പുതിയ നിയമം ലൊക്കേഷനിൽ താനും മമ്മൂട്ടിയുമായി ഉണ്ടായ വഴക്കിനെ കുറിച്ച് നടി പൊന്നമ്മ ബാബു

263

മലയാള സിനിമയിൽ സഹനടി വേഷത്തിലും അമ്മവേഷത്തിലും ചേച്ചി വേഷത്തിലും ഒക്കെ അഭിനയിച്ച് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് പൊന്നമ്മ ബാബു. താരം അവതരപ്പിച്ചതിൽ പലതും ഹാസ്യ കഥാപാത്രങ്ങൾ ആയിരുന്നത് കൊണ്ട് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിരവധി ആരാധകരേയും സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്കൊപ്പവും നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുള്ള നടിയാണ് പൊന്നമ്മ ബാബു. മമ്മൂക്കയ്ക്കൊപ്പം ഒന്നിച്ചഭിനയിക്കുമ്പോഴുള്ള പിന്തുണയെ കുറിച്ച് പലപ്പോഴും നടി പറഞ്ഞിട്ടുണ്ട്.

Advertisements

Also Read
എല്ലാവരുടെയും ജീവിതം അത്ര പെർഫെക്ട് ഒന്നുമല്ല, എന്നെ വിശ്വസിക്കണം: തുറന്നു പറഞ്ഞ് സാമന്ത

ഇടയ്ക്ക് പുതിയ നിയമം സിനിമയുടെ സെറ്റിൽ ഇരുവരും തമ്മിൽ വഴക്ക് നടന്നതായിട്ടും റിപ്പോർട്ടുകൾ വന്നിരുന്നു. എന്തിനാണ് മമ്മൂക്കയും പൊന്നമ്മ ബാബുവും വഴക്ക് ഉണ്ടാക്കിയതെന്ന് ചോദിച്ചാൽ അത് വെറും ഗോസിപ്പ് ആണെന്നാണ് നടിയുടെ മറുപടി.

ഗായകൻ എംജി ശ്രീകുമാർ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു രസകരമായ വിവരങ്ങൾ പൊന്നമ്മ വ്യക്തമാക്കിയത്. മമ്മൂട്ടിയുമായി പുതിയ നിയത്തിന്റെ ചിത്രീകരണത്തിനിടെ വഴക്കുണ്ടായോ എന്ന ചോദ്യത്തിനാണ് പൊന്നമ്മ ബാബു മറുപടി പറഞ്ഞത്.

ഇതൊക്കെ ആരാണ് പറഞ്ഞത്. ഇതാണ് ശരിക്കും ഗോസിപ്പ്. മമ്മൂക്കയെ കുറിച്ച് അങ്ങനെ പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. മമ്മൂക്കയ്ക്കൊപ്പം പുതിയ നിയമത്തിൽ അഭിനയിക്കുമ്പോൾ ഫസ്റ്റ് ഷോട്ട് എന്റേതായിരുന്നു. എന്റെ ബ്ലൗസ് തയിച്ചത് ശരിയായില്ല. അന്നേരം കോസ്റ്റിയൂമറുമായി ഞാൻ വഴക്ക് ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്.

എത്ര നാളായി ഡ്രസ് തുന്നാൻ തുടങ്ങിയിട്ട്. ഇതുവരെ ബ്ലൗസ് തുന്നാൻ അറിയില്ലേ എന്നൊക്കെ ചോദിച്ച് ഞാൻ വഴക്കുണ്ടാക്കുകയാണ്. അതിനിടയിലാണ് സ്‌ക്രീപ്റ്റ് പഠിക്കാനായി ടിനു പാപ്പച്ചൻ കൊണ്ട് വരുന്നത്. ഞാൻ പറഞ്ഞു എനിക്ക് പ്രൊംപ്റ്റ് ചെയ്താൽ മതിയെന്ന് അപ്പോഴുണ്ട് പൊന്നമ്മ റെഡിയായില്ലേന്ന് ചോദിച്ച് അവിടുന്ന് വിളിക്കുന്നു.

അയ്യോ ഞാൻ മേക്കപ്പ് ചെയ്തിട്ടില്ല. അവര് പറഞ്ഞു എന്തിനാണ് പൊന്നമ്മ ബാബുവിന് മേക്കപ്പ്. അതാന്നും വേണ്ട വരാൻ പറയൂ എന്ന് പറഞ്ഞ് അവർ ഒച്ചയിട്ടു. പക്ഷേ ഞാൻ ഡയലോഗ് ഒന്ന് വായിച്ചു എന്നല്ലാതെ പഠിച്ചിട്ടില്ല. മമ്മൂക്ക അവിടെ ഇരിപ്പുണ്ട് പെട്ടെന്ന് താൻ ഡയലോഗ് പഠിച്ചിട്ടില്ലേന്ന് ചോദിച്ചു. ഇല്ലെന്ന് ഞാൻ പറഞ്ഞു.

താൻ നാടകത്തിൽ നിന്നൊക്കെ വന്നതല്ലേ, എന്നിട്ടും ഡയലോഗ് പഠിച്ചില്ലേന്നായി മമ്മൂക്ക. നാടകത്തിലെ ഡയലോഗ് പഠിക്കാൻ പതിനഞ്ച് ദിവസം തരും. ഇവിടെ അത് അഞ്ച് ദിവസമേയുള്ളുവെന്ന് ഞാൻ പറഞ്ഞു. ആഹാ എന്നാൽ പതിനഞ്ച് ദിവസം കഴിഞ്ഞ് എടുക്കാമെന്ന് അദ്ദേഹവും പറഞ്ഞു. അപ്പോൾ എനിക്കൊരു വാശിയായി. സ്‌ക്രീപ്റ്റ് വാങ്ങി വേഗം നോക്കി പഠിച്ചു.

Also Read
സംസാരശേഷി നഷ്ടപ്പെട്ടു, ആരേയും തിരിച്ചറിയുന്നില്ല; നടി കെപിഎസി ലളിതയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

പിന്നെ ഞാനും മമ്മൂക്കയുമായിട്ടുള്ള ക്ലോസ് ഷോട്ടാണ്. ഞാൻ ഡയലോഗ് പറഞ്ഞ് ഓക്കെയായി. ആഹാ പഠിച്ചല്ലോ എന്നായി. അടുത്ത സീനിൽ മമ്മൂക്കയ്ക്കും പണി കിട്ടി. ഒത്തിരി നീളമുള്ള ഡയലോഗ് ആയിരുന്നു. അന്നേരം എന്നോട് പറഞ്ഞു, എടോ എനിക്കും പണി കിട്ടി.

വലിയ ഡയലോഗ് ആണ് പഠിച്ചിട്ടില്ലെന്ന്. അങ്ങനെ ആ സമയത്തൊരു സംസാരം ഉണ്ടായി. അതൊരു കോമഡി പോലെയെ ഉണ്ടായിരുന്നുള്ളുവെന്നും പൊന്നമ്മ ബാബു വെളിപ്പെടുത്തുന്നു.

Advertisement