അങ്ങനെയുള്ള ഒരു സംസാരം അന്ന് ആ സിനിമ ഫീൽഡ് മുഴുവൻ ഉണ്ടായിരുന്നു, ഉർവ്വശിയെ കുറിച്ച് ജഗദീഷ് പറഞ്ഞത് കേട്ടോ

1831

വർഷങ്ങളായി തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഉർവ്വശി. എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും നായികയായി മിന്നിത്തിളങ്ങിയ താരം ഇപ്പോൾ അമ്മ വേഷങ്ങളിലും ശക്തമായ ക്യാരക്ടർ വേഷങ്ങളിലും ആണ് തിളങ്ങി നിൽക്കുന്നത്.

അതേ സമയം സഹോദരിമാർക്ക് പിന്നാലെയാണ് ഉർവശിയും സിനിമയിലേക്ക് എത്തിയത്. അഭിനയ ലോകത്തേക്ക് തമിഴ് സിനിമയിലൂടെ തുടക്കം കുറിച്ച താരത്തിന് തുടക്കം മുതലേ തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടാൻ കഴിഞ്ഞിരുന്നു. മലയാളത്തിലേക്ക് എത്തിയപ്പോഴും നടി അത് തുടരുക ആയിരുന്നു.

Advertisements

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ശങ്കർ തുടങ്ങി അക്കാലത്ത് തിളങ്ങി നിന്ന നായകൻമാർക്ക് ഒപ്പമെല്ലാം അഭിനയിക്കാൻ ഉള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. കോമഡി ആയാലും പ്രണയം ആയാലും താരത്തിന് ഒരുപോലെ വഴങ്ങുമായിരുന്നു.

Also Read
അങ്ങനെ ഞാൻ അതിനെ കൺട്രോൾ ചെയതു, ഇപ്പോൾ വർഷങ്ങളായി എനിക്ക് ദേഷ്യം വന്നിട്ട്, സംയുക്ത വർമ്മ പറയുന്നു

കൈനിറയെ സിനിമകളുമായി മുന്നേറിയ താരം നടൻ മനോജ് കെ ജയനുമായുള്ള പ്രണയ വിവാഹത്തോടെ സിനിമയിൽ നിന്നും ബ്രേക്കെടുത്തിരുന്നു. എന്നാൽ ഒരു കുഞ്ഞായതിന് ശേഷം നടി വിവാഹ മോചനം നേടുകയായിരുന്നു.

അതേ സമയം വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് വീണ്ടും താരം സിനിമയിലേക്ക് തിരിച്ച് എത്തിയിരുന്നു. വിവാഹ മോചനത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോൾ മികച്ച അവസരവും ശക്തമായ പിന്തുണയുമാണ് താരത്തിനെ കാത്തിരുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന സിനിമയലൂടെ ആയിരുന്നു തിരിച്ചുവരവ്.

മീര ജാസ്മിന്റെ അമ്മയായാണ് ഉർവശി അഭിനയിച്ചത്. മികച്ച കെമിസ്ട്രിയായിരുന്നു ഇവരുടേത്.ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രം ആണെങ്കിൽ മറ്റൊന്നും നോക്കാതെ സ്വീകരിക്കാൻ ആയിരുന്നു താരം തീരുമാനിച്ചത്.

ആ നിലപാട് ശരിയായിരുന്നുവെന്ന് പിൽക്കാലത്ത് പുറത്തിറങ്ങിയ സിനിമകളും തെളിയിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം ഇപ്പോൾ ഏറെ തിളങ്ങി നിൽക്കുകയാണ്, തമിഴ് സൂപ്പർതാരങ്ങളെ പോലും അതിശയിപ്പിക്കുന്ന രീതിയിൽ ഉള്ള അഭിനയമാണ് ഉർവശി ഇപ്പോൾ കാഴ്ച്ച വെക്കുന്നത്.

അതേ സമയം നടൻ ജഗദീഷ് ഉർവശിയെ കുറിച്ച് നടത്തിയ തുറന്നു പറച്ചിലാണ് ഇപ്പോൾ ശ്രദ്ധേയം ആകുന്നത്. തനിക്ക് ഒരുപാട് കടപ്പാടും സ്‌നേഹവും ഉള്ള ഒരു നടിയാണ് ഉർവശി. ഒരു ഹാസ്യനടൻ എന്ന തന്റെ ലേബൽ മാറ്റി ഒരു നടൻ ആയി അഭിനയിക്കാൻ ഉള്ള പിന്തുണ തന്നത് ഉർവശി ആണ്.

അവർ തന്നെക്കാൾ സീനിയർ ആണ് ഒരു നടിയാണ്. ഒരുപാട് വലിയ താരങ്ങൾക്കൊപ്പം അഭിനയിച്ച ഒരു നടിയാണ് ഉർവശി അതിനു ശേഷമാണ് അവർ തന്റെ നായികയായി അഭിനയിച്ചത്. അന്ന് ഇൻഡസ്ട്രി മുഴുവൻ ഒരു സംസാരം ഉണ്ടായിരുന്നു.

Also Read
കല്യാണത്തിന് മുമ്പേ അതൊക്കെ കണ്ടിരിക്കണം, അതു കൊണ്ടാണ് ഞാനും പോയത്, വെളിപ്പെടുത്തലുമായി മാളവിക കൃഷ്ണദാസ്

ഉർവശി ഒരുപാട് താഴേക്ക് പോയി ജഗദീഷിന്റെ നായികയായി വരെ അഭിനയിക്കാൻ തുടങ്ങി എന്നൊക്കെ. എനിക്കൊപ്പം ആറേഴു സിനിമകളിൽ ഉർവശി അഭിനയിച്ചിട്ടുണ്ട് ആ കടപ്പാട് എനിക്ക് മറക്കാൻ കഴിയില്ല. ശ്രീനിവാസന്റെ നായികയായി അഭിനയിച്ചപ്പോഴും അവർക്ക് എതിരെ വിമർശനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഉർവശി അതൊന്നും കാര്യമാക്കിയിരുന്നില്ല എന്നും ജഗദീഷ് വ്യക്തമാക്കുന്നു.

Advertisement