അഞ്ജനേയനുമായുള്ള പ്രണയ വിവാഹത്തിന് ശേഷം സിനിമവിട്ട അനന്യ പൃഥ്വിരാജ് ചിത്രത്തിലൂടെ മടങ്ങി വരുന്നു

205

മലയാള സിനിമയിൽ ഒരുപിടി മികച്ച കഥപാത്രങ്ങളെ അവതരിപ്പിച്ച് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയായിരുന്നു അനന്യ. സിനിമയിൽ നായികയായി തിളങ്ങി നിൽക്കുമ്പോൾ അഞ്ജനേയനുമായി പ്രണയത്തിലാവുകയും വിവാഹിതായി സിനിമ വിടുകയുമായിരുന്നു താരം.

ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് അനന്യ. ഭ്രമം എന്ന ചിത്രത്തിലൂടെയാണ് അനന്യ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ഭ്രമം.

Advertisements

അതേ സമയം വിവാഹത്തെക്കുറിച്ചും ഭർത്താവ് ആഞ്ജനയേനെക്കുറിച്ചും അനന്യ നടത്തിയ അഭിമുഖം ലോക്ക്ഡൗൺ സമയത്ത് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരുന്നു. വെറുതെയിരിക്കുന്ന ആൾക്കാരാണ് അത് വിവാദമാക്കുന്നെന്നും താൻ ഹാപ്പിയാണെന്നും താരം പറഞ്ഞിരുന്നു.

ആഞ്ജനേയൻ നേരത്തെ വിവാഹിതനാണെന്ന കാര്യം എനിക്കറിയാമായിരുന്നു. അദ്ദേഹം എന്നെ വഞ്ചിച്ചിട്ടില്ല. ഞങ്ങൾ പരസ്പരം ഇഷ്ടപ്പെടുന്നു. ആദ്യവിവാഹബന്ധം തകരാനുള്ള കാരണമെന്തെന്ന് ആഞ്ജനേയൻ തന്നോട് പറഞ്ഞിരുന്നെന്നും അനന്യ പറഞ്ഞു. വീട്ടുകാരെ പോലും ഉപേക്ഷിച്ചാണ് ഞാൻ ആഞ്ജനേയനൊപ്പം പോയതെങ്കിലും ഇപ്പോൾ ഹാപ്പിയാണ്.

ഞങ്ങളുടേത് ഒരു പ്രണയ വിവാഹമായതിനാൽ പരസ്പരം ഏറെ മനസിലാക്കാൻ കഴിഞ്ഞു. ഭർത്താവാകാൻ പോകുന്ന വ്യക്തിയെ കൂടുതൽ അടുത്തറിയാനും മനസിലാക്കാനും പ്രണയവിവാഹമാണ് നല്ലത്.യോജിച്ച് പോകാനാകും എന്ന ഉറപ്പുള്ള ഒരാളെയാണ് താൻ വിവാഹം ചെയ്തതെന്നും താരം പറഞ്ഞിരുന്നു.

ഇഷ്ടപ്പെട്ട ആളിനെ തന്നെ വിവാഹം ചെയ്യണം എന്നത് വാശിയായിരുന്നുവെന്നും പ്രതിസന്ധിഘട്ടം അതിജീവിച്ചത് ഒറ്റയ്ക്കാണെന്നും അനന്യ വ്യക്തമാക്കിയിരുന്നു.

Advertisement