നേരെ മുന്നിൽ നിന്ന് എന്നെ നോക്കി ആയാൾ സ്വ യം ഭോ ഗം ചെയ്തു, പിന്നീട് അയാൾ ചെയ്തത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ, നടി വിദ്യാ ബാലന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

5377

ബോളിവുഡ് സിനിമയിൽ വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത താര സുന്ദരിയാണ് വിദ്യാ ബാലൻ. പകുതി മലയാളി കൂടിയായ വിദ്യാ ബാലൻ ഇന്ത്യ മുഴുവനും ആരാധകർ ഉള്ള താരമാണ്. സിനിമാ പാരമ്പര്യമോ ഗോഡ് ഫാദർമാരുടെ പിന്തുണയോ ഒന്നുമില്ലാതെ കടന്നു വന്ന താരമാണ് വിദ്യ ബാലൻ.

തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ നിരന്തരം ഏറെ റിജക്ഷനുകൾ നേരിടേണ്ടി വന്നിട്ടുണ്ട് വിദ്യയ്ക്ക്. മലയാള സിനിമയിലൂടെ അടക്കം അരങ്ങേറാനുള്ള അവസരം വിദ്യയ്ക്ക് നഷ്ടമാകുന്നത് ഷൂട്ടിംഗ് തുടങ്ങിയ ശേഷമാണ്. പലരും ദുർഭാഗ്യമെന്ന് വിധിയെഴുതിയ താരം, എന്നാൽ കാലം പിന്നിട്ടപ്പോൾ ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരിൽ ഒരാളായി മാറുകയായിരുന്നു.

Advertisements

ആദ്യം അഭിനയിച്ച മലയാള ചിത്രം ചക്രം പകുതി വഴിക്ക് മുടങ്ങിയതോടെ ഒരു ബംഗാളി സിനിമയിലൂടെ ആയിരുന്നു വിദ്യാ ബാലന്റെ അരങ്ങേറ്റം. 2005ൽ പുറത്തിറങ്ങിയ പരിനീതയിലൂടെ ബോളിവുഡിൽ എത്തി. ഈ ചിത്രവും വിദ്യയും ഏറെ കയ്യടി നേടി. പിന്നീട് ലഗേ രഹോ മുന്നാ ഭായ്, ഗുരു, ഹേയ് ബേബി, ഭൂൽ ഭുലയ്യ, ഇഷ്ഖിയ, നോ വൺ കിൽഡ് ജസീക്ക, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

Also Read
പ്രൈവസി കിട്ടാത്തത് കൊണ്ട് ആദ്യത്തെ ഹണിമൂണിന് ഒന്നും നടന്നില്ല, കൂടെ ആരുമില്ലാതെ വീണ്ടും ഹണിമൂണിന് പോയി ആലിസും ഭർത്താവും ചെയ്തത് കണ്ടോ

ഇതിനിടെ സന്തോഷ് ശിവന്റെ ഉറുമി എന്ന സിനിമയിലൂടെ മലയാളത്തിലെത്തി. സിൽക്ക് സ്മിതയുടെ ജീവിതം പറഞ്ഞ ദ ഡേർട്ടി പിക്ചറിലൂടെ മികച്ച നേടിക്കുള്ള ദേശീയ പുരസ്‌കാരവും വിദ്യാ ബാലനെ തേടിയെത്തി. തുടർന്ന് കഹാനി, തീൻ, തുമാരി സുലു, ശകുന്തള ദേവി, ഷേർണി തുടങ്ങിയ നിരവധി സിനിമകളിൽ താരം അഭിനയിച്ചു.

അതേ സമയം മുമ്പ് ഒരിക്കൽ കോളജ് പഠന കാലത്തെ ട്രെയിൻ യാത്രയുടെ ഞെട്ടിക്കുന്ന അനുഭവം വിദ്യാ ബാലൻ പങ്കുവച്ചത് ആണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്. ഒരു ലോക്കൽ ട്രെയിനിന്റെ ലേഡീസ് കമ്പാർട്ട്മെന്റിൽ ചാടിക്കയറിയ പുരുഷൻ സ്ത്രീകൾക്കു മുന്നിൽനിന്നു പരസ്യമായി സ്വ യം ഭോ ഗം ചെയ്യാൻ ഒരുങ്ങിയതാണ് വിദ്യാ ബാലൻ പറഞ്ഞത്.

വിദ്യാ ബാലന്റേതായി പുറത്തുവന്ന ശബ്ദ സംഭാഷണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്നു ഞാൻ കോളജിൽ നിന്നും സ്ത്രീകളുടെ കമ്പാർട്ട്മെന്റിൽ വീട്ടിലേക്കു മടങ്ങുക ആയിരുന്നു. പെട്ടെന്ന് ഒരാൾ ഒരു സ്റ്റേഷനിൽ നിന്നു കമ്പാർട്ട്മെന്റിലേക്കു ചാടിക്കയറി. ഉടൻതന്നെ ട്രെയിനിലുണ്ടായിരുന്ന സ്ത്രീകൾ, ഇതു ലേഡീസ് കമ്പാർട്ട്മെന്റാണെന്നും ഉടൻതന്നെ ഇറങ്ങൂ എന്നും ആവശ്യപ്പെട്ടു.

