നോക്കി ചിരിച്ചവരോട് ആ ചുണ്ട് എന്റേതല്ലെന്ന് അവള്‍ പറഞ്ഞു, കല്യാണ ദിവസം ഡ്രസ്സിലുണ്ടായ ലിപ്സ്റ്റിക്കിന്റെ അടയാളത്തെക്കുറിച്ച് നിരഞ്ജന്‍ പറയുന്നു

531

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് മണിയന്‍ പിള്ള രാജു. നിരവധി ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ നിരഞ്ജന്‍ മണിയന്‍ പിള്ള രാജുവും സിനിമയില്‍ എത്തിയിരുന്നു.

ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്ന ചിത്രത്തിലാണ് ആദ്യമായി നിരഞ്ജന്‍ അഭിനയിച്ചത്. നിരഞ്ജന്റെ ഏറ്റവും പുതിയ ചിത്രമാണ് ആവാഹനം. അടുത്തിടെയായിരുന്നു നിരഞ്ജന്റെ വിവാഹം. തന്റെ ബാല്യകാല സുഹൃത്ത് നിരഞ്ജന ആയിരുനനു നിരഞ്ജന്റെ ഭാര്യ.

Advertisements

മലയാള സിനിമ അടുത്തിടെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇത്. ഇപ്പോഴിതാ തങ്ങളെ വിവാഹത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കി അഭിമുഖത്തില്‍ നിരഞ്ജനും ഭാര്യയും. തങ്ങള്‍ക്ക പറയാന്‍ വലിയൊരു പ്രണയകഥ ഒന്നുമില്ലെന്ന് നിരഞ്ജന്‍ പറയുന്നു.

Also Read: എല്ലാറ്റിനും എനിക്കൊപ്പം സോനു വേണം, ഏഴാംമാസത്തിലെ സ്‌കാനിങ് നേരത്തെ ആക്കിയതിന്റെ കാരണം പറഞ്ഞ് മഷൂറ, വൈറലായി വീഡിയോ

കുട്ടിക്കാലം മതലേ സുഹൃത്തുക്കളായിരുന്നുവെന്നും വിവാഹ പ്രായം ആയപ്പോള്‍ എന്തുകൊണ്ട് നമുക്ക് വിവാഹം കഴിച്ചകൂട എന്ന് ചിന്തിച്ചുവെന്നും താരം പറയുന്നു. നന്നായി അടുത്തറിയുന്ന ആള്‍ക്കാരായിരുന്നു തങ്ങള്‍. വിവാഹത്തിന് മുമ്പേ തന്നെ എല്ലാം തുറന്നുസംസാരിക്കാറുണ്ടെന്നും വഴക്കിടാറൊക്കെയുണ്ടെന്നും നിരഞ്ജന്‍ പറയുന്നു.

വിവാഹം കഴിഞ്ഞപ്പോള്‍ വലിയ വ്യത്യാസം ഒന്നും തോന്നിയിട്ടില്ല. മുമ്പ് ഉള്ളത് പോലെ തന്നെയാണ് ഇപ്പോഴും തങ്ങളെന്നും നിരഞ്ജനയില്‍ തനിക്ക് ഇഷ്ടമില്ലാത്ത സ്വഭാവം വളെ ലാഗ് ചെയ്താണ് ഫുഡ് കഴിക്കുന്നത് എന്നതാണെന്നും നിരഞ്ജന്‍ പറയുന്നു.

Also Read; ധോണി അത്ര സിമ്പിൾ ആയിരുന്നില്ല, ഒരുപാട് സ്ത്രീകൾ ധോണിയുടെ ജീവിതത്തിൽ വന്നു പോയിട്ടുണ്ട്, ഞാനും അവരിൽ ഒരാളായിരുന്നു: മുൻ കാമുകി റായ് ലക്ഷ്മി

വിവാഹദിവസം ഉണ്ടായ രസകരമായ സംഭവത്തെക്കുറിച്ചും നിരഞ്ജന്‍ പറഞ്ഞു. താന്‍ വെള്ള ഡ്രസ്സായിരുന്നു ഇട്ടത്. വിവാഹത്തിന് വന്ന ഒരു ആന്റി തന്നെ കെട്ടിപ്പിടിച്ച് ഉമ്മ നെഞ്ചില്‍ തന്നുവെന്നും അങ്ങനെ ഡ്രസ്സില്‍ ലിപ്സ്റ്റിക്കിന്റെ പാട് വന്നുവെന്നും താരം പറയുന്നു.

കല്യാണത്തിന് വന്ന എല്ലാവരും ഇതായിരുന്നു ശ്രദ്ധിച്ചിരുന്നതെന്നും ചിലര്‍ നോക്കി ചിരിച്ചപ്പോള്‍ നിരഞ്ജന ഇത് തന്റെ ചുണ്ടല്ലെന്ന് പറയുകയായിരുന്നുവെന്നും നിരഞ്ജന്‍ പറയുന്നു.

Advertisement