ഞാനല്ല അരുന്ധതി, എനിക്കറിയില്ല അതാരാണെന്ന്, ഞാൻ കല്യാണി ആണ്: വിശദീകരണവുമായി ബിന്ദുപണിക്കരുടെ മകൾ

414

വർഷങ്ങളായി മലയാള സിനിമയിൽ നിരഞ്ഞുനിൽക്കുന്ന താരാമാണ് ബിന്ദുപണിക്കർ. നടൻ സായ് കുമാറിനെയാണ് ബിന്ദുപണിക്കർ വിവാഹം കഴിച്ചിരിക്കുന്നത്. മലയാള സിനിമയിലെ താരദമ്പതികളായ ഇരുവരുടെയും രണ്ടാം വിവാഹമമായിരുന്നു.

ഏറെ വിവാദങ്ങൾക്ക് ാെടുവിലാണ് 2019 ഏപ്രിൽ 10 ന് ഇരുവരും വിവാഹിതരായത്. സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്‌സിലാണ് അവസാനിച്ചത്. 2009 ൽ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്. ബിന്ദു പണിക്കരുടെ കല്യാണി എന്ന് വിളിക്കുന്ന മകളും ഇവരോടൊപ്പമാണ് താമസിക്കുന്നത്.

Advertisements

താരങ്ങളെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ ആണ് താരങ്ങളുടെ മക്കളും. പലപ്പോഴും സിനിമയിൽ അഭിനയിച്ചില്ലെങ്കിലും പ്രേക്ഷകർക്ക് മുന്നിൽ താരപുത്രൻ മാരും താരപുത്രിമാരും സെലിബ്രിറ്റികൾ ആകാറുണ്ട്. അത് പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താര പുത്രിയാണ് ബിന്ദുപണിക്കാരുടെ മകൾ.

ടിക് ടോക്കിൽ കൂടിയാണ് കല്യാണി പ്രേക്ഷകർക്ക് പരിചിതയായത്, അമ്മയുടെ വീഡിയോ ആണ് കല്യാണി ടിക് ടോകിൽ കൂടി ചെയ്ത വൈറലായത്. അതിന് ശേഷം താരപുത്രിക്ക് ഒരുപാട് ആരാധകരുണ്ടായി. സിനിമയിൽ നായികയാവാനുള്ള ലുക്കും അഭിനയവുമെല്ലാം കല്യാണിക്കുണ്ടെന്ന് വീഡിയോയിലൂടെ പ്രേക്ഷകർ വിധിയെഴുതി.

ക്യാമറയ്ക്ക് മുന്നിൽ ഇതുവരെ വന്നിട്ടില്ലെങ്കിലും കല്യാണി നേരത്തെ തന്നെ സെലിബ്രിറ്റിയാണ്. സിനിമയിൽ നായികായുള്ള അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഡബസ്മാഷ് വീഡിയോകളിലൂടെ ബിന്ദു പണിക്കർക്കൊപ്പം എത്താറുള്ള കല്യാണി ഇതിനകം തന്നെ ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു.

കോളേജ് ഡേ പ്രോഗ്രാമിൽ നടി മഞ്ജു വാര്യയർ അതിഥിയായി എത്തിയപ്പോൾ മഞ്ജുവിനൊപ്പം കല്യാണി നൃത്തം ചെയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടിക്ടോക് ഇപ്പോൾ ലഭ്യമല്ലെങ്കിലും കല്യാണി ഇൻസ്റ്റഗ്രാമിൽ സജീവമാണ്. മകൾ മോഡലിങ് രംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് കല്യാണിയുടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്ത് വന്നത്. ഇപ്പോളിതാ തന്റെ പേരിനെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് കല്യാണി.

കല്യാണിയുടെ വാക്കുകൾ ഇങ്ങനെ:

എന്റെ പേര് അരുന്ധതി എന്നല്ല, കല്യാണി ബി നായർ എന്നാണ് എന്റെ ഒഫിഷ്യൽ പേര്. ഈ പേര് മാത്രമേ എനിക്കുള്ളൂ. പക്ഷേ ഗൂഗിളിലും പല ഓൺലൈൻ മാധ്യമങ്ങളിലും ഞാൻ അരുന്ധതിയാണ്. ഗൂഗിളിൽ കല്യാണി എന്ന പേരു തന്നെ കാണാനില്ല. അരുന്ധതി ആരാണ് എന്ന് എനിക്കറിയില്ല.

സത്യത്തിൽ എന്റെ പരിചയത്തിൽ തന്നെ അരുന്ധതി എന്ന പേരിൽ ആരുമില്ല. ഏതെങ്കിലും ഒരു മാധ്യമത്തിൽ തെറ്റി വന്നതായിരിക്കാം. അത് പിന്നീട് മറ്റുള്ളതിലും ആവർത്തിച്ചിരിക്കും. അങ്ങനെ കല്യാണി എന്ന ഞാൻ അരുന്ധതി ആയതാണെന്ന് തോന്നുന്നു.

ആദ്യമൊന്നും എനിക്ക് ഒന്നും തോന്നിയിരുന്നില്ല. പക്ഷേ പതിയെ അരുന്ധതി എന്ന പേരിനു കൂടുതൽ പ്രചാരം ലഭിച്ചു. മിക്കയിടത്തും അരുന്ധതി എന്ന പേരാണ് വരുന്നത്. പുറത്തു പോകുമ്പോൾ ആളുകൾ അരുന്ധതിയല്ലേ എന്നു ചോദിച്ചാണ് പരിചയപ്പെടുന്നത്.

അങ്ങനെയാണ് എനിക്ക് ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടാൻ തുടങ്ങിയത്. കാരണം എല്ലാവരോടും ഞാൻ അരുന്ധതിയല്ല കല്യാണിയാണ് എന്നു പറയണമല്ലോ. പിന്നെ നമ്മുടേതല്ലാത്ത പേരിൽ അറിയപ്പെടാൻ ആരും ആഗ്രഹിക്കില്ലല്ലോയെന്നും അരുന്ധതി വ്‌യക്തമാക്കുന്നു.

Advertisement