ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു, അപർണ ബാലമുരളി മികച്ച നടി, സൂര്യയും അജയ് ദേവ് ഗണും മികച്ച നടന്മാർ, ബിജു മേനോൻ സഹനടൻ

1438

അറുപത്തി എട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. സൂരറൈ പോട്രിലെ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിയായി. സൂര്യയും അജയ് ദേവ് ഗണും ആണ് മികച്ച നടന്മാർ. അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോനും അർഹനായി. നഞ്ചി അമ്മയാണ് മികച്ച പിന്നണി ഗായിക.

അന്തരിച്ച സംവിധായകൻ സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്. വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. മലയാള തിളക്കിത്തിലാണ് ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം. മലയാളിയായ അപർണ ബാലമുരളിയാണ് മികച്ച നടി. സുരറൈ പോട്ര് എന്ന തമിഴ് സിനിമയിലെ പ്രകചനത്തിലാണ് നേട്ടം.

Advertisements

Also Read
എല്ലാവർക്കും വേണ്ടിയിരുന്നത് എന്റെ പണം, ജീവിതത്തിൽ നടന്നത് നാല് വിവാഹങ്ങൾ, ഒന്നും അധികനാൾ നീണ്ടു നിന്നില്ല; ജീവിതം തുറന്ന പുസ്തകമാണ്: രേഖ രതീഷ്

മികച്ച സംവിധായകൻ: സച്ചി, ചിത്രം: അയ്യപ്പനും കോശിയും. മികച്ച നടൻമാർ: അജയ് ദേവ്ഗൺ, സൂര്യ. മികച്ച സഹനടൻ ബിജു മേനോൻ, ചിത്രം: അയ്യപ്പനും കോശിയും. തിങ്കളാഴ്ച നിശ്ചയം ആണ് മികച്ച മലയാളചിത്രം, സംവിധാനം: സെന്ന ഹെഗ്‌ഡെ. മികച്ച ആക്ഷൻ: മാഫിയ ശശി, ചിത്രം: അയ്യപ്പനും കോശിയും.

ശബ്ദലേഖനം: വിഷ്ണു ഗോവിന്ദ്, ചിത്രം: മാലിക്. മികച്ച ചലച്ചിത്രഗ്രന്ഥം: എം.ടി.അനുഭവങ്ങളുടെ പുസ്തകം, രചയിതാവ്: അനൂപ് രാമകൃഷ്ണൻ. ഛായാഗ്രഹണം( നോൺ ഫീച്ചർ): നിഖിൽ എസ്. പ്രവീൺ, ചിത്രം: ശബ്ദിക്കുന്ന കലപ്പ. സംവിധാനം ( നോൺ ഫീച്ചർ): ആർവിരമണി, ചിത്രം ദാറ്റ്‌സ് ഭാനു.

2020ൽ പുറത്തിറങ്ങിയ 295 ഫീച്ചർ സിനിമകളും 105 നോൺ ഫീച്ചർ സിനിമകളുമാണ് പുരസ്‌കാരത്തിനായി മത്സരിച്ചത്. നിർമാതാവും സംവിധായകനുമായ വിപുൽ ഷാ ആയിരുന്നു ജൂറി ചെയർമാൻ. മലയാളി ഛായാഗ്രാഹകനായ നിഖിൽ എസ് പ്രവീൺ മികച്ച നോൺ ഫീച്ചർ സിനിമ ഛായാഗ്രാഹകനുള്ള പുരസ്‌കാരം നേടി.

ഫിലിം ഫ്രണ്ട്ലി സ്റ്റേറ്റിനുള്ള പുരസ്‌കാരം മധ്യപ്രദേശ് നേടി. ഉത്തർപ്രദേശും ഉത്തരാഖണ്ഡും ഈ വിഭാഗത്തിൽ പ്രത്യേര പരാമർശം നേടി. സംവിധായകൻ പ്രിയദർശൻ അധ്യക്ഷനായ ജൂറിയാണ് ഈ പുരസ്‌കാരങ്ങൾ തിരഞ്ഞെടുത്തത്.

Also Read
നസ്രിയ വന്നതിന് ശേഷം ഫഹദ് അങ്ങ് നന്നായി, അല്ലെങ്കിൽ വേറെ വഴി ആയി പോയേനെ; തുറന്നു പറഞ്ഞ് ഫാസിൽ

Advertisement