മഞ്ഞ സാരിയിൽ സിംപിൾ ലുക്കിൽ അനിയന്റെ വിവാഹത്തിൽ തിളങ്ങി നവ്യാ നായർ; ബാലാമണി അങ്ങ് സുന്ദരിയായല്ലോന്ന് ആരാധകർ

886

കലോൽസവ വേദിയിൽ നിന്നും മലയാള സിനിമയിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നവ്യാ നായർ. സിബി മലയിൽ ഒരുക്കിയ ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറിയ നവ്യാ നായർ മലയാളികളുടെ എക്കാലത്തെയും പ്രിയ നായികയായായി മാറി.

രഞ്ജിത് ഒരുക്കിയ നന്ദനം എന്ന ചിത്രത്തിലെ ബാലാമണി ആയിട്ടാണ് ഇന്നും മലയാളികളുടെ മനസ്സിൽ നവ്യ ഉളളത്. വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. കഴിഞ്ഞ ആഴ്ചയായിരുന്നു നവ്യയുടെ പിറന്നാൾ.

കുടുംബത്തോടൊപ്പം കൊച്ചിയിൽ ആഘോഷമായിട്ടാണ് പിറന്നാൾ കൊണ്ടാടിയത്. നിരവധി സർപ്രൈസുകളാണ് ജന്മദിനത്തിൽ നവ്യയ്ക്കായി ഒരുക്കിയത്. ജന്മദിനാഘോഷങ്ങൾക്ക് പിന്നാലെ തന്റെ അനിയന്റെ വിവാഹച്ചിത്രങ്ങൾ പങ്കുവച്ചാണ് താരം എത്തിയത്.

അപ്രതീക്ഷിതമായിട്ടായിരുന്നു വിവാഹം. യാതൊരു മുന്നറയിപ്പുമില്ലാതെ ചിത്രങ്ങൾ പങ്കുവച്ചപ്പോൾ ആരാധകർ അമ്പരക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു കഴിഞ്ഞ ദിവസം വിവാഹ ചടങ്ങുകൾ നടന്നത്.

കൊവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ടായിരുന്നു വിവാഹം സ്വാതിയാണ് വധു. അനിയന്റെ വിവാഹത്തിനായി താൻ അണിഞ്ഞൊരുങ്ങിയതിന്റെ ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കയാണ് നവ്യ നായർ.

മഞ്ഞ നിറത്തിലെ കറുത്ത പട്ടിന്റെ ബോർഡറുളള സാരിയാണ് അനിയന്റെ വിവാഹത്തിനായി അണിയാൻ താരം തിരഞ്ഞെടുത്തത്. സിംപിൾ പട്ടു സാരിയ്‌ക്കൊപ്പം ഫുൾ എംബ്രോയിഡറി വർക്ക് ചെയ്ത ബ്ലൗസ്സാണ് താരം അണിഞ്ഞത്.

കഴുത്തിൽ ഒറ്റ മാലയും കൈകളിൽ ഓരോ വളകളുമാണ് അണിഞ്ഞത്. മുടി പുറകിൽ കെട്ടി നിറയെ പൂവ് വച്ചിരുന്നു. ബാലാമണി സുന്ദരിയായിട്ടുണ്ടെന്നാണ് ചിത്രത്തിന് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. അതേ സമയം അതിരപ്പള്ളിയിലായിരുന്നു താരം പിറന്നാൾ ആഘോഷിച്ചത്. അതിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.