നസ്രിയ വന്നതിന് ശേഷം ഫഹദ് അങ്ങ് നന്നായി, അല്ലെങ്കിൽ വേറെ വഴി ആയി പോയേനെ; തുറന്നു പറഞ്ഞ് ഫാസിൽ

402

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. പ്രണയ വിവാഹം ആയിരുന്നു ഇരുവരുടേത്. 2014 ഓഗസ്റ്റ് 21 നായിരുന്നു ഫഹദ് ഫാസിലും നസ്രിയയും തമ്മിലുള്ള വിവാഹം നടന്നത്. ഇപ്പോൾ മലയാളത്തിലെ ഏറ്റവും ക്യൂട്ട് താരജോഡികളാണ് ഫഹദ് ഫാസിലും.

അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്‌സ് എന്ന ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ആയിരുന്നു വിവാഹം. വിവാഹശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേളയെടുത്ത നസ്രിയ 2018 ൽ അഞ്ജലി മേനോൻ തന്നെ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തി.

Advertisements

അതേ സമയം നസ്രിയയും ഫഹദും പ്രണയത്തിൽ ആണെന്ന വാർത്ത പുറത്ത് വന്നപ്പോൾ എല്ലാവർക്കും അത്ഭുതം ആയിരുന്നു. അന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമായിരുന്നു. നസ്രിയയെക്കാൾ ഫഹദിന് പന്ത്രണ്ട് വയസ് കൂടുതലാണ്.

ഇപ്പോഴിതാ എട്ടാം വിവാഹ വാർഷികം ഈ വർഷം ആഘോഷിക്കാൻ പോകുന്ന താരജോഡിയെ കുറിച്ച് ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിൽ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. നസ്രിയ ജീവിതത്തിലേക്ക് വന്ന ശേഷം ഫഹദ് കുറേക്കൂടി നന്നായി എന്നാണ് ഫാസിൽ പറയുന്നത്. യുട്യൂബ് ചാനലായ മൂവിമാന് നൽകിയ അഭിമുഖത്തിൽ ആണ് ഫാസിലിന്റെ വെളിപ്പെടുത്തൽ.

Also Read
ലാൽ സാർ ഒരു രക്ഷയുമില്ല, ഒന്നും നോക്കാതെ അഭിനയിക്കും, അദ്ദേഹം അഭിനയിക്കാൻ തുടങ്ങിയാൽ പിന്നെ പിടിച്ച് നിർത്താൻ സാധിക്കില്ല: വെളിപ്പെടുത്തൽ

നസ്രിയ എല്ലാ കാര്യങ്ങളെ കുറിച്ചും അപ്ഡേറ്റാണ്. പ്രൊഫഷണൽ ആർടിസ്റ്റല്ല ഇപ്പോൾ. നേരത്തെ ആയിരുന്നിരിക്കാം. വിവാഹശേഷം കുടുംബ ബന്ധങ്ങളിലോട്ടാണ് നസ്രിയയ്ക്ക് കൂടുതൽ താൽപര്യം. ഫഹദിന് ഒപ്പം ചേർന്ന് വീടിന്റെ ഇന്റീരിയറൊക്കെ ചെയ്തിരുന്നു. പെട്ടെന്ന് അഭിനയിക്കാൻ തോന്നി. ഒരു ക്യാരക്ടർ വന്നപ്പോൾ അതും അഭിനയിച്ചു. മുന്നിലൊരു കഥയും ക്യാരക്ടറും വന്നാൽ ഇനിയും ചെയ്യും.

അങ്ങനെയാണ് എനിക്ക് തോന്നുന്നത്. ഇത് ഞാൻ ചെയ്താൽ ശരിയാവില്ലെന്ന് പറഞ്ഞ് ചിലപ്പോൾ വിട്ടുകളയും. വിക്രം മലയാളത്തിൽ ഡബ്ബ് ചെയ്യാൻ പറഞ്ഞപ്പോൾ പറ്റില്ലെന്ന് ഫഹദ് പറഞ്ഞിരുന്നു. തെലുങ്ക് സിനിമ സൂപ്പർ ഹിറ്റായപ്പോൾ അത് മലയാളത്തിൽ ചെയ്യാൻ പറഞ്ഞിട്ട് നസ്രിയയും ചെയ്തില്ല. രണ്ടാളും തമ്മിൽ നല്ല സാമ്യമുണ്ട്. ഉള്ളിലൊരു ഫയർ ഉണ്ടെങ്കിലെ അവർ സിനിമ ചെയ്യൂ.

