ആഗ്രഹം പറഞ്ഞപ്പോൾ എന്നെ ബുള്ളറ്റിൽ കൊല്ലത്ത് കൊണ്ടു പോയി, പക്ഷെ സംശയമായിരന്നു ഞങ്ങൾക്ക് ഇടയിൽ വില്ലൻ ആയത്; തന്റൈ പ്രണയത്തെ കുറിച്ച് സുചിത്ര നായർ പറഞ്ഞത്

12073

മിനി സ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം പതിപ്പ് സീസൺ 4 മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഷോ ആയിരുന്നു. പതിനേഴ് മത്സരാർത്ഥികളുമായി ഇക്കഴിഞ്ഞ മാർച്ച് 27 ന് ആരംഭിച്ച ഷോ ജൂലൈ 3നാണ് അവസാനിച്ചത്.

ദിൽഷ പ്രസന്നൻ ആയിരുന്നു ഇത്തവണ ബിഗ്‌ബോസിന്റെ ടൈറ്റിൽ വിന്നർ ആയത്. ഷോ അവസാനിച്ചെങ്കിലും ഇപ്പോഴും മത്സരാർത്ഥികളെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ബിഗ്‌ബോസിൽ പങ്കെടുത്ത ഓരോ മത്സരാർത്ഥികൾക്കും ആരാധകരും ഏറെയാണ്.

Advertisements

ഇത്തവണത്തെ ഷോയുടെ ന്യു നോർമൽ എന്ന പരസ്യ വാചകം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഷോയിലൂടെ മത്സരാർത്ഥികളെ കൂടുതൽ പരിചയപ്പെടുത്താൻ ബിഗ് ബോസ് അവസരം നൽകാറുണ്ട്. ഇതിനായി രസകരമായ ടാസ്‌ക്കുകളും നൽകാറുണ്ട്. മത്സരാർത്ഥികൾക്ക് തങ്ങളുടെ ആദ്യ പ്രണയം തുറന്നു പറയാനുള്ള അവസരവും ബിഗ്‌ബോസ് നൽകിയിരുന്നു.

Also Read
എനിക്ക് അച്ഛനെ പോലെ ഒരു ഭർത്താവ് ഉണ്ടാവരുത് എന്ന് മാത്രമായിരുന്നു എന്റെ ആഗ്രഹം, ഭാഗ്യത്തിന് അതുണ്ടായില്ല: ദീപ പോൾ

സീരിയൽ താരം സുചിത്ര തന്റെ ഓർമയിൽ സൂക്ഷിക്കുന്ന പ്രണയകഥ വെളിപ്പെടുത്തിയിരുന്നു. ബിഗ്‌ബോസ് മത്സരാർത്ഥി അഖിലും സുചിത്രയും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ സുചിത്രയുടെ ആദ്യ പ്രണയ കഥയാണ് വീണ്ടും ചർച്ചയാവുന്നത്. ബ്രേക്കപ്പ് സ്റ്റോറിയായിരുന്നു സുചിത്ര പറഞ്ഞത്.

വിവാഹം വരെ എത്തി നിന്നിരുന്ന പ്രണയമായിരുന്നു. ആ പ്രണയം അവസാനിച്ചതോടെ വേറെ പ്രണയം ഉണ്ടായിട്ടുണ്ട് എങ്കിലും ആദ്യ പ്രണയം എന്നും സ്‌പെഷ്യൽ ആണെന്നാണ് താരം പറയുന്നത്. ദേവി എന്ന പരമ്പര ചെയുമ്പോഴായിരുന്നു പ്രണയം ഉണ്ടായിരുന്നത്. ഗ്രൂപ്പിൽ നിന്ന് എന്റെ നമ്പർ എടുത്ത് എനിക്ക് മെസേജ് അയക്കുകയായിരുന്നു.

ആദ്യം ആ ഇഷ്ടം തമാശയായിട്ടാണ് തോന്നിയത്. പിന്നീട് വീട്ടിൽ വന്നു ചോദിക്കുകയായിരുന്നു. ഞങ്ങളുടെ ജാതകങ്ങൾ തമ്മിൽ ചേരില്ലായിരുന്നു. അദ്ദേഹം അവിടെയുള്ള ഒരു ജോത്സ്യനെ കണ്ട് ചേരുന്ന രീതിയിലേക്ക് ജാതകമാക്കി. എന്നിട്ട് അമ്മയെ ജാതകം നോക്കാൻ അവിടേയ്ക്ക് കൊണ്ടു പോവുകയും ചെയ്തു. എല്ലാം സെറ്റ് ആയതിന് ശേഷമാണ് ഞങൾ ശരിക്കും പ്രണയിക്കാൻ തുടങ്ങിയത്. പക്ഷെ ഞങ്ങൾക്ക് ഇടയിൽ സംശയം ആണ് വില്ലനായത്.

ഈ ഫീൽഡിൽ ഞാൻ നിൽക്കുന്നത് ഇഷ്ടമല്ലായിരുന്നു. അഭിനയം നിർത്തണമെന്നും മാത്രമല്ല സംശയവും തോന്നി തുടങ്ങി. ആരെങ്കിലും ഫോൺ വിളിച്ചാൽ അതിന്റെ സ്‌ക്രീൻ ഷോർട്ട് അയച്ചു കൊടുക്കേണ്ടി വന്നിരുന്നു. ഇങ്ങനെ ബന്ധം മുന്നോട്ടു കൊണ്ടു പോവുന്നതിൽ കാര്യമില്ല എന്ന് തോന്നി. അങ്ങനെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു സുചിത്ര വെളിപ്പെടുത്തി.

Also Read
ലാൽ സാർ ഒരു രക്ഷയുമില്ല, ഒന്നും നോക്കാതെ അഭിനയിക്കും, അദ്ദേഹം അഭിനയിക്കാൻ തുടങ്ങിയാൽ പിന്നെ പിടിച്ച് നിർത്താൻ സാധിക്കില്ല: വെളിപ്പെടുത്തൽ

എന്നാൽ വ്യക്തിയുടെ പേരോ മറ്റു വിവരങ്ങളോ സുചിത്ര വെളിപ്പെടുത്തിയിരുന്നില്ല. ഇക്കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറുന്നത്. അതേ സമയം ഏഷ്യാനെറ്റി വാനമ്പാടി പരമ്പരയിൽ കൂടിയയാണ് സുചിത്ര നായർ ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

പത്മിനി എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് സുചിത്ര വാനമ്പാടിയിൽ അവതരിപ്പിച്ചതെങ്കിലും താരത്തിനെ എല്ലാ വർക്കും ഇഷ്ടമായിരുന്നു. വാനമ്പാടിക്ക് ശേഷം പുതിയ പരമ്പരകൾ ഒന്നും താരം ഏറ്റെടുത്തിട്ടില്ല.

Advertisement