ഇന്ത്യയിലെ ജനപ്രിയ നടൻമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ദളപതി വിജയ്, തൊട്ടു പിന്നിൽ ജൂനിയർ എൻടിആർ; ആദ്യത്തെ അഞ്ചു പേരും തെന്നിന്ത്യൻ താരങ്ങൾ

189

എക്കാലവും ഇന്ത്യൻ സിനിമ ഭരിക്കന്നത് തെന്നിന്ത്യൻ താരങ്ങളാണ് എന്ന് സിനിമാ ലോകത്തിന് പുറത്തും അകത്തും എല്ലാവരും പൊതുവെ പറയാറുള്ള കാര്യമാണ്. അത് വിജയങ്ങളുടെ കാര്യത്തിൽ ആയാലും അഭിനയിത്തിന്റെ കാര്യത്തിൽ ആയാലും അവാർഡുകളുടെ കാര്യത്തിൽ ആയായും ഏറെക്കുറെ ശരിയുമാണ്.

ഇത് ശരിയെന്ന് തന്നെ വീണ്ടും തെളിയിക്കുകയാണ് ഇന്ത്യയിലെ ജനപ്രിയ താരങ്ങളുടെ പുതിയ പട്ടിക. ദളപതി വിജയ്, ജൂനിയർ എൻടിആർ, പ്രഭാസ്, യാഷ്, അല്ലു അർജുൻ, ജൂനിയർ എൻടിആർ എന്നിവരാണ് പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ആവട്ടെ തമിഴകത്തിന്റെ സ്വന്തം ദളപതിയും തെന്നിന്ത്യയുടെ വസൂൽ കിംഗ് (കളക്ഷൻ രാജാവ്) എന്നറിയപ്പെടുന്ന വിജയ് ആണ്.

Advertisements

ഗവേഷണ സ്ഥാപനമായ ഓർമാക്‌സ് സ്റ്റാർസ് ഇന്ത്യ ലൗസ് ആണ് രാജ്യത്തെ ജനപ്രിയ താരങ്ങളുടെ പുതിയ പട്ടിക പുറത്തിറക്കിയത്. ആറാം സ്ഥാനത്തുള്ള അക്ഷയ് കുമാറാണ് ആദ്യ പത്തിലെ ഒരേയൊരു ബോളിവുഡ് നടൻ. മഹേഷ് ബാബു, അജിത് കുമാർ, രാം ചരൺ, സൂര്യ എന്നീ താരങ്ങളും പട്ടികയിലുണ്ട്.

Also Read
നമ്മുടെ വീട്ടിലും ഉണ്ടൊരു കടുവ! വീണ്ടും പ്രേക്ഷകരെ രസിപ്പിച്ച് വീഡിയോയുമായി മിഥുൻ രമേഷും ഭാര്യ ലക്ഷ്മി മേനോനും

ആലിയ ഭട്ട്, ദീപിക പദുക്കോൺ, കത്രീന കൈഫ് തുടങ്ങിയ ബോളിവുഡ് താരങ്ങൾ തങ്ങളുടെ സാന്നിധ്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മികച്ച വനിതാ താരങ്ങളുടെ പട്ടികയിൽ നിരവധി ദക്ഷിണേന്ത്യൻ നടിമാരും ഉണ്ട്. സാമന്തയാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വനിതാ താരങ്ങളുടെ പട്ടികയിൽ ഒന്നാമത്.

2022ലെ മികച്ച ഷോകളുടെയും സിനിമകളുടെയും പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. ഒരു വ്യക്തി കുറഞ്ഞത് 30 മിനിറ്റെങ്കിലും ഷോയുടെയോ സിനിമയോ പൂർത്തിയാക്കുമ്പോൾ ഒരു കാഴ്ച കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

വിക്രം, കെജിഎഫ് ചാപ്റ്റർ 2, ദ കാശ്മീർ ഫയൽസ്, ഹൃദയം, ആർആർആർ എന്നി ചിത്രങ്ങൾ 8ൽ ആധികം റേറ്റിംഗുമായി മികച്ച 10 ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്.

Also Read
‘തുപ്പണമെന്ന് തോന്നിയപ്പോൾ ഞാൻ തുപ്പി, ആരും പണം വാങ്ങി നന്മമരം കലിക്കാൻ വരണ്ട; പൂച്ചസന്യാസിയുടെ വീഡിയോ എന്റെ കൈയ്യിലുണ്ട്’; പരോക്ഷ ഭീ ഷണിയുമായി ലക്ഷ്മിപ്രിയ

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് വേൾഡ് മലയാളിയുടേത് അല്ല.

Advertisement