അപൂർവമായി മാത്രമെ സമ്മർദ്ദത്തിലൂടെയായി സിനിമ ചെയ്യൂ. ഫഹദിന് അങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ട്. നസ്രിയയ്ക്ക് അതൊന്നുമില്ല. നസ്രിയ വന്നതിന് ശേഷം ഫഹദ് കുറേക്കൂടി നന്നായി. അല്ലായിരുന്നുവെങ്കിൽ വേറെ വഴിയൊക്കെ പോയേനെ. നസ്രിയയുടെ സാന്നിധ്യം അവന് വളരയെധികം ഹെൽപ് ഫുളായെന്നാണ് എനിക്ക് തോന്നുന്നതെന്നും ഫാസിൽ പറയുന്നു.

എടോ തനിക്കെന്നെ കെട്ടിക്കൂടേയെന്ന് ഫഹദിനോട് ചോദിച്ച് നസ്രിയയായിരുന്നു ആദ്യം പ്രൊപ്പോസ് ചെയ്തത്. പ്രായവ്യത്യാസമൊന്നും തങ്ങൾക്കൊരു പ്രശ്നമല്ലെന്നും ഇരുവരും പറഞ്ഞിരുന്നു. വിവാഹ ശേഷം നസ്രിയ അഭിനയത്തിൽ നിന്നും വിട്ടുനിന്നപ്പോൾ പലരും ഫഹദിനെയാണ് വിമർശിച്ചത്. ഫഹദ് കാരണമായിരിക്കാം നസ്രിയ സിനിമകൾ ചെയ്യാത്തതെന്നുവരെ അന്ന് സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയുണ്ടായി.

Also Read
ഇന്ത്യയിലെ ജനപ്രിയ നടൻമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ദളപതി വിജയ്, തൊട്ടു പിന്നിൽ ജൂനിയർ എൻടിആർ; ആദ്യത്തെ അഞ്ചു പേരും തെന്നിന്ത്യൻ താരങ്ങൾ

എന്നാൽ സത്യം അതല്ലെന്ന് പിന്നീട് നസ്രിയ തന്നെ വെളിപ്പെടുത്തി.സിനിമയിൽ നിന്നും വിട്ടുപോയതായി ഇതുവരെ തോന്നിയിട്ടില്ല. സിനിമാകുടുംബത്തിലേക്കാണ് കല്യാണം കഴിച്ചത്. അതിനാൽത്തന്നെ സിനിമ കൂടെയുണ്ടായിരുന്നു. ഇപ്പോൾ സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലായിപ്പോയാൽ ഫഹദിന്റെ വീട്ടുകാർക്ക് എന്റെ വീട്ടുകാരെക്കാൾ നന്നായി അവസ്ഥ മനസിലാക്കി സപ്പോർട്ട് ചെയ്യുമെന്നാണ് നസ്രിയ അടുത്തിടെ അഭിമുഖത്തിൽ പറഞ്ഞത്.

നസ്രിയ വീണ്ടും അഭിനയിക്കുന്നതിൽ തനിക്ക് സന്തോഷമേയുള്ളൂവെന്നായിരുന്നു ഫഹദും പറഞ്ഞത്. മികച്ച അവസരം ലഭിച്ചാൽ എല്ലാ സൗകാര്യങ്ങളും താനൊരുക്കുമെന്നും ഫഹദ് പറഞ്ഞിരുന്നു. ഫഹദിനെ എപ്പോഴും കൂളാക്കി നിർത്താനാണ് താൻ ശ്രമിക്കാറുള്ളതെന്നും അദ്ദേഹം സമ്മർദ്ദത്തിലാണെങ്കിൽ വീട്ടിലും അതറിയാനുണ്ടാവുമെന്നും അത്തരം സന്ദർഭങ്ങൾ ഒഴിവാക്കാറുണ്ടെന്നായിരുന്നു നസ്രിയ പറഞ്ഞത്.

Advertisement