അന്നൊക്കെ അതീവ ഗ്ലാമറസ് അയി അഭിനയിച്ചതിന്റെ കാരണം വെളിപ്പെടുത്തി നയൻതാര

747

മലയാളത്തിന്റെ ഹിറ്റ്‌മേക്കർ സത്യൻ അന്തിക്കാട് സൂപ്പർതാരം ജയറാമിനെ നായകനാക്കി ഒരുക്കിയ മനസ്സിനക്കരെ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന താരസുന്ദരിയാണ് നടി നയൻതാര. ലോക്കൽ ചാനലിലും തുടർന്ന് കൈരളി ചാനലിലെയും ഒരു ഫോൺ ഇൻ പ്രോഗ്രാം അവതരിപ്പിച്ച് കൊണ്ടാണ് ഡയാന കുര്യൻ എന്ന ഈ തിരുവല്ലക്കാരി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.

നയൻ താര എന്ന പേരും സ്വീകരിച്ച് ആദ്യമായി അഭിനയിച്ച മനസിനക്കരെ ഗംഭീര വിജയമായതിന് പിന്നാലെ വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമകളിലെ ഗ്ലാമർ ഐക്കൺ ആയി അവർ മാറി. മലയാളത്തിൽ ഏതാനം ചിത്രങ്ങളിൽ കൂടി അഭിനയിച്ച നടി പിന്നെ തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു.

Advertisements

Also Read
ആ കുഞ്ഞ് ഞങ്ങളുടേതല്ല, തെറ്റിദ്ധരിക്കരുത്, എല്ലാം പിന്നീട് പറയാം, വെളിപ്പെടുത്തലുമായി ചന്ദ്രയും ടോഷും

ശരത് കുമാർ ചിത്രം അയ്യയിലൂടെ തമിഴിലെത്തിയ താരം പിന്നീട് സ്റ്റൈൽ മന്നൻ സാക്ഷാൽ രജനികാന്തിന്റെ നായികയായി തമിഴകത്തിന്റെ പ്രിയങ്കരിയായി മാറി. അതേ സമയം തുടക്ക കാലത്ത് തമിഴ് സിനിമകളിൽ അതീവ ഗ്ലാമറസായി എത്തുന്നത് മൂലം നയൻതാരയ്ക്ക് എതിരെ വിമർശനങ്ങളും ഉയർന്നിരുന്നു.

എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ കരിയറിൽ ശ്രദ്ധ നൽകിയ നയൻതാര 2013 ഓടെ നിരന്തരം ഹിറ്റുകൾ ലഭിച്ചു. നടിയുടേതായി തുടക്ക കാലത്ത് ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്ന് ആയിരുന്നു ബില്ല. ബില്ലയിൽ താൻ ഗ്ലാമറസ് വേഷം ചെയ്തതിനെ കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോൾ നയൻതാര.

ബില്ല ചെയ്യുമ്പോൾ സംവിധായകന് അപ്പുറത്ത് ആർക്കും എന്നിൽ ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നില്ല. ആരും എന്നെ അങ്ങനെ ഫുൾ ഗ്ലാമർ മോഡിൽ കണ്ടിരുന്നില്ല. കാരണം ആ സമയത്ത് കുറേ ഹോംലി റോളുകൾ ആയിരുന്നു ചെയ്തത്. ഗ്രാമീണ പെൺകുട്ടി ഇമേജുള്ളവ.

Also Read
എല്ലാറ്റിനും എനിക്കൊപ്പം സോനു വേണം, ഏഴാംമാസത്തിലെ സ്‌കാനിങ് നേരത്തെ ആക്കിയതിന്റെ കാരണം പറഞ്ഞ് മഷൂറ, വൈറലായി വീഡിയോ

ആ സമയത്ത് സംവിധായകൻ വിഷ്ണു എനിക്കിത് ചെയ്യാൻ കഴിയുമെന്ന് വിശ്വസിച്ചു. വിഷ്ണുവിന്റെ ഭാര്യയും എന്റെ സുഹൃത്തുമായ അനുവിനും ആ ആത്മവിശ്വാസം ഉണ്ടായിരുന്നു. എനിക്കത് ചെയ്യാൻ സാധിക്കുമെന്ന് അതോടെ മനസ്സിലായി.

അത് അഹങ്കാരമല്ല. ജീവിതത്തിൽ ചില കാര്യങ്ങളിൽ നമുക്ക് ആത്മവിശ്വാസം വേണം. ബില്ലയും യാരടി നീ മോഹിനിയും ഒരേ സമയത്താണ് ഷൂട്ട് ചെയ്യുന്നത്. ആദ്യ 15 ദിവസത്തെ ഷെഡ്യൂൾ ബില്ലയ്ക്ക് ആയിരിക്കും. പിന്നീടുള്ള 15 ദിവസം യാരടീ നീ മോഹിനിയിലും എന്ന് നയൻതാര പറയുന്നു.

അതേ സമയം കാമുകനും തമിഴ് യുവ സംവിധായകനുമായ വിഘ്‌നേഷ് ശിവനെ അടുത്തിടെ നടി വിവാഹം കഴിച്ചിരുന്നു. പ്രണയത്തിൽ ആയിരുന്ന ഇരുവരും വർഷങ്ങളായി ലിവിങ് ടുഗെദർ ആയിരുന്നു. ഇവർക്ക് വാടക ഗർഭധാരണത്തിലൂടെ 2 ആൺകുട്ടികളും ജനിച്ചിട്ടുണ്ട്.

Also Read
അന്ന് എനിക്ക് സാധിക്കാത്ത കാര്യങ്ങള്‍ ഇന്ന് മകള്‍ ചെയ്യുന്നു, നൈനികയെക്കുറിച്ച് സന്തോഷത്തോടെ മീന പറയുന്നു

Advertisement