Home Entertainment

ഞങ്ങൾ ആദ്യ നാളുകളിൽ പരസ്പരം സംസാരിക്കാറില്ലായിരുന്നു: തുറന്നു പറഞ്ഞ് സ്നേഹയും ശ്രീകുമാറും

265

മിനിസ്‌ക്രീനിലൂട എത്തി മലയാളികളുടെ ഇഷ്ടം സമ്പാദിച്ചെടുത്ത താരങ്ങളാണ് ശ്രീകുമാർ എസ് പിയും സ്‌നേഹയും. മഴവിൽ മനോരമയിലെ മറിമായത്തിൽ ഒന്നിച്ചഭിനയിച്ച് പ്രേക്ഷകരം പൊട്ടിച്ചിരിപ്പിച്ച ഇരുവരും പിന്നീട് ജീവിതത്തിലും ഒന്നാവുകയായിരുന്നു.

ഇപ്പോൾ ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികൾ കൂടിയാണ് ശ്രീകുമാറും സ്നേഹയും. മറിമായം എന്ന പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷകർക്ക് പ്രിയങ്കരരാകുന്നത്. പരമ്പരയിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹത്തിൽ എത്തുകയും ചെയ്തു.

Advertisements

കഴിഞ്ഞ ദിവസം സ്വാസിക അവതാരകയായി എത്തുന്ന റെഡ്കാർപ്പെറ്റിൽ പങ്കെടുക്കാൻ ഇരുവരും എത്തിയിരുന്നു. പരിപാടിയിൽ ശ്രീകുമാറും സ്നേഹയും കലാജീവിതത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയും ചെയ്തു. ഛായമുഖി എന്ന നാടകത്തിന്റെ ഭാഗമായതിനെ കുറിച്ച് സ്നേഹയും പുതിയ തെലുങ്ക് സിനിമാ വിശേഷങ്ങളെ കുറിച്ച് ശ്രീകുമാറും വിശേഷങ്ങൾ പങ്കുവെച്ചു.

Also Read
സത്യന്റെയും കൊട്ടാരക്കരയുടെയും കാലം മുതൽ സിനിമയിൽ അഭിനയിക്കുന്ന ഒരു സ്ത്രീക്ക് സമ്പാദ്യമൊന്നുമില്ലെന്നു പറയുന്നത് ഗൗരവത്തോടെ കാണേണ്ടതാണ്: എസ് ശാരദക്കുട്ടി

പഠിക്കുന്ന കാലത്ത് നാടകങ്ങൾ ചെയ്യുമായിരുന്നുവെന്നും അങ്ങനെയിരിക്കെ മുകേഷിന്റെ സഹോദരി തന്റെ നാടകം കാണാനിടയായെന്നും അങ്ങനെയാണ് മോഹൻലാലിനൊപ്പം അഭിനയിക്കാൻ ഛായാമുഖിയിൽ അവസരം ലഭിച്ചതെന്നും സ്നേഹ പറയുന്നു. മറിമായത്തിലേക്ക് സിദ്ധാർഥ് ശിവ വഴിയാണ് എത്തിപ്പെട്ടത്.

ആദ്യം ക്യാമറയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് ഭയമായിരുന്നു. ശേഷം ചെയ്യാൻ തീരുമാനിച്ചു. ഷൂട്ടിങ് ഫ്ലാറ്റിലാണ് എന്ന് അറിഞ്ഞതോടെ അമ്മ പോകാൻ അനുവദിച്ചില്ല. വേണമെങ്കിൽ വീട്ടിൽ വന്ന് ചിത്രീകരിക്കാൻ അറിയിച്ചു. ശേഷം മറിമായത്തിന്റെ അണിയറപ്രവർത്തകർ വീട്ടിലെത്തി ആദ്യത്തെ എപ്പിസോഡുകൾ ചിത്രീകരിച്ചു എന്നും സ്നേഹ പറയുന്നു.

തെലുങ്ക് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ശ്രീകുമാർ ഇപ്പോൾ. രണ്ട് തെലുങ്ക് സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചതായും ശ്രീകുമാർ വെളിപ്പെടുത്തി. പ്രശസ്ത സംവിധായകൻ ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ഒരു സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നതെന്ന് ശ്രീകുമാർ വ്യക്തമാക്കി.

ശ്രീകുമാർ ഒട്ടും സംസാരിക്കാത്ത വ്യക്തിയാണെന്നും മറിമായത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ ആദ്യ നാളുകളിൽ തങ്ങൾ പരസ്പരം സംസാരിക്കാറില്ലായിരുന്നുവെന്നും ശ്രീകുമാറും സ്നേഹയും പറയുന്നു. വിവാഹശേഷമാണ് കുറച്ചെങ്കിലും മാറ്റം വന്നതെന്നും ശ്രീകുമാർ പൊതുവെ അധികം സംസാരിക്കാത്ത കൂട്ടത്തിലാണെന്നും സ്നേഹ വ്യക്തമാക്കുന്നു.

Also Read
എന്റെ ഹൃദയത്തിന്റെ ഒരു വലിയ ഭാഗം എനിക്ക് നഷ്ടപ്പെട്ടു, അച്ഛന്റെ ഓർമ്മയിൽ നെഞ്ചുനീറി തേങ്ങി സുപ്രിയ മേനോൻ

Advertisement