Home Entertainment Celebrities

പ്രൈവസി കിട്ടാത്തത് കൊണ്ട് ആദ്യത്തെ ഹണിമൂണിന് ഒന്നും നടന്നില്ല, കൂടെ ആരുമില്ലാതെ വീണ്ടും ഹണിമൂണിന് പോയി ആലിസും ഭർത്താവും ചെയ്തത് കണ്ടോ

571

ഒരുപിടി സൂപ്പർഹിറ്റ് സീരിയലുകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് ആലീസ് ഗോമസ് ക്രിസ്റ്റി. ജനപ്രീതി നേടിയ നിരവധി സീരിയലുകളിൽ തിളങ്ങിയ ആലീസ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പര മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ ആണ് ആലീസ് ആരാധകർക്ക് ഇടിയിൽ ശ്രദ്ധിക്കപ്പെടുന്നത്.

സ്ത്രീപദം, കസ്തൂരിമാൻ തുടങ്ങി നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോൾ സി കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയൽ മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് ആലീസ് അഭിനയിക്കുന്നത്.

Advertisements

അതേ സമയം ഏതാനം മാസങ്ങൾക്ക് മുമ്പാണ് ആലീസ് വിവാഹിത ആയതാ. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശി സജിൻ ആണ് താരത്തിന്റെ ഭർത്താവ്. വിവാഹം ഉറപ്പിച്ച് കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷമാണ് ഇവരുടെ വിവാഹം നടന്നത്. നേരത്തെ തന്നെ പറഞ്ഞ് ഉറപ്പിച്ചു വെച്ചിരുന്നു എങ്കിലും കൊവിഡ് വന്നതിനാൽ വിവാഹം നീട്ടിവെക്കുക ആയിരുന്നു.

Also Read
അന്യഭാഷകളിൽ തിളങ്ങിയ മലയാളി താരസുന്ദരികൾ

തങ്ങളുടെ വിവാഹ ആഘോഷത്തിന്റെ വീഡിയോയും താരം പങ്കുവെച്ചിരുന്നു. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഇരുവരും. തങ്ങളുടെ വിശേഷങ്ങളെല്ലാം ആലീസും സജീനും ആരാധകരുമായി പങ്കിടാറുണ്ട്. സ്വന്തമായി യൂടൂബ് ചാനലും ഇവർക്കുണ്ട്.

തങ്ങളുടെ ഹണിമൂൺ യാത്രയും അതിലെ വിശേഷങ്ങളുമാണ് ഇത്തവണ ഇവർ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ ഉടനെയുള്ള ഹണിമൂണിന് കൂടെ വേറെയും ആൾക്കാർ ഉണ്ടായിരുന്നു. അതുകൊണ്ട് പ്രൈവസി കിട്ടിയില്ലെന്നാണ് ഇരുവരും പറയുന്നത്.

അതുകൊണ്ട് ഇത്തവണ ഗോവയിലേക്കുള്ള യാത്രയാണ് ഇരുവരും പ്ലാൻ ചെയ്തത്. എല്ലാവരും ആവശ്യപ്പെട്ടത് പ്രകാരം ട്രാവലിങ്ങ് വ്ളോഗുമായി വന്നതാണെന്ന് പറഞ്ഞാണ് ആലീസും ഭർത്താവ് സജീനും വീഡിയോ തുടങ്ങുന്നത്. ഇത്തവണ കൂടെ ആൾക്കാരൊന്നുമില്ല, കഴിഞ്ഞ തവണ യൂട്യൂബ് വീഡിയോ ചെയ്യുന്നതിന് വേണ്ടി ഫുൾ ക്രൂവിനെയും കൊണ്ടാണ് പോയത്.

അതുകൊണ്ട് പ്രൈവസി കിട്ടിയിരുന്നില്ല. ഇത്തവണ വീഡിയോ ചെയ്യാം പക്ഷേ വേറാരും വേണ്ടെന്ന് കരുതി. അതുകൊണ്ട് രണ്ടാമതൊരു ഹണിമൂണിന് കൂടി പോവാമെന്ന് തീരുമാനിക്കുക ആയിരുന്നു. എല്ലാ വർഷവും രണ്ട് ഹണിമൂൺ വീതം ഞങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട്, അതൊക്കെ നടന്നാൽ മതിയായിരുന്നു.

നേരത്തെ തന്നെ ഇങ്ങനൊരു യാത്ര ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു. രണ്ടാളുടെയും തിരക്കുകൾ കാരണം ഒരുമിച്ച് ലീവ് കിട്ടിയിരുന്നില്ല. ഇപ്പോൾ അങ്ങനൊരു സാഹചര്യം ഒത്തിണങ്ങി വന്നത് കൊണ്ടാണ് യാത്രയ്ക്ക് ഇറങ്ങിയതെന്നാണ് ആലീസ് പറഞ്ഞത്. എറണാകുളത്ത് നിന്നും ഗോവയിലേക്കാണ് പോവുന്നത്. ഏകദേശം ഏഴുന്നൂറ് കിലോമീറ്ററോളം ദൂരമുണ്ട്.

കാറിൽ തന്നെ പോവാനാണ് ഇരുവരും തീരുമാനിച്ചത്, ഓടിച്ചോടിച്ച് എവിടെ എത്തുന്നുവോ അവിടെ വരെ പോകും. പാതി വഴിയിൽ വരെ എത്തിയിട്ട് മടുത്താൽ ആ സ്ഥലം കണ്ടിട്ട് മടങ്ങി വന്നേക്കുമെന്ന് നടി സൂചിപ്പിച്ചിരുന്നു. അഞ്ച് ദിവസത്തെ ട്രിപ്പാണ് ആലീസും സജിനും പ്ലാൻ ചെയ്തിരിക്കുന്നത്. ഏകദേശം ഒന്നര ദിവസത്തോളം എടുത്ത യാത്രയ്ക്കൊടുവിൽ സജിനും ആലീസും ഗോവയിലെത്തിയത്.

Also Read
ആ ചിത്രങ്ങള്‍ അച്ഛന് വരെ അയച്ചുകൊടുത്തു, വൃത്തികേട് കാണിക്കുന്നതിന് ഒരു പരിധിയില്ലേ, ഇനി സഹിച്ചിരിക്കാന്‍ പറ്റില്ല, തുറന്നടിച്ച് സീരിയല്‍ താരം ലക്ഷ്മി നന്ദന്‍

അവിടെ നിന്നുള്ള വിശേഷങ്ങൾ കൂടി ഇരുവരും പങ്കുവെച്ചിരുന്നു. സ്‌കൂബ ഡൈവിങ് മുതൽ കടലിൽ നിന്നുള്ള സാഹസികതകളൊക്കെ ദമ്പതിമാർ ആസ്വദിച്ചിരുന്നു. അങ്ങനെ ഒറ്റയ്ക്കുള്ള ഹണിമൂൺ വലിയ ആഘോഷമാക്കിയിട്ടാണ് രണ്ടാളും തിരികെ എത്തുന്നത്.

Advertisement