അറിയാതെ കയറിയതാണ് എന്നാണ് എല്ലാവരും വിചാരിച്ചത്. അടുത്ത സ്റ്റേഷനിൽ ഇറങ്ങിക്കോളാമെന്ന് അയാൾ പറഞ്ഞെങ്കിലും സ്റ്റേഷനിലെത്തിയിട്ടും വാതിൽക്കൽ നിലയുറപ്പിക്കുകയാണ് ഉണ്ടായത്. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ പെട്ടെന്നയാൾ പാന്റ്സിന്റെ സിപ്പ് അഴിച്ച് സ്വ യം ഭോ ഗം നടത്തുകയായിരുന്നു.

ഞങ്ങളെല്ലാം നോക്കിനിൽക്കുമ്പോൾ ആയിരുന്നു അത്. എന്റെ കൈയിൽ ഒരു ഫയലോ ബുക്കോ ഉണ്ടായിരുന്നു. ഉടൻ തന്നെ ഞാൻ അയാളെ അടിച്ചു പുറത്താക്കാൻ ശ്രമിച്ചു. ഒപ്പമുള്ളവരും അയാളെ തല്ലാൻ തുടങ്ങി. ഭാഗ്യത്തിന് വളരെപ്പെട്ടെന്ന് അടുത്ത സ്റ്റേഷനിൽ എത്തി. അല്ലായിരുന്നെങ്കിൽ അയാളെ ഞങ്ങൾ കൊല്ലുമായിരുന്നു.

ഇന്നു സ്ത്രീകൾ പൊതു സ്ഥലത്തു നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു സംസാരിച്ചപ്പോഴാണ് ഈ അനുഭവം വിദ്യ പങ്കുവച്ചത്. പൊതു സ്ഥലത്തു സ്ത്രീകളുടെ മുന്നിൽവച്ചു സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം വർധിച്ചിട്ട് ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ട്രെയിനിൽ മുതൽ ആകാശത്തു വിമാനത്തിൽ വച്ചുവരെ അടുകാലത്ത് സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബീഗം ജാൻ എന്ന സിനിമയുടെ പ്രൊമോഷനിടെ കൊൽക്കത്ത വിമാന താളവത്തിൽ വെച്ച് ഒരാൾ മോശമായി പെരുമാറിയതിനെ കുറിച്ചും വിദ്യാ ബാലൻ വെളിപ്പെടുത്തിയിരുന്നു.

Also Read
അന്യഭാഷകളിൽ തിളങ്ങിയ മലയാളി താരസുന്ദരികൾ

അതേ സമയം ആമസോൺ പ്രൈമിന്റെ ജൽസയിലാണ് വിദ്യ ബാലനെ ഒടുവിലായി കണ്ടത്. ഷഫാലി ഷായും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. നീയത്ത് ആണ് വിദ്യയുടെ പുറത്തിറങ്ങാനുള്ള സിനിമ. പിന്നാലെ പേരിടാത്തൊരു സിനിമയും അണിയറയിലുണ്ട്. ബോളിവുഡിലെ പുരുഷ താരങ്ങൾക്ക് മാത്രം സാധ്യമെന്ന് കരുതിയിരുന്ന ബോക്‌സ് ഓഫീസ് വിജയങ്ങൾ നേടിയിട്ടുള്ള താരമാണ് വിദ്യ ബാലൻ.

ഈ പാതയിലൂടൊണ് ഇന്നത്തെ പല നായികമാരും സഞ്ചരിച്ച് വിജയം നേടിയത്. കഹാനി, ഡേർട്ടി പിക്ച്ചർ തുടങ്ങിയ സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ ഞെട്ടിച്ച വിദ്യ ബോക്‌സ് ഓഫീസ് വിജയത്തിന് പുരുഷ താരത്തിന്റെ സാന്നിധ്യം ആവശ്യമില്ലെന്ന് കാണിച്ചു തരികയായിരുന്നു. ഓഫ് സ്‌ക്രീനിലും എന്നും ആരാധകരുടെ പ്രിയങ്കരിയാണ് വിദ്യ ബാലൻ. മറയില്ലാതെ സംസാരിക്കുന്ന ശീലക്കാരിയാണ് വിദ്യ ബാലൻ. സിനിമയിലേയും മറ്റും സത്രീവിരുദ്ധ കാഴ്ചപ്പാടുകൾക്കെതിരെ വിദ്യ ബാലൻ ശബ്ദമുയർത്തിയിട്ടുണ്ട്.

Advertisement