ദളപതി വിജയ് ഒരു സൂപ്പർ ഹീറോ ആണെന്ന്‌ ദുൽഖർ സൽമാൻ, കാരണം കേട്ട് കൈയ്യടിച്ച് ആരാധകർ

160

പാൻ ഇന്ത്യൻ സൂപ്പർതാരമായി തിളങ്ങുകയാണ് ഇപ്പോൾ മലയാളികളുടെ സ്വന്തം കുഞ്ഞിക്ക ദുൽഖർ സൽമാൻ. മലയാളത്തിന് പുറമേ ബോളിവുഡ് അടക്കമുള്ള ഒട്ടുമിക്ക തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങിയിട്ടുള്ള ദുൽഖർ സൽമാന് ആരാധകരും ഏറെയാണ്.

ദുൽഖർ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ കുറുപ്പ് ഇപ്പോൾ തകർപ്പൻ വിജയം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കഴിഞ്ഞ നവംബർ പന്ത്രണ്ടിന് ആഗോള റിലീസ് ആയെത്തിയ ഈ ചിത്രം 5 ദിവസം കൊണ്ട് അമ്പതു കോടി ക്ലബിൽ എത്തിയിരുന്നു. ആദ്യമായാണ് ദുൽഖർ സൽമാൻ അഭിനയിച്ച ഒരു ചിത്രം ആ നേട്ടത്തിൽ എത്തുന്നത്.

Advertisements

ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചതും ദുൽഖർ സൽമാൻ ആണ്. കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് വേണ്ടി വലിയ പ്രമോഷൻ ആണ് നിർമ്മാതാക്കൾ നടത്തിയത്.

Also Read
അന്ന് പുലിവേഷത്തിൽ വൈറലായ പാർവ്വതി ഇന്ന് കുളിവേഷത്തിൽ സോഷ്യൽ മിീഡിയയിൽ, താരത്തിന്റെ കുളിസീൻ വീഡിയോ കണ്ട് കണ്ണുതള്ളി ആരാധകർ

അത്തരത്തിൽ നടന്ന ഒരു തമിഴ് ടെലിവിഷൻ അഭിമുഖത്തിൽ ദുൽഖർ സൽമാൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലാവുകയാണ്. തമിഴകത്തിന്റെ സൂപ്പർതാരം ദളപതി വിജയിയെ കുറിച്ചാണ് ദുൽഖർ സൽമാൽ സംസാരിച്ചത്. വിജയ് അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടമുള്ള ഒരു ചിത്രം ഈ വർഷം പുറത്തു വന്ന മാസ്റ്റർ ആണെന്നാണ് ുൽഖർ സൽമാൻ പറയുന്നത്.

മാസ്റ്ററിൽ വിജയിയുടെ നൃത്തമാണ് തന്നെ അത്ഭുതപ്പെടുത്തിയത് എന്നും ദുൽഖർ സൽമാൻ പറയുന്നു. ഇത്രയും കഠിനമായ ചുവടുകൾ ഒരുപാട് നേരം ദൈർഘ്യമുള്ള ഷോട്ടുകളിൽ എങ്ങനെ ചെയ്യാൻ സാധിക്കുന്നു എന്നോർത്താണ് ദുൽഖർ അത്ഭുതപ്പെടുന്നത്.

തനിക്കു നൃത്തം ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ് എന്നും അതോർക്കുമ്പോൾ വിജയ് സർ ഇത്ര ഈസി ആയി ഡാൻസ് ചെയ്യുന്നത് കാണുമ്പോൾ വലിയ ആശ്ചര്യമാണ് തോന്നുന്നത് എന്നും ദുൽഖർ പറയുന്നു. മാസ്റ്റർ എന്ന ചിത്രത്തിൽ ഒരു സൂപ്പർ ഹീറോ പോലെയാണ് വിജയ് എന്നും ദുൽഖർ പറയുന്നു.

ലോകേഷ് കനകരാജ് ഒരുക്കിയ മാസ്റ്റർ എന്ന വിജയ് വിജയ് സേതുപതി ചിത്രം ഈ വർഷത്തെ തമിഴിലെ ഏറ്റവും വലിയ ഹിറ്റാണ്. അടുത്തിടെ നടന്ന അഭിമുഖത്തിൽ ഇതുപോലെ നടിപ്പിൻ നായകൻ സൂര്യയെ കുറിച്ചും ദുൽഖർ സൽമാൻ സംസാരിച്ചിരുന്നു. താൻ കടുത്തൊരു സൂര്യ ആരാധകൻ ആണെന്നും അന്ന് ദുൽഖർ വ്യക്തമാക്കിയത്.

Also Read
ഞാൻ എന്റെ അമ്മയ്‌ക്കൊപ്പമിരുന്നാണ് ചുരുളി കണ്ടത്, തെറിവിളി ഇതിൽ അനിവാര്യം ആയിരുന്നു: വിനയ് ഫോർട്ട്

Advertisement