അച്ഛനെ പോലെ ഒരു ഭർത്താവ് എനിക്ക് ഉണ്ടാവരുത് എന്ന് മാത്രമായിരുന്നു എന്റെ ആഗ്രഹം, ഭാഗ്യത്തിന് അതുണ്ടായില്ല: ദീപ പോൾ

19341

മഴവിൽ മനോരമ ചാനലിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് സുഹൈദ് കുക്കു എന്ന താരം പ്രേക്ഷർക്ക് പരിചിതനായത്. ദീപ പോളുമായുള്ള പ്രണയ വിവാഹത്തിന് ശേഷം താര ജോഡികൾ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും സജീവമായി.

താര ജോഡികൾ ഏറ്റവും ഒടുവിൽ പങ്കുവച്ചത് ഒരു ക്യു ആന്റ് എ സെഗ്മെന്റ് ആണ്. യൂട്യൂബിലുള്ള ആരാധകർക്ക് തങ്ങളോട് ചോദിക്കേണ്ട ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം. അങ്ങനെ ചില ചോദ്യങ്ങൾക്ക് ഉത്തരം പറയവെയാണ് അച്ഛനെ കുറിച്ചും ദീപ സംസാരിച്ചത്.

Advertisements

ഇരുവരുടെയും ജോഡി പൊരുത്തത്തെ കുറിച്ചായിരുന്നു പലരുടെയും ചോദ്യം. ഞങ്ങളും പരസ്പരം വഴക്കിടാറുണ്ട് എന്നും എന്നാൽ അതൊക്കെയും സ്വാഭാവികമാണെന്നും കുക്കുവും ദീപയും പറയുന്നു. വീഡിയോയിൽ കാണുന്നത് പോലെ എപ്പോഴും സ്നേഹത്തോടെ ഇരിക്കുന്നവരല്ല, ചിലപ്പോഴൊക്കെ വീഡിയോ ചെയ്യാൻ വേണ്ടി അഭിനയിച്ചിട്ടുണ്ട് എന്നും ഒരു ചോദ്യത്തിന് മറുപടിയായി താരദമ്പതികൾ പറഞ്ഞു.

വിവാഹത്തിന് ശേഷം വന്ന മാറ്റത്തെ കുറിച്ച് പലർക്കും ചോദിക്കാനുണ്ടായിരുന്നു. കുക്കുവിന്റെ ഹെയർ സ്റ്റൈൽ മാറ്റിയതിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വന്നു. വിവാഹത്തിന് ശേഷം തനിയ്ക്ക് അല്പം പക്വത വന്നു എന്നാണ് കുക്കു പറയുന്നത്. അതല്ലാതെ വലിയ മാറ്റങ്ങളൊന്നും രണ്ട് പേർക്കും ഇല്ല എന്ന് ദീപയും കുക്കുവും പറയുന്നു.

Also Read
നസ്രിയ വന്നതിന് ശേഷം ഫഹദ് അങ്ങ് നന്നായി, അല്ലെങ്കിൽ വേറെ വഴി ആയി പോയേനെ; തുറന്നു പറഞ്ഞ് ഫാസിൽ

വീട്ടുകാരെ കുറിച്ചുള്ള ചോദ്യത്തിന് ഇടയിലാണ്, രണ്ട് കുടുംബത്തിനും ഒപ്പമുള്ള വീഡിയോസ് എപ്പോൾ കാണാൻ പറ്റും എന്ന് ആരാധകർ ചോദിച്ചത്. അടുത്ത കാലത്ത് ഒന്നും അത് സാധ്യമല്ല എന്ന് ദീപ പറയുന്നു. ഇന്റർകാസ്റ്റ് മാര്യേജ് ആയത് കാരണം അപ്പൻ ഇപ്പോഴും ശരിയായിട്ടില്ല.

അതൊക്കെ മാറി വരാൻ കുറച്ച് കൂടെ സമയം എടുക്കും. കുക്കുവിന്റെ വീട്ടിൽ അച്ഛനും അമ്മയും അനിയത്തിയും അനിയനുമാണ് ഉള്ളത്. ദീപയ്ക്ക് അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരും അവരുടെ ഭാര്യമാരും, മൂത്ത ഏട്ടന്റെ രണ്ട് മക്കളും ഉണ്ട്. ആഗ്രഹിച്ചത് പോലെ ഒരു ഭർത്താവാണോ കിട്ടിയത് എന്ന് ചോദിച്ചപ്പോഴാണ് ദീപ അച്ഛനെ കുറിച്ച് മറ്റൊരു കാര്യം കൂടെ വെളിപ്പെടുത്തിയത്. എന്റെ അപ്പൻ വളരെ ഷോർട്ട് ടെംപഡ് ആണ്.

പെട്ടന്ന് ദേഷ്യം വരും. അൽപ്പം കർക്കശക്കാരനാണ്. പക്ഷെ സ്നേഹവും കാര്യവുമൊക്കെ ഉണ്ടാവും. എന്നാലും എങ്ങിനെയാണ് ഇങ്ങനെ ഒരാളെ കല്യാണം കഴിച്ച് ജീവിയ്ക്കുന്നത് എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അപ്പനെ പോലെ ഒരു ഭർത്താവ് എനിക്ക് ഉണ്ടാവരുത് എന്ന് മാത്രമായിരുന്നു ആഗ്രഹം, ഭാഗ്യത്തിന് അങ്ങനെ തന്നെ കിട്ടിയെന്നു ദീപ പറയുന്നു

സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ ദീപ അതെ എന്ന് മറുപടി പറഞ്ഞു. ജോജു ജോർജ്ജിന്റെ മകളായോ പെങ്ങളായോ ഒക്കെ ആഗ്രഹിക്കാനാണത്രെ ഇപ്പോൾ ആഗ്രഹിക്കുന്നത്. കുക്കുവുമായുള്ള പ്രണയത്തിന് ശേഷമാണ് തനിയ്ക്കും ഫെയിം കിട്ടിയത് എന്നും, എന്നാൽ കുക്കുവിന്റെ ഫെയിം കണ്ട് പ്രണയിച്ച ആളല്ല താൻ എന്നുംഒരു ചോദ്യത്തിന് ഉത്തരമായി ദീപ വ്യക്തമാക്കുന്നു.’

ആഗ്രഹിച്ചത് പോലെ ഒരു ഭർത്താവാണോ കിട്ടിയത് എന്ന് ചോദിച്ചപ്പോഴാണ് ദീപ അച്ഛനെ കുറിച്ച് മറ്റൊരു കാര്യം കൂടെ വെളിപ്പെടുത്തിയത്. എന്റെ അപ്പൻ വളരെ ഷോർട്ട് ടെംപഡ് ആണ്. പെട്ടന്ന് ദേഷ്യം വരും. അൽപ്പം കർക്കശക്കാരനാണ്. പക്ഷെ സ്നേഹവും കാര്യവുമൊക്കെ ഉണ്ടാവും. എന്നാലും എങ്ങിനെയാണ് ഇങ്ങനെ ഒരാളെ കല്യാണം കഴിച്ച് ജീവിയ്ക്കുന്നത് എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ടെന്നും ദീപ പറയുന്നു.

Also Read
എന്റേത് ധീരമായ ഒരു തീരുമാനം തന്നെയായിരുന്നു, പലരും ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ ധൈര്യം കാണിക്കാറില്ല: ആദ്യ വിവാഹബന്ധം വേർപെടുത്തിയതിനെ കുറിച്ച് കാവ്യാ മാധവൻ പറഞ്ഞത്

Advertisement