അവളുടെ നിതംബം മനോഹരമാണ് അതിന് ഹൃദയത്തിന്റെ ആകൃതിയാണെന്ന് കരീന കപൂറിന്റെ പിൻവശത്തെ കുറിച്ച് ഫർദീൻ ഖാൻ: കരീന നൽകിയ മറുപടി കേട്ടോ

16725

കോഫി വിത്ത് കരൺ എന്ന ഷോ ബോളിവുഡിലെ പ്രമുഖർ അടക്കമുള്ള താരങ്ങൾ അതിഥികളായി എത്തുന്ന ഷോയാണ്. പല താരങ്ങളുടേയും വിവാദപരമായ തുറന്നു പറച്ചിലുകൾക്ക് കോഫി വിത്ത് കരൺ സാക്ഷിയായിട്ടുണ്ട്. ഇപ്പോഴിതാ കോഫി വിത്ത് കരണിന്റെ പുതിയ സീസണിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കരൺ ജോഹർ.

ആരൊക്കെ ആയിരിക്കും ഇത്തവണ അതിഥികളായി എത്തുക, എന്തൊക്കെ സ്ഫോടനാത്മകമായ പ്രസ്താവനകൾ ഇവർ നടത്തും എന്നൊക്കെ അറിയാനായി കാത്തിരിക്കുകയാണ് ആരാധകർ. കോഫി വിത്ത് കരണിന്റെ ചരിത്രത്തിലെ തന്നെ വളരെ വലിയ വിവാദ എപ്പിസോഡുകളിൽ ഒന്നായിരുന്നു നടൻ ഫർദീൻ ഖാൻ അതിഥിയായി എത്തിയ ദിവസത്തെ ഷോ.

Advertisements

ബോളവുഡ് സൂപ്പർ നടി കരീന കപൂറിന് എതിരെ ഫർദീൻ നടത്തിയ പ്രസ്താവനകൾ വലിയ ചർച്ചയും വിവാദവുമായി മാറിയിരുന്നു. കരീനയുടെ പിൻവശത്തെ കുറിച്ച് ഫർദീൻ നടത്തിയ പരാമർശം ആയിരുന്നു വലിയ വിവാദത്തിന് തുടക്കം കുറിച്ചത്. വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു കരീനയും ഫർദീനും. ഇരുവരും ഒരുമിച്ച് ഖുഷി, ദേവ്, ഫിദ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Also Read: ദളപതി വിജയ് ചിത്രത്തിലൂടെ ധോണി സിനിമാ അഭിനയത്തിലേക്ക്, ഈ വിജയ് ചിത്രത്തിന്റെ നിർമ്മാണവും ധോണി തന്നെ, കൈയ്യടിച്ച് ആരാധകർ

ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതേ കുറിച്ചായിരുന്നു ഒരിക്കൽ കോഫി വിത്ത് കരണിൽ എത്തിയപ്പോൾ ഫർദീൻ തുറന്നു പറഞ്ഞത്. കരീനയും ആയുള്ള പ്രണയ വാർത്തകളെ കുറിച്ച് കരൺ ചോദിച്ചപ്പോൾ ഫർദീൻ നടത്തിയ പ്രസ്താവന വലിയ വിവാദമായി മാറുക ആയിരുന്നു.

ഞാനും കരീനയും തമ്മിൽ ഒരിക്കലും ഒരു പ്രണയ ബന്ധം ഉണ്ടായിരുന്നില്ല. പക്ഷെ അവൾ അതിസുന്ദരി ആണെന്നാണ് എനിക്ക് തോന്നുന്നത് എന്നായിരുന്നു ഫർദീൻ പറഞ്ഞത്. പിന്നാലെയാണ് ഫർദീൻ കരീനയുടെ പിൻവശത്തെ കുറിച്ചുള്ള പ്രസ്താവന നടത്തുന്നത്. അവളുടെ നിതംബം മനോഹരം ആണെന്നും ഏതാണ്ട് ഒരു ഹൃദയത്തിന്റെ ആകൃതി ആണെന്നും ആയിരുന്നു ഫർദീൻ പറഞ്ഞത്.

ഈ പ്രസ്താവന വലിയ വിവാദമായി മാറുകയായിരുന്നു. പിന്നീട് കരീന കപൂറും കോഫി വിത്ത് കരണിൽ അതിഥിയായി എത്തിയിരുന്നു. ആ സമയത്ത് ഫർദീന്റെ പ്രസ്താവനയെക്കുറിച്ച് കരീനയോട് പ്രതികരണം ചോദിക്കുകയായിരുന്നു.
ഞാൻ നിന്നെ കുറച്ച് കഴിഞ്ഞ് പ്രശംസിക്കാം, പക്ഷെ ഇപ്പോൾ നിന്റെ ചന്തിയ്ക്കിട്ടൊരു ചവിട്ടാണ് തരാൻ പോകുന്നത് എന്നായിരുന്നു കരീന പറഞ്ഞത്.

Also Read: ദേവരാഗത്തിൽ ദേഷ്യത്തോട് കൂടി ശ്രീദേവിയെ അടിച്ചു; പിന്നീട് ഒരു പുരസ്‌കാര വേദിയിൽ വെച്ച് ശ്രീദേവി തന്നെ തിരിച്ചറിഞ്ഞില്ല; അന്ന് നെടുമുടി വേണു പറഞ്ഞത്

പിന്നാലെ ഫർദീനുമായുള്ള സൗഹൃദത്തെ കുറിച്ചും കരീന വാചാലയായി മാറുകയായിരുന്നു. കുട്ടിക്കാലം മുതലേ എനിക്ക് ഫർദീനെ അറിയാം. ഖുഷിയുടെ സെറ്റിൽ വച്ചാണ് ഞങ്ങൾ സുഹൃത്തുക്കളാകുന്നത്. ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കൾ ആയി മാറുകയായിരുന്നു. എന്റെ ബഡ്ഡിയാണ് അവൻ. ഇത്തരം സംഭവങ്ങളൊന്നും അവനെ ബാധിക്കാറില്ല.

തീർത്തും വ്യത്യസ്തനായൊരു മനുഷ്യനാണ് അവൻ. വളരെ നല്ലൊരു മനുഷ്യനാണ്. ഞങ്ങളെ സൗഹൃദത്തെ ഇതൊന്നും ബാധിക്കില്ല എന്നും കരീന പറഞ്ഞിരുന്നു. ഇപ്പോഴിതാ കോഫി വിത്ത് കരൺ തിരികെ വരികയാണ്. ജൂലൈ ഏഴ് മുതലാണ് ഷോയുടെ സംപ്രേക്ഷണം ആരംഭിക്കുക.

അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഫർദീൻ ഖാനും തിരികെ ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ്. ലാൽ സിംഗ് ഛദ്ദയാണ് കരീനയുടെ പുറത്തിറങ്ങാൻ തയ്യാറെടുത്ത് നിൽക്കുന്ന പുതിയ സിനിമ.

Also Read: ഒരുപാട് അവസരങ്ങൾ വന്നിട്ടും നോ പറഞ്ഞു; ഒടുവിൽ വാശിയിലൂടെ സിനിമയിലേക്ക് തിരിച്ചെത്തി; വ്യത്യസ്തയാണ് ആടുതോമയുടെ ‘തുളസി’

Advertisement