ചുവന്ന ഗൗൺ അണിഞ്ഞ് അതീവ സുന്ദരിയായി മീനാക്ഷി ദിലീപ്, പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

122

മലയാളത്തിൻ ജനപ്രിയ നായകൻ ദിലീപിന്റെ മൂത്ത മകളാണ് മീനാക്ഷി ദിലീപ്. താരപുത്രിമാരിൽ ഏറെ ആരാധകരുളള ആൾ കൂടിയാണ് മീനാക്ഷി. മിക്കപ്പോഴും ദിലീപിനും കാവ്യാ മാധവനുമൊപ്പം മീനാക്ഷിയും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.

ദിലീപിന്റെ ഉറ്റചങ്ങാതിയായ നാദിർഷയുടെ മകളുടെ വിവാഹ ചടങ്ങുകളിലായിരുന്നു അടുത്തിടെ മീനാക്ഷി തിളങ്ങിയത്. കൂട്ടുകാരികൾക്കൊപ്പം മീനാക്ഷി അന്ന് കളിച്ച ഡാൻസ് ശ്രദ്ധേയമായി മാറിയിരുന്നു. നമിതാ പ്രമോദ്, നാദിർഷയുടെ മക്കളായ ആയിഷ, ഖദീജ തുടങ്ങിയവരെല്ലാം മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളാണ്.

Advertisements

അതേസമയം താരപുത്രിയുടെ സിനിമാ അരങ്ങേറ്റത്തിനായി ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ ഇതുവരെയും ഇതേകുറിച്ചുളള പ്രതികരണമൊന്നും മീനാക്ഷിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. മീനാക്ഷിക്കൊപ്പം ദിലീപിന്റെ രണ്ടാമത്തെ മകൾ മഹാലക്ഷ്മിയുടെ പുതിയ വിശേഷങ്ങൾ അറിയാനും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്.

മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാൾ ദിലീപും കുടുംബവും ആഘോഷമാക്കി മാറ്റിയിരുന്നു. മീനാക്ഷി ദിലിപീന്റെതായി വരാറുളള മിക്ക ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അതേ സമയം താരപുത്രിയുടെതായി വന്ന പുതിയൊരു ഫോട്ടോഷൂട്ട് ചിത്രം സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിംഗായിരുന്നു. ഇത്തവണയും മനോഹരമായൊരു ചിത്രമാണ് മീനാക്ഷി ദീലിപ് പങ്കുവെച്ചിരിക്കുന്നത്.

ചുവന്ന ഗൗൺ ധരിച്ചുളള താരപുത്രിയുടെ പുതിയ ചിത്രമാണ് വൈറലായിരിക്കുന്നത്. മീനാക്ഷിയുടെ പുതിയ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കൂട്ടുകാരികൾക്ക് ഒപ്പമുളള ചിത്രങ്ങൾ പങ്കുവെച്ചും മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.

നടി മഞ്ജു വാര്യരെ ആയിരുന്നു ദീലീപ് ആദ്യം വിവാഹം കഴിച്ചിരുന്നത്. പിന്നീട് ഇവർ വേർപിരിയുകയായിരുന്നു. ദീലീപീനും മഞ്ജു വാര്യർക്കും ജനിച്ച മകളായിരുന്നു മീനാക്ഷി. ദീലീപും മഞ്ജുവും വേർപിരിഞ്ഞപ്പോൾ മീനാക്ഷി ദിലീപിന് ഒപ്പം നിൽക്കുകയായിരുന്നു.

പിന്നീട് മീനാക്ഷിയുടെ നിർബന്ധത്തിന് പിന്നാലെയാണ് ദിലീപ് കാവ്യാ മാധവനെ ജീവിത സഖിയാക്കിയത്. 2016ലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം കാവ്യ സിനിമ വിട്ടിരുന്നു. നിലവിൽ കൈനിറയെ ചിത്രങ്ങളുമായാണ് ദിലീപ് മുന്നേറുന്നത്.

2019ൽ പുറത്തിറങ്ങിയ മൈ സാന്റയാണ് ദിലീപിന്റെതായി ഒടുവിൽ തിയ്യേറ്ററുകളിലെത്തിയ സിനിമ. കേശു ഈ വീടിന്റെ നാഥനാണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. സൂപ്പർ സംവിധായകനും ദിലീപിന്റെ ആത്മ മിത്രവുമായ നാദിർഷയാണ് കേശു ഈ വീടിന്റെ നാഥൻ സംവിധാനം ചെയ്യുന്നത്.

Advertisement