നടന്നത് നാല് വിവാഹങ്ങൾ, ഒന്നും അധികനാൾ നീണ്ടു നിന്നില്ല, എല്ലാവർക്കും വേണ്ടിയിരുന്നത് എന്റെ പണം: രേഖ രതീഷ്

184

മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് സീരിയൽ നടി രേഖാ രതീഷ്. ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന ജനപ്രിയ സീരയലിലെ പത്മാവതിയായി എത്തിയതോടെയാണ് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി രേഖ മാറിയത്. ടിവി സീരിയലകളിൽ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തിൽ വിജയം കൈവരിക്കാൻ ആയില്ല. മാത്രമല്ല സ്ഥിരം ഗോസിപ്പു കോളങ്ങളിൽ ഇടംപിടിക്കാറും ഉണ്ട് രേഖ രതീഷ്. നടിയുടെ വിവാഹവും കുടുംബ ജീവിതവും തന്നെയായിരുന്നു ഗോസ്സിപ്പുകോളങ്ങളിൽ പ്രധാനമായും നിറഞ്ഞുനിന്നിരുന്നത്.

ആയിരത്തിൽ ഒരുവൾ, പരസ്പരം എന്നീ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രേഖ രതീഷ്. പരസ്പരം എന്ന സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് രേഖ കൂടുതൽ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. സീരിയയിൽ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തിൽ വിജയം കൈവരിക്കാൻ ആയില്ല.

Advertisements

ബിഗ് സ്‌ക്രീനിൽ ശ്രദ്ധിക്കപ്പെടാനായില്ലെങ്കിലും മിനിസ്‌ക്രീനിൽ സജീവമാണ് നടി. ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയലിലെ അമ്മ വേഷം ശ്രദ്ധ നേടിയതോടെയാണ് രേഖ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. എന്നാൽ താരത്തിന്റെ വ്യക്തി ജീവിതം എന്നും വിവാദത്തിൽ അകപ്പെട്ടിരുന്നു. തന്റെ മകൻ അയാനെ കുറിച്ചും ഇനി അഭിമുഖങ്ങൾ നൽകില്ലെന്ന നിലപാട് എടുത്തതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് രേഖ ഇപ്പോൾ.

ALSO READ- ആഗ്രഹം പറഞ്ഞപ്പോൾ എന്നെ ബുള്ളറ്റിൽ കൊല്ലത്ത് കൊണ്ടു പോയി, പക്ഷെ സംശയമായിരന്നു ഞങ്ങൾക്ക് ഇടയിൽ വില്ലൻ ആയത്; തന്റൈ പ്രണയത്തെ കുറിച്ച് സുചിത്ര നായർ പറഞ്ഞത്

രേഖയുടെ അച്ഛൻ രതീഷ് ഡബ്ബിങ് ആർട്ടിസ്റ്റും അമ്മ രാധിക സിനിമ നാടക നടിയുമായിരുന്നു. രേഖ ബാലതാരമായിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്. അച്ഛനും അമ്മയും പിരിഞ്ഞതോടെ ഒറ്റപ്പെട്ട അവസ്ഥ നേരിടേണ്ടി വന്നിരുന്നു. വിവാഹ മോചനം നേടിയപ്പോൾ രേഖ അച്ഛന്റെ കൂടെ ചെന്നൈയിലേക്ക് പോവുകയായിരുന്നു. പണയവിവാഹവും ഒപ്പം വിവാഹമോചനവും ഉണ്ടാക്കിയ മാനസിക സമ്മർദ്ദങ്ങളിൽ നിന്നും രക്ഷ നേടാൻ നടി കുറച്ചുകാലം സീരിയൽ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു രേഖ.

എങ്കിലും രേഖ തന്റെ കരിയറിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. രേഖയുടെ സോഷ്യൽ മീഡിയയിലെ ക്വസ്റ്റ്യൻ ആൻസർ സെഷനാണ് ഇപ്പോൾ വൈറലാവുന്നത്. പ്രേക്ഷകരുടെ പിന്തുണ കൊണ്ട് മാത്രമാണ് മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പര എന്നും ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നതെന്നും പ്രേക്ഷകരോട് എന്നും നന്ദിയണ്ടെന്നും രേഖ പറഞ്ഞു.

ALSO READ-എനിക്ക് അച്ഛനെ പോലെ ഒരു ഭർത്താവ് ഉണ്ടാവരുത് എന്ന് മാത്രമായിരുന്നു എന്റെ ആഗ്രഹം, ഭാഗ്യത്തിന് അതുണ്ടായില്ല: ദീപ പോൾ

താൻ ഏറ്റവും അധികം ഭയപ്പെടുന്നത് ദൈവത്തെയാണെന്നും എനിക്ക് സൂപ്പർ പവർ കിട്ടുകയാണെങ്കിൽ താൻ എല്ലാവരെയും സഹായിക്കുമെന്നും രേഖ പറഞ്ഞു. തന്റെ ജീവിതത്തിൽ ഒരുപാട് വിചിത്രമായ ചോദ്യങ്ങൾ നേരിട്ടിട്ടുണ്ടെന്നും രേഖ പറഞ്ഞു.

വിവാഹത്തിലൂടെ സംഭവിച്ചതെല്ലാം അബദ്ധം ആയിരുന്നുവെന്നും എല്ലാവർക്കും വേണ്ടിയിരുന്നത് എന്റെ പണമായിരുന്നുവെന്നും രേഖ പറയുന്നു. പതിനെട്ടാം വയസ്സിലായിരുന്നു രേഖയുടെ ആദ്യ വിവാഹം. യൂസഫ് എന്ന ആളെ വിവാഹം ചെയ്തത്. ആ ബന്ധം പിരിഞ്ഞ ശേഷം നടൻ നിർമൽ പ്രകാശിനെ വിവാഹം കഴിച്ചു അദ്ദേഹത്തിന്റെ മരണത്തോടെ ആ ബന്ധം അവസാനിച്ചു. പിന്നീട് കമൽ റോയ് എന്നയാളെ വിവാഹം ചെയ്തു. ഇതിനു ശേഷം അഭിഷേകിനെ വിവാഹം ചെയ്യുകയായിരുന്നു. ഈ ബന്ധത്തിൽ രേഖക്ക് ഒരു മകനുണ്ട്.

തന്റെ കഴിഞ്ഞ ജീവിതത്തെ കുറിച്ചുള്ള വാർത്തകൾ മകനെ മാനസികമായി ബാധിക്കുമോ എന്ന് ഭയപ്പെടുന്നുണ്ട്. അത്തരം വാർത്തകളുമായി ഞാൻ ശീലിച്ചു. പക്ഷെ മകന് അങ്ങനെയല്ല. അവനൊപ്പം പടിക്കുന്ന കുട്ടികളും പഠിപ്പിക്കുന്ന ടീച്ചേഴ്സും അത് കാണുമ്പോൾ അവർക്ക് മുന്നിലുള്ള അവന്റെ അവസ്ഥ എനിക്ക് ആലോചിക്കാൻ കഴിയില്ല. അതുകൊണ്ട് ഇനി അവൻ ഒരു പക്വത എത്തുന്നത് വരെ അഭിമുഖങ്ങൾ അധികം നൽകേണ്ട എന്നാണ് തന്റെ തീരുമാനമെന്നും രേഖ പറയുന്നു.

വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് വേൾഡ് മലയാളിയുടേത് അല്ല.

Advertisement