ശിവേട്ടൻ ഒളിവിലാണെന്ന് നടി ഗോപിക, അല്ല തൃശ്ശൂരാണെന്ന് ഭാര്യ ഷഫ്ന, ശരിക്കും എവിടാണെന്ന് ആരാധകർ

48

മലയാളം മിനിസ്‌ക്രീൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയായിരുന്നു ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയലായ സാന്ത്വനം. പ്രേക്ഷകരെ ഒന്നടങ്കം ആകർഷിച്ച് മുന്നേറിയിരുന്ന ഈ പരമ്പര ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്.

Advertisements

കോവിഡ് പ്രതിസന്ധി മൂലം നിർത്തി വെച്ച ഈ പരമ്പര വീണ്ടും തുടങ്ങാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. തുടക്കത്തിൽ തന്നെ ആരാധകരെ സ്വന്തമാക്കിയ പരമ്പരയാണ് സാന്ത്വനത്തിന്റെ പ്രത്യേകത വേറിട്ട കഥയും ചിത്രീകരണവുമാണ്.

അതേസമയം പരമ്പര നിർത്തിയെന്ന തരത്തിൽ വാർത്ത വന്നെങ്കിലും നിർത്തിയിട്ടില്ലെന്നും വൈകാതെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും സാന്ത്വനത്തിലെ നായകൻമാരിൽ ഒരാളായ നടൻ സജിൻ ടിപി അറിയിച്ചിരുന്നു.
സാന്ത്വനത്തിലെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും. സജിൻ ടിപിയും ഡോ. ഗോപികയുമാണ് ഈ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.

സീരിയലിന് പുറത്തും നല്ല സുഹൃത്തുക്കളാണ് ഇവർ. ഇവരെ പോലെ ഗോപികയുടെ സഹോദരി കീർത്തനയും, സജിന്റെ ഭാര്യയും നടിയുമായ ഷഫ്നയും എല്ലാം സാന്ത്വനം ലൊക്കേഷനിൽ എത്താറുണ്ട്. ഇവർ ഒന്നിച്ചുള്ള ഫോട്ടോസും പങ്കുവെക്കാറുണ്ട്. ഇപ്പോൾ സാന്ത്വനത്തിലെ ശിവനായി എത്തുന്ന സജിന്റെ ഭാര്യ ഷഫ്ന യും ഗോപികയും കീർത്തനയും ലൈവിൽ എത്തിയതിന്റെ വിശേഷങ്ങൾ ആണ് വൈറലാകുന്നത്

ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനൊപ്പം തന്നെ മറ്റു കളി തമാശകളും ഇവർ പറയുന്നുണ്ട്. പിന്നാലെ എന്റെ ലൈവ് കുളമാക്കാൻ വേണ്ടി വന്നതാണെന്ന്’ പറഞ്ഞ് ചിരിക്കുകയായിരുന്നു ഷഫ്‌ന.
ഞാൻ ഇവരെ ലൈവിൽ ആഡ് ചെയ്യാതെ മടിച്ചിരുന്നത് വേറൊന്നും കൊണ്ടല്ല. അങ്ങനെ വന്നാൽ ഞമ്മളുടെ എല്ലാവരുടെയും തനിസ്വരൂപം കാണും.

പിന്നെ ലൈവാണെന്ന് നോക്കൂല. വീഡിയോ കോളിലെ പോലെയാണ് സംസാരിക്കുകയെന്ന് ഷഫ്ന പറഞ്ഞു. തുടർന്ന് ശിവേട്ടൻ എവിടെയാണ് ഉളളത് എന്നാണ് ഒരാൾ ചോദിച്ചത്. ഇതിന് മറുപടിയായി ശിവേട്ടൻ തൃശ്ശൂരാണ് വീട്ടിലുണ്ട് എന്ന് ഷഫ്ന പറഞ്ഞു.

ഇത് കേട്ട് ശിവേട്ടൻ ഒളിവിലാണ് എന്നാണ് തമാശയായി ഗോപിക പറഞ്ഞത്. എന്തായാലും ഇവരുടെ ലൈവ് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

Advertisement