Home Entertainment

എപ്പോഴും എനിക്ക് ക്രഷ് ഈ വ്യക്തിയോട് മാത്രം, തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്നും വെളിപ്പെടുത്തി ആര്യ

268

മലയാളികൾക്ക് ഏറെ സുപരിചിതയായ അവതാരകയും നടിയും ആണ് ആര്യ ബാബു. മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 2ലെ മികച്ച മത്സരാർഥികളിൽ ഒരാളായിരുന്നു ആര്യ. ബിഗ് ബോസിൽ വരും മുമ്പ് ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഹാസ്യപരമ്പരയാണ് ആര്യയെ പ്രശസ്തയാക്കിയത്.

ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരത്തിന്റെ യഥാർഥ ക്യാരക്ടറായിരുന്നു ബിഗ് ബോസ് ഷോയിൽ കണ്ടത്. പുറമേ കാണുന്നത് പോലെ അത്ര ബോൾഡല്ലെന്നും വിഷമങ്ങളും മിസ്സിങുമൊക്കെ വരുമ്പോൾ കരയാറുണ്ടെന്നും ആര്യ ബിഗ്‌ബോസിൽ വെച്ച് പറഞ്ഞിരുന്നു. ഷോ മുന്നേറുന്നതിന് ഈടയിലായിരുന്നു താരം പ്രണയത്തെക്കുറിച്ച് പറഞ്ഞത്.

Advertisements

ബിഗ് ബോസ് കഴിഞ്ഞയുടൻ താനും ജാനും വിവാഹിതർ ആവുമെന്നുമായിരുന്നു ആര്യ പറഞ്ഞത്. എന്നാൽ അധികം വൈകാതെ തന്നെ ജാനുമായുള്ള പ്രണയം ആര്യയ്ക്ക് പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു. ആ ജാൻ തേച്ചിട്ട് പോയി. ഇതിലും മനോഹരമായി അതെങ്ങനെ പറയുമെന്ന് എനിക്കറിയില്ല. അത്രയും ആത്മാർത്ഥമായാണ് ഞാൻ അതേക്കുറിച്ച് പറഞ്ഞത്. അത്രയും വലിയ പ്ലാറ്റ്ഫോമിൽ വെച്ച് പറഞ്ഞത് അതിനാലാണ്.

Also Read
അവസരങ്ങളെല്ലാം തട്ടിയെടുത്ത് ദിവ്യ ഉണ്ണിയാണ് എന്റെ കരിയർ നശിപ്പിച്ചത്, ഒരു സഹ നടിയായി ഞാൻ ഒതുങ്ങിപോകാൻ കാരണം അവരാണ്: തുറന്നടിച്ച് കാവേരി

ബിഗ് ബോസിൽ നിന്നും തിരിച്ചുവന്നതിന് ശേഷം അതുവരെ കണ്ട ആൾ ആയായിരുന്നില്ല ഞാൻ കണ്ടത്. ആളാരാണെന്ന് പറയുന്നില്ല. ഒരു കമ്മിറ്റ്മെന്റിന് താൽപര്യമില്ല സിംഗിൾ ലൈഫുമായി മുന്നോട്ട് പോകാനാണ് താൽപര്യം എന്നായിരുന്നു ആര്യ ഇതിനേക്കുറിച്ച് പറഞ്ഞത്. അദ്ദേഹത്തിന്റെ ഇഷ്ടം അതാവുമ്പോൾ എനിക്ക് ഫോഴ്സ് ചെയ്യാനാവില്ലല്ലോ.ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങി പിറ്റേ ദിവസം മുതൽ ഒന്നര രണ്ട് വർഷമായി ഞാൻ ഡിപ്രഷനിലായിരുന്നു.

മകൾ റോയയും ജാനുമായി നല്ല അടുപ്പത്തിലായിരുന്നു. പുള്ളി ഇത് പറ്റില്ലെന്ന് പറഞ്ഞപ്പോൾ അവൾക്കും അത് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. നല്ല അറ്റാച്ച്മെന്റായിരുന്നു. ഒന്നര വർഷമായി ഞാൻ കരഞ്ഞ് തളർന്ന് ഡിപ്രഷനിൽ കഴിയുകയായിരുന്നു. ഇവൾക്ക് ഇതെന്തിന്റെ കേടാണെന്ന് പറഞ്ഞ് എല്ലാവരും എന്നെ പുച്ഛിച്ചിരുന്നു. കുറേ കരഞ്ഞെങ്കിലും പെട്ടെന്ന് ഞാനും യാഥാർഥ്യം ഉൾക്കൊള്ളുക ആയിരുന്നു എന്നാണ് ആര്യ പറഞ്ഞത്.

ഇപ്പോൾ അഭിനയവും ആങ്കറിങും ബൊട്ടീക്കും എല്ലാമായി തിരക്കിലാണ് ആര്യ. അതേസമയം തനിക്ക് അന്നും ഇന്നും ക്രഷ് തോന്നിയിട്ടുള്ള വ്യക്തി ആരാണെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ആര്യ. ആരാധകരുമായി സോഷ്യൽമീഡിയ വഴി നടത്തിയ ക്യു ആന്റ് എയിലാണ് തന്റെ ക്രഷ് ആരാണെന്ന് ആര്യ വെളിപ്പെടുത്തിയത്.

അന്നും ഇന്നും തന്റെ ക്രഷ് നടി നയൻതാര ആണെന്നാണ് ആര്യ പറയുന്നത്. തനിക്ക് ഇപ്പോഴുള്ള ഏറ്റവും വലിയ ആഗ്രഹം എന്താണെന്നും ആര്യ വെളിപ്പെടുത്തി. തന്റെ സഹോദരിയുടെ വിവാഹം മനോഹരമായി നടക്കണമെന്ന സ്വപ്നവും ആഗ്രഹവുമാണ് ഇപ്പോഴുള്ളത് എന്നാണ് ആര്യ പറയുന്നത്.

Also Read
ദളപതി വിജയ് ചിത്രത്തിലൂടെ ധോണി സിനിമാ അഭിനയത്തിലേക്ക്, ഈ വിജയ് ചിത്രത്തിന്റെ നിർമ്മാണവും ധോണി തന്നെ, കൈയ്യടിച്ച് ആരാധകർ

ഈ വരുന്ന ജൂലൈയിലാണ് ആര്യയുടെ സഹോദരി അഞ്ജന വിവാഹിതയാകാൻ പോകുന്നത്. അഖിലാണ് അഞ്ജനയുടെ വരൻ.2020 ഡിസംബറിലാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. അതിനും രണ്ട് വർഷം മുമ്പേ അച്ഛൻ ബാബു ഇരുവരേയും വിട്ടുപോയിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം അച്ഛന്റെ ഓർമകളെ കുറിച്ച് ആര്യ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു. അച്ഛന് ജന്മദിനാശംസ നേർന്നും സഹോദരിയുടെ വിവാഹ വാർത്ത പങ്കുവെച്ചുമായിരുന്നു ആര്യയുടെ കുറിപ്പ്.

Advertisement