‘ഒരാൾ എന്റെ കൈയ്യിൽ നിന്നും അഡ്വാൻസ് വാങ്ങിയിച്ച് കൂടെ നിന്ന് വലിയ രീതിയിൽ ചതിച്ചു; മലയാള സിനിമയിലെ പ്രമുഖന്റെ ചതിയെ കുറിച്ച് ബാല

96

മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ നടൻ ബാലയ്ക്ക് മലയാളത്തിലാണ് കൂടുതൽ ആരാധകരുള്ളത്. ബാലയുടെ ആദ്യ ഭാര്യ അമൃത സുരേഷും ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്ന ഡോ. എലിസബത്തും മലയാളികളാണ്. 2006ൽ കളഭം എന്ന സിനിമയിലൂടെയായിരുന്നു ബാലയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ചെറിയ വേഷങ്ങളിലും നായകനായും താരം തിളങ്ങി.

കളഭത്തിന് ശേഷം ഹരീന്ദ്രൻ ഒരു നിഷ്‌കളങ്കൻ എന്ന സിനിമയിലാണ് ബാല അഭിനയിച്ചത്. ബിഗ് ബി, ആയുധം, ബുള്ളറ്റ്, ചെമ്പട, പുതിയ മുഖം, അലക്‌സാണ്ടർ ദി ഗ്രേറ്റ്, എന്ന് നിന്റെ മൊയ്തീൻ തുടങ്ങിയവയാണ് ബാലയുടേതായി വിജയം കൊയ്ത മറ്റ് സിനിമകൾ.

Advertisements

ഗായികയായ അമൃതയെ പ്രണയിച്ചാണ് വിവാഹം ചെയ്തതെങ്കിലും പിന്നീട് പെട്ടെന്ന് വിവാഹമോചനം നേടിയിരുന്നു. ഇരുവർക്കും ഒരു പെൺകുട്ടിയുണ്ട്. മകൾ ഇപ്പോൾ അമൃതയ്‌ക്കൊപ്പമാണ് ജീവിക്കുന്നത്. അമൃതയുമായി പിരിഞ്ഞ ബാല അടുത്തിടെയാണ് രണ്ടാമതും വിവാഹിതനായത്. വർഷങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയ ബാലയും അമൃതയും ഔദ്യോഗികമായി വിവാഹ മോചനം നേടിയത് 2019ൽ ആണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഭാര്യ എലിസബത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്.

ALSO READ- ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു, അപർണ ബാലമുരളി മികച്ച നടി, സൂര്യയും അജയ് ദേവ് ഗണും മികച്ച നടന്മാർ, ബിജു മേനോൻ സഹനടൻ

ബാല മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളായ മോഹൻലാലിനേയും മമ്മൂട്ടിയേയും കുറിച്ചും തനിക്ക് സിനിമാ മേഖലയിൽ നിന്ന് ഉണ്ടായ ചതിയെ കുറിച്ചും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

‘ഞാൻ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഫാനാണ്. പക്ഷെ മോഹൻലാൽ സാറിനെപ്പോലെ മറ്റൊരു നടനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിൽ ഒരുപാട് കാര്യങ്ങൾ ഞാൻ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആരാധന കൊണ്ട് മാത്രം പുകഴ്ത്തി പറയുന്നില്ല. മോഹൻലാൽ സാറിന് റിഹേഴ്‌സലിന്റെ ആവശ്യമില്ല. പക്ഷെ അദ്ദേഹം തന്റെ കൂടെ അഭിനയിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പമാകാൻ വേണ്ടി റിഹേഴ്‌സൽ ചെയ്യാറുണ്ട്. മമ്മൂക്കയുടെ കൈയ്യിൽ നിന്ന് ഡിസിപ്ലിൻ എന്ന കാര്യമാണ് ഞാൻ പഠിച്ചിട്ടുള്ളത്.’-ബാല പറയുന്നു.

ALSO READ- എല്ലാവർക്കും വേണ്ടിയിരുന്നത് എന്റെ പണം, ജീവിതത്തിൽ നടന്നത് നാല് വിവാഹങ്ങൾ, ഒന്നും അധികനാൾ നീണ്ടു നിന്നില്ല; ജീവിതം തുറന്ന പുസ്തകമാണ്: രേഖ രതീഷ്

‘സങ്കടം വിധിയാണ്. ഹാപ്പിനസ് നമ്മൾ കണ്ടെത്തണം. അത് നമ്മുടെ കടമയാണ്. എന്നോടൊപ്പം ഇരിക്കുന്നവർ എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ വേണ്ടത് ചെയ്യാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്.’ താരം വെളിപ്പെടുത്തുന്നു.

ജീവിതത്തിൽ എന്നെ തകർത്ത് കളഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. പക്ഷെ ആരാണ് അതിൽ ഉൾപ്പെട്ട വ്യക്തിയെന്ന് പറയാൻ ഞാൻ ആഗ്രിഹക്കുന്നില്ലെന്ന് പറഞ്ഞാണ് താരം ദുരനുഭവം പങ്കുവെച്ചത്. ഒരു പടത്തിന് വേണ്ടി ഒരാൾക്ക് ഞാൻ അഡ്വാൻസ് കൊടുത്തു. അയാളെ എന്നെ പിന്നീട് വലിയ രീതിയിൽ ചതിച്ചു. അഡ്വാൻസ് മേടിച്ച് കൂടെ നിന്നിട്ട് പിന്നീട് ചതിച്ചു. മലയാള സിനിമയിലെ പ്രമുഖനായ ഒരാളാണ്’ ബാല പറഞ്ഞു.

അതേസമയം, ബാല മറ്റൊരു ജീവിതത്തിലേക്ക് കടന്നതുപോലെ താരത്തിന്റെ മുൻഭാര്യ അമൃതയും തന്റെ ജീവിതത്തിലെ കൂട്ടുകണ്ടെത്തിയിരിക്കുകയാണ്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിലാണ് അമൃത സുരേഷ്. അടുത്തിടെയാണ് ഇരുവരും പ്രണയം പരസ്യപ്പെടുത്തിയത്.

അമൃത ഗോപി സുന്ദറുമായുള്ള പ്രണയം പരസ്യപ്പെടുത്തിയ ശേഷം ബാല പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. ‘ഒരു ചെറിയ കാര്യം പറയാനുണ്ട്. അവനവൻ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്താൽ നല്ലത് നടക്കും. ചീത്ത ചെയ്താൽ ചീത്തയേ കിട്ടുകയുള്ളു. അതെന്റെ ലൈഫ് അല്ല. ഇതെന്റെ വൈഫാണ്. ഞാൻ ഇപ്പോൾ നന്നായി ജീവിക്കുന്നു. അവർ അങ്ങനെ പോകുകയാണെങ്കിൽ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാൻ പ്രാർഥിക്കാം’ എന്നാണ് ബാല പറഞ്ഞത്.

വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് വേൾഡ് മലയാളിയുടേത് അല്ല.

Advertisement