പല നടൻമാരും ബ്രാൻഡുകൾ വേണമെന്ന് പറയുമ്പോൾ വെറും 60 രൂപയുടെ ഷർട്ടുവരെ മമ്മൂക്ക ധരിക്കും: പ്രമുഖ കോസ്റ്റിയൂം ഡിസൈനർ

805

മലയാള സിനിമാ മേഖലയിലെ വസ്ത്രാലങ്കാര മേഖലയിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പേരെടുത്ത വ്യക്തിയാണ് സമീറ സനീഷ്. വസ്ത്രാലങ്കാരത്തിന് നിരവധി പുരസ്‌കാരങ്ങളും സമീറയെ തേടി എത്തിയിട്ടുണ്ട്.

ഇപ്പോഴിതാ മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് വസ്ത്രങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവെക്കുകയാണ് മഹിളാരത്നത്തിൽ സമീറ. എത്ര മോശം ഡ്രസ്സ് കൊടുത്താലും മമ്മൂക്ക അതിട്ടാൽ ഒരു സമ്പന്നനായ വ്യക്തിയുടെ വസ്ത്രങ്ങൾ പോലെ തോന്നിക്കുമെന്ന് സമീറ പറയുന്നു.

Advertisements

Also Read
ജയറാമിനെ കാണുമ്പോൾ കൃഷ്ണനെ ഓർമ്മ വരുമെന്ന് നടി ഷീല: മറുപടിയുമായി ജയറാം

അതുകൊണ്ട് തന്നെ അത്തരം കഥാപാത്രങ്ങൾക്ക് വേണ്ടി ഡിസൈൻ ചെയ്യുമ്പോൾ പരമാവധി ഡൾ ആക്കിയിട്ടാണ് മമ്മൂക്കക്ക് വസ്ത്രങ്ങൾ കൊടുക്കാറുള്ളതെന്നും സമീറ പറഞ്ഞു. അതിനാൽ അത്തരം കഥാപാത്രങ്ങൾക്ക് ഡിസൈൻ ചെയ്യുമ്പോൾ പരമാവധി ഡൾ ആക്കിയാണ് ഡിസൈൻ ചെയ്യാറുള്ളതെന്നും സമീറ പറയുന്നു.

മമ്മൂക്കയ്ക്ക് പൊതുവേ വളരെ സോഫ്റ്റ് ആയ മെറ്റീരിയൽ ആണ് ഇഷ്ടം. ബെസ്റ്റ് ആക്ടർ സിനിമ ചെയ്യുന്ന സമയത്ത് എല്ലാം കട്ടി കൂടിയ ഡ്രസ്സുകൾ ആയിരുന്നു. അന്ന് മമ്മൂക്കയ്ക്ക് സോഫ്റ്റ് ആണ് ഇഷ്ടം എന്ന് തനിക്ക് അറിയില്ലായിരുന്നു.

ആ സമയത്ത് മീറ്ററിന് 60 രൂപ വിലയുള്ള തുണിയിൽ വരെ മമ്മൂക്കയ്ക്ക് ഷർട്ട് തയ്ച്ചുകൊടുത്തിട്ടുണ്ട്. ബ്രാൻഡഡ് വസ്ത്രങ്ങൾ മാത്രമേ മമ്മൂക്ക ധരിക്കാറുള്ളൂ എന്നാണ് കേട്ടിരുന്നതെങ്കിലും അങ്ങനെയൊരു പിടിവാശിയുമില്ലാത്ത ആളാണ് അദ്ദേഹം.

എന്നാൽ മറ്റ് പല നടൻമാരും ബ്രാൻഡുകൾ വേണമെന്ന് പ്രത്യേകം പറയാറുണ്ടെന്നും സമീറ പറഞ്ഞു
2009ൽ കേരള കഫെ എന്ന ചിത്രത്തിൽ വസ്ത്രാലങ്കാരം ചെയ്താണ് സമീറ സനീഷ് സിനിമയിലേക്ക് എത്തിയത്.

ഡാഡി കൂൾ, ബെസ്റ്റ് ആക്ടർ, പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്, ഇമ്മാനുവൽ, കസബ, പുത്തൻ പണം തുടങ്ങി നിരവധി മമ്മൂട്ടി ചിത്രങ്ങൾക്കും മറ്റ് ചിത്രങ്ങൾക്കും സമീറ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്.
ബ്രാൻഡഡ് വസ്ത്രങ്ങൾ മാത്രമേ മമ്മൂക്ക ധരിക്കാറുള്ളൂ എന്നാണ് താൻ കേട്ടിരുന്നതെങ്കിലും അങ്ങനെയൊരു പിടിവാശിയുമില്ലാത്ത ആളാണ് അദ്ദേഹമെന്നും സമീറ പറഞ്ഞു. മറ്റ് പല നടൻമാരും ബ്രാൻഡുകൾ വേണമെന്ന് പ്രത്യേകം പറയാറുണ്ടെന്നും സമീറ സനീഷ് കൂട്ടിച്ചേർത്തു.

Also Read
എല്ലാവരുടെയും ജീവിതം അത്ര പെർഫെക്ട് ഒന്നുമല്ല, എന്നെ വിശ്വസിക്കണം: തുറന്നു പറഞ്ഞ് സാമന്ത

Advertisement