പഠിപ്പ് നിര്‍ത്തി സിനിമയിലെത്തി, ഒടുവില്‍ സിനിമയുമില്ല, വേറെ പണിയും അറിയില്ല, കടംപെരുകി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി ജീവിതം, നടന്‍ ബൈജു പറയുന്നു

2676

നന്നേ ചെറുപ്പത്തില്‍ സിനിമയിലെത്തി പിന്നീടി മലയാള സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമായി മാറിയ നടനാണ് ബൈജു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യം താരത്തെ തേടി എത്തുകയും ചെയ്തിരുന്നു.

നായകനായും സഹനടനായും വില്ലനായും കോമഡിതാരമായും ഒക്കെ തിളങ്ങിയിട്ടുള്ള ബൈജു ഇടക്കാലത്ത് സിനിമ ജീവിതത്തിന് ഒരു ഇടവേള എടുത്തിരുന്നു. തിരിച്ചു വരവിലും ശക്തമായ വേഷങ്ങള്‍ ചെയ്ത് സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് അദ്ദേഹം ഇപ്പോള്‍.

Advertisements

പന്ത്രണ്ടാമത്തെ വയസില്‍ ബാലചന്ദ്രമേനോന്റെ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന സിനിമയിലൂടെയാണ് സന്തോഷ് കുമാര്‍ എന്ന ബൈജു ശ്രദ്ധേയനായത്. ഇടയ്ക്ക് സിനിമയില്‍ നിന്നും ഒരു ഇടവേള എടുത്ത ബൈജു തിരിച്ചുവരവില്‍ ലൂസിഫറിലെ വേഷത്തിലൂടെ വീണ്ടും സജീവമായിരിക്കുകയാണ്. ബൈജു 2014-ല്‍ പുത്തന്‍പണം എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്.

Also Read: ആ കുഞ്ഞ് ഞങ്ങളുടേതല്ല, തെറ്റിദ്ധരിക്കരുത്, എല്ലാം പിന്നീട് പറയാം, വെളിപ്പെടുത്തലുമായി ചന്ദ്രയും ടോഷും

ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് ബൈജു. ചെറുപ്പത്തിലേ താരപരിവേഷം കിട്ടിയത് കൊണ്ട് തനിക്ക് പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രീഡിഗ്രി കഴിഞ്ഞതോടെ പഠനം അവസാനിപ്പിക്കേണ്ടി വന്നുവെന്നും ബൈജു പറയുന്നു.

24 വയസ്സുവരെ സിനിമയിലുണ്ടായിരുന്നു, അതുകഴിഞ്ഞപ്പോള്‍ സിനിയില്‍ അവസരങ്ങളൊന്നും കിട്ടാതായി എന്നും തനിക്ക് അഭിനയം അല്ലാതെ മറ്റ് പണിയൊന്നും അറിയില്ലായിരുന്നുവെന്നും വസ്തുക്കച്ചവടം, വണ്ടിക്കച്ചവടം പോലുള്ള പണികള്‍ ഗതികേട് കൊണ്ട് ചെയ്തിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read; നോക്കി ചിരിച്ചവരോട് ആ ചുണ്ട് എന്റേതല്ലെന്ന് അവള്‍ പറഞ്ഞു, കല്യാണ ദിവസം ഡ്രസ്സിലുണ്ടായ ലിപ്സ്റ്റിക്കിന്റെ അടയാളത്തെക്കുറിച്ച് നിരഞ്ജന്‍ പറയുന്നു

അച്ഛന്‍ ബിസിനസ്സുകാരനും അമ്മ സര്‍ക്കാര്‍ ഉദ്യാഗസ്ഥയായതുകൊണ്ടും തനിക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചെറുപ്പത്തിലുണ്ടായില്ലെന്നും എന്നാല്‍ അച്ഛന്റെ ബിസിനസ്സ് തകര്‍ന്നതോടെ കടക്കെണിയിലായെന്നും വീട് ജപ്തി ചെയ്യാന്‍ വരെ കാര്യങ്ങളെത്തിയെന്നും താനാണ് അന്ന് കടങ്ങളൊക്കെ വീട്ടിയതെന്നും താരം പറയുന്നു.

Advertisement