Home Entertainment Celebrities

ആ കുഞ്ഞ് ഞങ്ങളുടേതല്ല, തെറ്റിദ്ധരിക്കരുത്, എല്ലാം പിന്നീട് പറയാം, വെളിപ്പെടുത്തലുമായി ചന്ദ്രയും ടോഷും

667

ഒരുകാലത്ത് മലയാളം സിനിമാ സീരിയല്‍ രംഗത്ത് മുന്‍നിരയില്‍ ഉണ്ടായിരുന്ന താരമാണ് ചന്ദ്രാ ലക്ഷ്മണന്‍. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരം കൂടിയായരുന്നു ചന്ദ്ര ലക്ഷ്മണ്‍. മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജിനെ നായകനാക്കി എകെ സാജന്‍ ഒരുക്കിയ സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ചന്ദ്ര ലക്ഷ്മണിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

ബിഗ്സ്‌ക്രീനില്‍ തിളങ്ങുന്നതിന് ഒപ്പം തന്നെ താരം മിനിസ്‌ക്രീനിലേക്കും എത്തി. സിനിമയില്‍ പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ലെങ്കിലും സീരിയല്‍ മേഖല താരത്തെ കൈവിട്ടില്ല. മികച്ച പ്രകടനവും മികച്ച കഥാപാത്രങ്ങളും ആയി താരം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി.

Advertisements

മിനി സ്‌ക്രീനില്‍ കൂടുതല്‍ വില്ലത്തി വേഷങ്ങളില്‍ ആയിരുന്നു താരം തിളങ്ങിയത്. പിന്നീട് അഭിനയത്തില്‍ നിന്നും ഒരു ബ്രെക്ക് എടുത്തിരുന്നെങ്കിലും ശക്തമായ തിരിച്ചു വരവ് ആണ് നടത്തിയത്. ഇപ്പോള്‍ സൂര്യ ടിവി യില്‍ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിലെ സുജാത ആയി വീണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയിരിക്കുക ആണ് ചന്ദ്രാ ലക്ഷ്മണ്‍.

Also Read: നോക്കി ചിരിച്ചവരോട് ആ ചുണ്ട് എന്റേതല്ലെന്ന് അവള്‍ പറഞ്ഞു, കല്യാണ ദിവസം ഡ്രസ്സിലുണ്ടായ ലിപ്സ്റ്റിക്കിന്റെ അടയാളത്തെക്കുറിച്ച് നിരഞ്ജന്‍ പറയുന്നു

ഈ പരമ്പരയില്‍ തന്റെ ഒപ്പം അഭിനയിച്ച ടോഷ് ക്രിസ്റ്റിയെ ആയിരുന്നു ചന്ദ്ര ലക്ഷ്മണന്‍ വിവാഹം കഴിച്ചത്. അടുത്തിടെയാണ് ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. സോഷ്യല്‍മീഡിയ വഴി ടോഷ് ക്രിസ്റ്റിയാണ് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചത്.

പ്രസവ ശേഷം മലയാള സീരിയലിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ചന്ദ്ര. ടോഷ് തന്നെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്. മകന്‍ ജനിച്ച് 28 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് കുഞ്ഞിനെയും കൊണ്ട് ചന്ദ്ര സ്വന്തം സുജാത സെറ്റിലേക്ക് എത്തിയത്.

Also Read: എല്ലാറ്റിനും എനിക്കൊപ്പം സോനു വേണം, ഏഴാംമാസത്തിലെ സ്‌കാനിങ് നേരത്തെ ആക്കിയതിന്റെ കാരണം പറഞ്ഞ് മഷൂറ, വൈറലായി വീഡിയോ

അമ്മയും കുഞ്ഞും വീട്ടലെത്തി അതുമായി സെറ്റ് ആവാന്‍ കുറച്ച് സമയം എടുത്തുവെന്നും അതുകൊണ്ടാണ് മുമ്പ് വീഡിയോകള്‍ ഒന്നും ഇടാതിരുന്നതെന്നും ഇപ്പോള്‍ എല്ലാവരും വാവയുടെ വിശേഷങ്ങളാണ് അന്വേഷിക്കുന്നതെന്നും പരമ്പരയില്‍ കുഞ്ഞ് അഭിനയിക്കുന്നുണ്ടോ എന്ന് പലരും ചോദിച്ചുവെന്നും എന്നാല്‍ അത് തങ്ങളുടെ കുഞ്ഞല്ലെന്നും ടോഷ് പറയുന്നു.

Advertisement