ദളപതി വിജയ് ചിത്രത്തിലൂടെ ധോണി സിനിമാ അഭിനയത്തിലേക്ക്, ഈ വിജയ് ചിത്രത്തിന്റെ നിർമ്മാണവും ധോണി തന്നെ, കൈയ്യടിച്ച് ആരാധകർ

156

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി തമിഴ് സിനിമയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത്. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ആയ തമിഴകത്തിന്റെ സ്വന്തം ദളപതി വിജയിക്ക് ഒപ്പമാണ് ധോണി സിനിമയിലേക്ക് എത്തുന്നത്.

അഭിനയം മാത്രമല്ല ഈ ചിത്രത്തിന്റെ നിർമ്മാണവും ധോണി തന്നെ ആയിരിക്കും എന്നാണ് അറിയുന്നത്. വിജയ് അഭിനയിക്കുന്ന 68ാം ചിത്രം ധോണി പ്രൊഡക്ഷൻസിനു കീഴിൽ ആയിരിക്കുമെന്നും, ചിത്രത്തിൽ അതിഥി വേഷത്തിലാണ് ധോണി എത്തുന്നത് എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Advertisements

അതേ സമയം രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചതിനു ശേഷം ഫാം, തുണിക്കച്ചവടം അടക്കമുള്ള ഒട്ടേറെ സംരംഭങ്ങളും ആയി മുന്നോട്ടു പോകുകയാണ് ധോണി. പിന്നാലെ ഇപ്പോൾ ചലച്ചിത്ര നിർമാണ രംഗത്തേക്കും കടന്നു വരാനുള്ള ഒരുക്കത്തിലാണ് ധോണി. ധോണി എന്റർടെയ്ൻമെന്റ് എന്ന പേരിൽ കമ്പനിയും സ്ഥാപിച്ചു കഴിഞ്ഞു.

Also Read:ഞാൻ കരഞ്ഞു കൊണ്ട് എഴുന്നേൽക്കുമ്പോൾ അദ്ദേഹം എന്നെ ചേർത്തു പിടിക്കുമായിരുന്നു, എനിക്കതായിരുന്നു വേണ്ടതും, വെളിപ്പെടുത്തലുമായി സണ്ണി ലിയോൺ

അതിനിടെ വിജയ് ധോണി സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം അധികം വൈകില്ലെന്നാണു റിപ്പോർട്ടുകൾ. നിലവിൽ തന്റെ പ്രൊഡക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങളിൽ ആണു ധോണി. ധോണിയുടെ നിർമാണ കമ്പനിയുടെ ആദ്യ ചിത്രത്തിൽ നയൻതാര നായികയാകുമെന്നു അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നു ധോണി തന്നെ വ്യക്തമാക്കിയിരുന്നു.

അതേ സമയം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ദളപതി 66ന്റെ ടൈറ്റിൽ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ‘വാരിസു’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.

Also Read: ഒരുപാട് അവസരങ്ങൾ വന്നിട്ടും നോ പറഞ്ഞു; ഒടുവിൽ വാശിയിലൂടെ സിനിമയിലേക്ക് തിരിച്ചെത്തി; വ്യത്യസ്തയാണ് ആടുതോമയുടെ ‘തുളസി’

ബോസ് തിരിച്ചെത്തുന്നു എന്ന ടാഗ്‌ലൈനോടെയാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്ത് വിട്ടത്. സ്യൂട്ട് അണിഞ്ഞിരിക്കുന്ന വിജയ് ആണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വിജയിയുടെ കരിയറിലെ 66മാത്തെ ചിത്രമാണിത്.

തമിഴിലും തെലുങ്കിലുമായാണ് സിനിമ ഒരുക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു ആണ് ചിത്രം നിർമ്മിക്കുന്നത്. തമനാണ് ചിത്രത്തിനായി സംഗീതം നിർവ്വഹിക്കുന്നത്. പ്രകാശ് രാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും. 13 വർഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ഗില്ലി, പോക്കിരി, വില്ല്’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Advertisement