ജോൺ കൊക്കൻ ജീവിതത്തിൽ ഒരു വില്ലനല്ല, വണ്ടർഫുൾ ആണ്, വിശാലിനോട് ഇപ്പോഴും ബഹുമാനം: താനുമായി പിരിഞ്ഞ ഭർത്താക്കൻമാരെ കുറിച്ച് മീര വാസുദേവ്

620

മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകൻ ബ്ലസ്സി താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ തൻമാത്ര എന്ന സിനിമയിലൂടെ മലയാള സിനിമയിലേത്തിയ താരസുന്ദരിയാണ് നടി മീര വാസുദേവ്. പിന്നീട് ഒരു പിടി ഹിറ്റ് ചിത്രങ്ങളിലെ മികച്ച് വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാരി മീര വാസുദേവ്.

ഇപ്പോൾ മലയാളത്തിന്റെ മിനിസ്‌ക്രീനിലും തിളങ്ങുന്ന മീര വാസുദേവ് നായികയായി എത്തുന്ന കുടുംബവിളക്ക് പരമ്പര മിനിസ്‌ക്രീനിലെ വമ്പൻ ഹിറ്റാണ്. കുടുംബ വിളക്കിൽ സുമിത്ര എന്ന കഥാപാത്രത്തെയാണ് മീര വാസുദേവ് അവതരിപ്പിക്കുന്നത്. അതേ സമയം ഇപ്പോൾ ജീവിതത്തിൽ താനെടുത്ത തീരുമാനങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് മീര വാസുദേവ്. കൈരളി ടിവിക്ക് നൽകിയ മീരയുടെ അഭിമുഖമാണ് ഇപ്പോഴും ശ്രദ്ധ നേടുന്നത്.

Advertisements

മീരയുടെ ജീവിതത്തിൽ വന്നു പോയ രണ്ട് പേരുടെ ചിത്രം കാണിച്ച് അവതാരകൻ ജോൺ ബ്രിട്ടാസ് മീര വാസുദേവിനോടേ സംസാരിക്കുന്നു. ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങൾ തെറ്റായി പോകാം, അല്ലെങ്കിൽ ശരിയുമാകാം. ഇതൊക്കെ ബോധപൂർവ്വം എടുത്ത തീരുമാനങ്ങൾ ആയിരുന്നോ അതോ തെറ്റായ തീരുമാനങ്ങൾ ആയിരുന്നുവോ എന്നും ബ്രിട്ടാസ് ചോദിച്ചു. ഇതിനാണ് മീര വാസുദേവ് മറുപടി നൽകിയത്.

Also Read
മങ്ക മഹേഷ് നീയും ഞാനും സീരിയലിൽ നിന്ന് പിൻമാറി, നടിയുടെ പിൻമാറ്റത്തിന്റെ കാരണം പുറത്ത്

മീരാ വാസുദേവിന്റെ വാക്കുകൾ ഇങ്ങനെ:

വിശാൽ വന്നത് എന്റെ 22, 23 വയസ്സിലാണ്. അശോക് കുമാർ സാറിന്റെ മകനായിരുന്നു വിശാൽ. ഇപ്പോഴും അശോക് കുമാർ ജിയെ കുറിച്ച് സംസാരിക്കുമ്പോൾ ആ ബന്ധത്തിന്റെ ഒരു തീവ്രത അറിയാനാകും. തെറ്റെന്ന് പറയാൻ ആകില്ല. ആ തീരുമാനം എടുത്ത ശേഷമാണു ഞാൻ സ്ട്രോങ്ങ് ആയി തീർന്നതെന്നു പറയും അതിൽ എനിക്ക് വിശാലിനോട് നന്ദിയുണ്ട്.

ഇപ്പോൾ യാതൊരു ബന്ധവും ഇല്ല. അതിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്. കാരണം മനസ്സിൽ ഇത് വച്ചിട്ട് ഒരു വിഷമവും എന്നോട് കാണിച്ചിട്ടില്ല. ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനം ആയിരുന്നു ആദ്യ വിഹമോചനം. ഞാൻ അത് ഒരു നഷ്ടമായി കാണുന്നില്ല. ആ അനുഭവത്തിൽ നിന്നും ഞാൻ ഒരുപാട് പഠിച്ചിട്ടുണ്ട്. എനിക്ക് അതിൽ ഒരു സങ്കടവും ഇല്ല. നല്ല ഒരു നടിയാകാനും നല്ല ഒരു വ്യക്തിയാക്കാനുമുള്ള അനുഭവം ഞാൻ നേടി അതിൽ നിന്നും.

ജോണിനെ കുറിച്ചുകൂടി എനിക്ക് സംസാരിക്കണം. വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം. വളരെ പോസിറ്റീവ് ആറ്റിറ്റിയൂടുള്ള വ്യക്തി. സിനിമയിൽ കാണുന്ന ഒരു വില്ലനല്ല ജീവിതത്തിൽ, വണ്ടർഫുൾ ആയ ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം നല്ല ഒരു അച്ഛൻ കൂടിയാണ് ജോൺ. കുട്ടിയുടെ എല്ലാ കാര്യങ്ങളും അദ്ദേഹമാണ് ചെയ്തത്.

Also Read
അവൾ വളരെ സ്വീറ്റായിരുന്നു, പക്ഷേ അവൾ വളരെ പെട്ടെന്ന് പോയി! എന്റെ വിവാഹസമയത്ത് എനിക്കവൾ തന്ന ഗിഫ്റ്റ് കാണുമ്പോഴെല്ലാം ഹൃദയത്തിൽ വലിയ നൊമ്പരമാണ് : നടൻ റിച്ചാർഡിന്റെ വാക്കുകൾ

ഇത്രയും പോസിറ്റീവ് ആയ ഒരു വ്യക്തിയെ എന്തിനാണ് വേണ്ടാന്ന് വയ്ക്കുന്നതെന്ന് ചോദിച്ചാൽ അതിനി പറഞ്ഞിട്ട് ആർക്കും ഒരു ഗുണവും ലഭിക്കുന്നില്ലല്ലോ. വിവാഹം എന്ന് പറയുന്നത് വളരെ വലിയ ഒരു കമ്മ്മിറ്റ്മെന്റ് ആണ്, അഡ്ജസ്റ്റ് ചെയ്യാവുന്നത്ര അഡ്ജസ്റ്റ് ചെയ്യണം. ഞാൻ വിവാഹത്തിലെ കമ്മിറ്റ്മെന്റിൽ വിശ്വസിക്കുന്നു.

2005ൽ ആയിരുന്നു മീര വിശാൽ അഗർവാളിനെ വിവാഹം ചെയ്യുന്നത്. 2008ൽ ഇരുവരും വിവാഹമോചിതരായി. പിന്നീട് 2012ൽ നടൻ ജോൺ കൊക്കനെ വിവാഹം ചെയ്തു, 2016ൽ ആയിരുന്നു വിവാഹമോചനം നടന്നത്.

Advertisement