നഴ്സിങ് ജോലി അവസാനിപ്പിച്ച് ബിസിനസുകാരന്റെ ഭാര്യ, അമ്മ, കുടുംബിനി റോളിലേക്ക് മാറി, അഭിനയ രംഗത്തേക്ക് എത്തണമെന്ന ആഗ്രഹം പറയാൻ പേടിയായിരുന്നു; നടി ഷീലു എബ്രഹാം

665

നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. മംഗ്ലീഷ്, ഷീ ടാക്‌സി,പുതിയ നിയമം,ആടുപുലിയാട്ടം,പട്ടാഭിരാമൻ,ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില കഥാപാത്രങ്ങളിലൂടെ ഷീലു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവയാണ് താരം.

വീട്ടിലെ കൃഷിപണിയും പാചകവും മേക്കപ്പ് ടിപ്സുമൊക്കെ പരിചയപ്പെടുത്തുന്നതിനായി യൂട്യൂബ് ചാനലും ഷീലു ആരംഭിച്ചിരുന്നു. നഴ്സായിരുന്ന ഷീലു നഴ്‌സിങ് ജോലി വിട്ടിട്ട് ഇപ്പോൾ 16 വർഷത്തോളമായി. വിവാഹശേഷം അഭിനയത്തിലേക്ക് എത്തുന്നത് നിരവധി നായികമാരാണ് ഇപ്പോൾ മലയാളത്തിലുള്ളത്. ഇപ്പഴിതാ രണ്ടു മക്കളുടെ അമ്മയായ ശേഷം അഭിനയത്തിലേക്ക് എത്തിയ ആളാണ് നടി ഷീലു എബ്രഹാം. നിരവധി സിനിമകളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു.

Advertisements

നഴ്സായിരുന്ന ഷിലൂ അവിചാരിതമായിട്ടാണ് അഭിനയത്തിലേക്ക് എത്തുന്നത്. ഇപ്പോൾ അഭിനയത്തിലേക്ക് താൻ എത്തിയതിനെക്കുറിച്ച് ഷീലു മനസ്സ് തുറന്നിരിക്കയാണ്. എന്റെ മുഖചിത്രം ആകസ്മികമായി മനോരമ ആഴ്ച പതിപ്പിൽ അച്ചടിച്ച് വന്നത് പ്ലസ് ടുവിന് പഠിക്കുമ്പോഴാണ്. ഫോട്ടോ അയച്ച് കൊടുത്തതൊന്നുമല്ല. ചേട്ടന്റെ കോളേജിലെ ഒരു പരിപാടിയ്ക്ക് പോയിരുന്നു. അപ്പോൾ എന്നെ കണ്ട് ചിത്രമെടുക്കാൻ ക്ഷണിക്കുകയായിരുന്നു. അന്ന് ചിത്രത്തിനൊപ്പം എന്റെ വിലാസം കൂടി നൽകിയിരുന്നു. പിന്നീട് അതിലേക്ക് ധാരാളം കത്തുകൾ വന്ന് തുടങ്ങി.

സീരിയലുകളിലേക്കുള്ള ക്ഷണം മുതൽ പ്രണയലേഖനങ്ങൾ വരെ അതിലുണ്ടായിരുന്നു. അഭിനയ രംഗത്തേക്ക് എത്തണമെന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നെങ്കിലും അപ്പച്ചനോട് പറയാൻ പേടിയായിരുന്നു. പറഞ്ഞാൽ സമ്മതിക്കുകയുമില്ല. അപ്പച്ചൻ വളരെ സ്ട്രിക്ടായിട്ടാണ് ഞങ്ങളെ വളർത്തിയത്. ഓരോ ദിവസവും പോസ്റ്റുമാൻ എന്റെ പേരിൽ കത്തുകൾ വീട്ടിൽ കൊണ്ട് വരുമായിരുന്നു.

അതോടെ കലാപരിപാടികൾ എല്ലാം നിർത്തിച്ചു. താമസിക്കാതെ നഴ്‌സിങ് പഠിക്കാനായി ഞാൻ ഹൈദരാബാദിലേക്ക് പോയി. സിസ്റ്റർമാർ നടത്തുന്ന കോളേജായിരുന്നു. അവിടെയും ഞാൻ നൃത്ത വേദികളിൽ സജീവമായി. പിന്നീട് നഴ്‌സായതോടെ അഭിനയ മോഹമെല്ലാം ഞാൻ കുഴിച്ച് മൂടി. കുവൈത്തിലേക്ക് നഴ്‌സായി ചേക്കേറി.

