കറുപ്പ് നിറത്തിലുള്ള ചുരിദ്ദാർ ധരിച്ച് അമ്മയും മകളും: മീനാക്ഷി മഞ്ജുവിന്റെ തനിപ്പകർപ്പാണെന്ന് ആരാധകർ, ഫാൻസ് ഗ്രൂപ്പിൽ ചിത്രം വൈറൽ

1203

മലയാളത്തിന്റെ ലേഡി സൂപ്പർതാരമെന്ന് അറിയപ്പെടുന്ന അഭിനേത്രിയാണ് മഞ്ജു വാര്യർ. അതേ പോലെ തന്നെ ജനപ്രിയനായകൻ എന്നറിയപ്പെടുന്ന മലയാളത്തിന്റെ സൂപ്പർതാരമാണ് മഞ്ജു വാര്യരുടെ മുൻ ഭർത്താവ് കൂടിയായ ദിലീപ്.

വിവാഹ ബന്ധം വേർപിരിഞ്ഞെങ്കിലും ഇപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ഇരുവരും. ആദ്യ കാലത്ത് ബിഗ് സ്‌ക്രീനിലെ താര ജോഡികളായിരുന്ന ഇരുവരും പിന്നീട് ജീവിതത്തിലും ഒന്നിച്ചപ്പോഴും പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു.

എന്നാൽ പിന്നീട് ഇരുവരും വേർ പിരിഞ്ഞെങ്കിലും ഇരുവരോടുമുള്ള ഈ സ്നേഹത്തിനും ഇഷ്ടത്തിനും ഒരു കുറവും ഉണ്ടായിട്ടില്ല. 2014 ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായത്. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മുൻപേ പുറത്തുവന്നിരുന്നു.

ഇരുവരും വേർ പിരിഞ്ഞപ്പോൾ മകളായ മീനാക്ഷി ദിലീപിനൊപ്പം നിൽക്കുകയായിരുന്നു. പിന്നീട് കാവ്യ മാധവനുയുമായുള്ള വിവാഹത്തിന് ദിലീപിന് പൂർണ്ണ പിന്തുണയുമായി മീനാക്ഷി നിന്നു. 2016നവംബർ 25നാണ് ദീലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്.

2018 ൽ ഇവർക്ക് മഹാലക്ഷ്മി എന്ന മകളും ജനിച്ചു. മഹാലക്ഷ്മി പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേ സമയം പഠനത്തോട് അനുബന്ധിച്ച് ചെന്നൈയിൽ ആയിരുന്നു മീനാക്ഷി. എന്നാൽ ലോക്ക്ഡൗൺ മൂലം പഠനം താൽക്കാലികമായി നിർത്തിയിരിക്കുന്നതിനാൽ മീനാക്ഷി ഇപ്പോൾ ആലുവയിലെ പത്മസരോവരം വീട്ടിലുണ്ട്.

അതേ സമയം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് മീനാക്ഷിയുടേയും മഞ്ജു വാര്യരുടേയും ചിത്രങ്ങളാണ്. രണ്ട് പേരും കറുത്ത നിറത്തിലുള്ള ചുരിദ്ദാർ ധരിച്ചുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്.

ഒരുപോലെ പോസ് ചെയ്തു നൽക്കുന്ന അമ്മയുടേയും മകളുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജുകളിലും ഫാൻസ് ഗ്രൂപ്പിലും വൈറലാണ്. അമ്മയെ പോലെ തന്നെയാണ് മകളെന്നാണ് ആരാധകർ പറയുന്നത്.

മോഹൻ സംവിധാനം ചെയ്ത സാക്ഷ്യം എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലൂടെയായിരുന്നു മഞ്ജു വാര്യർ മലയാള സിനിമയിലേക്കെത്തിയത്. പിന്നീട് ലോഹിതദാസ് സുന്ദർദാസ് കൂട്ടുകെട്ടിൽ ഇറങ്ങിയ സല്ലാപത്തിൽ ദിലീപിന്റെ ജോഡിയായി നായകയായി അരങ്ങേറി.

കമലിന്റെ ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 1999-ൃൽ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു.

ദിലീപുമായുള്ള വിവാഹത്തോടെ അഭിനയ രംഗം വിട്ട മഞ്ജു 14 വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 24നാണ് വീണ്ടും അരങ്ങിലെത്തിയത്. 2014ൽ പുറത്തു വന്ന ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ മടങ്ങി വരവ്. രണ്ടാം വരവിലും ഒന്നിനൊന്ന് മികച്ച സിനിമകൾ ചെയ്ത് മുന്നേറുന്ന മഞ്ജു വാര്യർ ധനുഷിന് ഒപ്പം തമികത്തും അഭിനയിച്ചു കഴിഞ്ഞു.