Home Entertainment Celebrities

ഹാർലി ഡേവിഡ്‌സണിൽ സ്റ്റൈലിഷായി ഹോട്ട് ലുക്കിൽ ആര്യ: കിടു ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

201

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും മോഡലും നടിയുമാണ് ആര്യ ബാബു. ബിഗ്‌ബോസ് മലയാളംസീസൺ 2 മൽസരാർത്ഥികൂടിയായ ആര്യയ്ക്ക് ആരാധകരും ഏറെയാണ്. ഏഷ്യാനെറ്റിൽ സംപ്രേഷമം ചെയ്ത ബഡായ് ബംഗ്ലാവ് എന്ന ഹാസ്യ പ്രോഗ്രാമിലൂടെയാണ് ആര്യ മലയാളികൾക്ക് സുപരിചിതയായത്.

ഈ പരമ്പരയിൽ രമേശ് പിഷാരടിയുടെ ഭാര്യയായി തകർത്ത് അഭിനയിച്ച ആര്യ ബഡായ് ആര്യ എന്നാണ് അറിയപ്പെടുന്നത്. ബഡായ് ബംഗ്ലാവ് ഹിറ്റായതോട് കൂടി ആര്യയെ തേടി കൂടുതൽ അവസരങ്ങൾ സിനിമയിൽ നിന്നും മറ്റും വരാൻ തുടങ്ങിയിരുന്നു.

Advertisements

അതേ സമയം ബഡായ് ബംഗ്ലാവിൽ എത്തുന്നതിന് മുമ്പ് ആര്യ ചില സീരിയലുകളിൽ അഭിനയിച്ചിരുന്നു. തമിഴ് സീരിയലിലൂടെ ആയിരുന്നു ആര്യയുടെ അഭിനയ ജീവിതത്തിലെ തുടക്കം പിന്നീട് മലയാളത്തിലേക്ക് ചേക്കേറിയ ആര്യ സ്ത്രീധനം എന്ന സീരിയലിലെ അഭിനയത്തിലൂടെ മലയാളം മിനിസ്‌ക്രീൻ കുടുംബ പ്രേക്ഷകർക്ക് പരിചിതയായി മാറുകയായിരുന്നു.

കുഞ്ഞിരാമായണം, പ്രേതം, ഹണി ബീ 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉറിയടി തുടങ്ങിയ സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്.ബിഗ് ബോസ് സീസൺ 2വിൽ മത്സരാർത്ഥിയായ ആര്യ ഷോ കോവിഡ് മൂലം നിർത്തുന്നതിന് മുമ്പ് വരെ പുറത്താവാതെ നിന്നിരുന്നു.

ഷോ കഴിഞ്ഞപ്പോൾ ഒരുപാട് സൈബർ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്ന ആര്യ അതിനെയെല്ലാം പുഞ്ചിരിയോടെ നേരിട്ട് വീണ്ടും ടെലിവിഷൻ രംഗത്ത് സജീവമായി. സോഷ്യൽ മീഡിയയിൽ സജീവയായ ആര്യ അടുത്തിടെ പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇപ്പോഴിതാ സ്‌റ്റൈലിഷ് ബൈക്കായ ഹാർലി ഡേവിഡ്‌സണിന് ഒപ്പം നിൽക്കുന്ന ഗ്ലാമറസ് ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മെറിൻ ജോർജാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.

നിരവധി ആരാധകരാണ് ആര്യയുടെ പുതിയ ഫോട്ടോകൾക്ക് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേ സമയം താൻ നായികയായി എത്തുന്ന പുതിയ സിനിമയുടെ വിശേഷം കഴിഞ്ഞ ദിവസം ആര്യ ആരാധകർക്കായി പങ്കുവെച്ചിരുന്നു.

Advertisement