അദ്ദേഹം ഉണ്ടായിരുന്നു എങ്കിൽ മക്കളെല്ലാം ഒരു വീട്ടിൽ കഴിഞ്ഞേനെ, എനിക്ക് പേടിയാ, കാരണം പണ്ടേ നമ്മുടെ നാട്ടിൽ അമ്മായിമ്മമാർ പിശകാണ് എന്ന ചൊല്ലുണ്ട്: മല്ലികാ സുകുമാരൻ

260

മലയാളം സിനിമാ ആരാധകരായ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബം ആണ് അന്തരിച്ച മുൻ സൂപ്പർതാരം സുകുമാരന്റേത്. അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ മല്ലികാ സുകുമാരനും മക്കളും നടൻമാരും ആയ ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാരായ പൂർണിമയും സുപ്രിയയും അവരുടെ മക്കളും ഒക്കെ മലയാളികൾക്ക് ഏറെ സുപരിചിതരാണ്.

സുകുമാരന്റെ ഭാര്യ മല്ലികാ സുകുമാരൻ അറിയപ്പെടുന്ന സിനിമാ സീരിയൽ നടിയാണ്. വർഷങ്ങളായി സിനിമാ സീരിയൽ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരം ഇടക്കാലത്ത് ഇടവേള എടുത്തിരുന്നെങ്കിലും സുകുമാരന്റെ മരണ ശേഷം സിനിമയിലേക്ക് ശക്തമായി തിരിച്ചു വന്നിരുന്നു.

Advertisements

ഇപ്പോഴും സിനിമാ സീരിയൽ മേഖലകളിൽ സജീവം ആണ് മല്ലികാ സുകുമാരൻ. തിരക്കുകൾക്ക് ഇടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. മൂത്തമകനും മലയാളത്തിലെ ശ്രദ്ധേയനായ യുവതാരവുമായ ഇന്ദ്രജിത്തിന്റെ മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം മല്ലികാ സുകുമാരൻ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്.

Also Read
നിതംബം തള്ളി പിടിച്ച ഹണിറോസിനെ പണം മുടക്കി ഉദ്ഘാടനങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നവര്‍ക്ക് എന്ത് വാണിജ്യലാഭമാണുണ്ടാവുക, അറിയത്തത് കൊണ്ട് ചോദിക്കുകയാണ്: അഡ്വ സംഗീത ലക്ഷ്ണിന്റെ കുറിപ്പ് വൈറല്‍

മുൻപ് ഒരിക്കൽ കുടുംബത്തെ കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും വൈറൽ ആവുന്നത്. സുകുമാരൻ ജീവിച്ചിരുന്നു എങ്കിൽ പൃഥിരാജും ഇന്ദ്രജിത്തും ഒരു വീട്ടിൽ താമസിച്ചേനെ എന്നാണ് മല്ലിക പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ:

സുകുവേട്ടൻ ഉണ്ടായിരുന്നെങ്കിൽ പലയിടത്തുള്ള താമസം ഉണ്ടാവില്ലായിരുന്നു, എല്ലാവരും കൂടെ ഒന്നിച്ച് നിൽക്കത്തേ ഉള്ളൂ, അതെനിക്ക് നല്ല ഉറപ്പാണ്. ആൺപിള്ളേർ അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കണമെന്ന് പറയും. എന്നു വിചാരിച്ച് ഇവർ എങ്ങും പോവാതെ വീട്ടിൽ ഇരിക്കണം എന്നല്ല, പക്ഷെ സുകുവേട്ടൻ ഉണ്ടെങ്കിൽ പറഞ്ഞേനെ എന്തിനാടാ ഇങ്ങനെ പല സ്ഥലത്തായി നിൽക്കുന്നത്.

അച്ഛൻ ഇഷ്ടം തുറന്ന് പറയും, പക്ഷേ അമ്മമാർ അത് തുറന്ന് പറയത്തില്ല. പേടിയാ, കാരണം പണ്ടേ നമ്മുടെ നാട്ടിൽ അമ്മായിമ്മമാർ പിശകാണ് എന്ന ചൊല്ലുണ്ട്, അമ്മായി അപ്പനെ പറയത്തേ ഇല്ല. അത്‌കൊണ്ട് ഞാനത് പറയില്ല. എനിക്ക് കിട്ടിയ വരദാനമാണ് സുകുമാരൻ എന്ന വ്യക്തി എന്നെ കല്യാണം കഴിച്ചത്.

കാരണം ഒരുപാട് വിഷമങ്ങളിലൂടെ കടന്ന് പോയി. ഞാനറിയാത്ത തെറ്റുകളിലൂടെ. എന്നിട്ടും ഞാനൊരക്ഷരം പറഞ്ഞിട്ടില്ല. പക്ഷെ അന്ന് കുറ്റപ്പെടുത്തിയ 70 ശതമാനം ആൾക്കാരും ശകലം ദൈവാദീനം ഉണ്ട് എന്ന് പറഞ്ഞു. അവിടെ നിന്ന് സുകുമാരൻ എന്ന വ്യക്തി എന്നെ രക്ഷപ്പെടുത്തിയത് വലിയ രക്ഷപ്പെടുത്തൽ ആയിരുന്നു.

Also Read
ഭാവി വധുവിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് ശ്രീനാഥ്, അശ്വതി നല്‍കിയ സര്‍പ്രൈസ് ഗിഫ്റ്റ് കണ്ട് ഞെട്ടി താരം

പിന്നീടങ്ങോട്ട് ഒന്നിനും ഞാൻ ദുഖിച്ചിട്ടില്ല, അദ്ദേഹം വാങ്ങിച്ച സ്വത്തുക്കൾ കൂടുതലും എന്റെ പേരിൽ വാങ്ങിച്ചു. ആൺപിള്ളേർ ആണ് രണ്ട് പേരും കെട്ടി രണ്ട് വഴിക്ക് പോവും എന്ന് അദ്ദേഹം പറഞ്ഞിരുന്നു എന്നും മല്ലികാ സുകുമാരൻ വ്യക്തമാക്കുന്നു.

Advertisement