവരുടെയും പിന്നാലെയായിരുന്നു പാപ്പരാസികൾ. വിഘ്നേഷ് സംവിധാനം ചെയ്ത് നയൻതാര നായികയായി അഭിനയിക്കുന്ന സിനിമയാണ് ഇനി വരാനിരിക്കുന്നത്.

Advertisement