പൊതുവേ വിദേശത്തുള്ള മലയാളി നഴ്‌സുമാർ ചെയ്യുന്നത് പോലെ അമേരിക്കയിലോ യൂറോപ്പിലോ ഉള്ള ഏതെങ്കിലും ആളെ വിവാഹം കഴിച്ച് അങ്ങോട്ടോക്ക് പോവുന്നതാണ് എന്റെ ഭാവിയെന്ന് ഞാനും ആലോചിച്ചു. ആ സമയത്താണ് ബിസിനസുകാരനായ എബ്രഹാം മാത്യുവിനെ പരിചയപ്പെടുന്നത്. അതിന് ശേഷമാണ് ജീവിതത്തിലെ ടേണിങ് പോയിന്റ്. ഞങ്ങൾ പ്രണയത്തിലായി.

താമസിക്കാതെ വീട്ടുകാരുടെ ആശീർവാദത്തോടെ വിവാഹവും നടത്തി. വിവാഹത്തോടെ നഴ്‌സിങ് ജോലി അവസാനിപ്പിച്ച് ഞങ്ങൾ നാട്ടിലേക്ക് വീണ്ടും തിരിച്ചെത്തി. ബിസിനസുകാരന്റെ ഭാര്യ, അമ്മ, കുടുംബിനി റോളിലേക്ക് മാറി. രണ്ട് മക്കളുമുണ്ടായി. എന്റെ പഴയ കലയുമായി ബന്ധപ്പെട്ട കഥകളൊക്കെ അദ്ദേഹത്തോട് പറഞ്ഞിരുന്നു.

മോന് നാലഞ്ച് വയസായി. ഒന്ന് സെറ്റിലായി എന്ന് തോന്നിയപ്പോൾ നൃത്തം വീണ്ടും പൊടി തട്ടിയെടുത്തു
ഡിപ്ലോമ കോഴ്‌സ് ചെയ്തു. അങ്ങനെ മൂന്ന് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് സിനിമ നിർമാണത്തിലേക്ക് ഞങ്ങളെത്തുന്നത്. അബാം മൂവീസ് എന്ന പേരിൽ ബാനർ തുടങ്ങി. അതിന് ഒരു പരസ്യ ചിത്രം ചെയ്യാൻ മോഡലുകളെ അന്വേഷിച്ചപ്പോഴാണ് ഭർത്താവ് ചോദിക്കുന്നത് നിനക്ക് അങ്ങ് അഭിനയിച്ചാൽ പോരെ എന്ന്. അങ്ങനെയാണ് ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.

വർഷങ്ങൾക്ക് മുൻപ് അവസരം കിട്ടിയിട്ടും നഷ്ടമായത് സ്വന്തം കമ്പനിയിലൂടെ എനിക്ക് തിരച്ച് കിട്ടി. പിന്നീട് ഞങ്ങൾ നിർമ്മിച്ച ‘ഷീ ടാക്‌സി’ എന്ന ചിത്രത്തിലൂടെ സിനിമയിലുമെത്തി. അതിലെ കഥാപാത്ര ശ്രദ്ധിക്കപ്പെട്ടതോടെ എനിക്കും ആത്മവിശ്വാസമായി. അതോടെ സിനിമകളിൽ സജീവമായി. ഞാൻ ഭയങ്കര ഹോംലി ആയിട്ടുള്ള ആളാണ്.

വീട്ടമ്മ ആയിരുന്നത് കൊണ്ട് വർഷങ്ങളായി ഞാൻ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് വീട്ടിലാണ്. അതുകൊണ്ട് വീട് പരിപാലനം ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്. വിവാഹശേഷം ഞങ്ങൾ പതിമൂന്ന് വർഷത്തോളം മുംബൈയിലായിരുന്നു താമസം. അദ്ദേഹത്തിന്റെ കോർപറേറ്റ് ഓഫീസ് അവിടെ ആയിരുന്നു. അവിടുത്തെ ഫ്‌ളാറ്റ് ലൈഫിൽ നിന്നും നാട്ടിലേക്ക് ഷിഫ്റ്റ് ചെയ്തിട്ട് മൂന്ന് വർഷം ആകുന്നതേയുള്ളു. പനമ്പള്ളി നഗറലാണ് ഞങ്ങളുടെ വീട്.

കല്യാണം ആലോചിക്കുന്ന സമയത്ത് തന്നെ അദ്ദേഹം ഇവിടെ സ്ഥലം വാങ്ങി വീട് വെച്ചു. ഇപ്പോൾ പൂർണമായും കൊച്ചിയിലേക്ക് താമസം മാറി. മകൾ ചെൽസിയ ഒൻപതാം ക്ലാസിലും മകൻ നീൽ ഏഴിലും പഠിക്കുന്നു ഷീലു പറഞ്ഞു നിർത്തുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷീലു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Advertisement