Home Entertainment

ഇനി പുറകേ വന്നാലും കെട്ടില്ല, എന്റെ പ്രണയം നഷ്ടപെടുത്തിയതിൽ നിത്യ മേനോൻ ഒരിക്കൽ ദുഖിക്കും: സന്തോഷ് വർക്കി

279

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ആറാട്ട് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തോടെ സോഷ്യൽ മീഡിയയിലും ട്രോൾ പേജുകളിലും വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. മോഹൻലാൽ ആറാടുകയാണ് എന്ന സന്തോഷ് വർക്കിയുടെ വാചകം ജനങ്ങൾ ഏറ്റെടുത്തിരുന്നു.

സന്തോഷിന്റെ പാല വെളിപ്പെടുത്താളുകളും വാക്കുകളൂം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സന്തോഷ് തന്റെ ഫേസ്ബുക് പേജ് വഴിയാണ് പല അഭിപ്രായങ്ങളും വെളിപ്പെടുത്തലുകളും പങ്കുവെച്ചുകൊണ്ടിയിരിക്കുന്നത്. അത് മാത്രമല്ല ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുള്ള സന്തോഷാ പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചുകൊണ്ടു രംഗത്ത് വരുന്നുണ്ട്.

Advertisements

അതേ സമയം നടി നിത്യ മേനോനെ തനിക്ക് ഇഷ്ടമാണെന്നും നടിയുടെ വീട്ടിൽ വരെ പോയി കല്യാണം ആലോചിച്ചിട്ട് ഉണ്ടെന്നും സന്തോഷ് നേരത്തേ പറഞ്ഞിരുന്നു. ഇപ്പോൾ നിത്യമേനോനുമായി ബന്ധപ്പെട്ട മറ്റൊരു ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് സന്തോഷ് വർക്കി.

Also Read
‘ജെന്റിൽമാൻ 2’വിൽ നായികയായി നയൻതാര ചക്രവർത്തി ; സോഷ്യൽമീഡിയയിലൂടെ ആരാധകരെ അറിയിച്ച് താരം

നിത്യാ മേനോനെ ഇനി വിവാഹം കഴിക്കില്ലെന്നാണ് പോസ്റ്റിൽ സന്തോഷ് പറയുന്നത്. നിത്യ മേനോൻ ഇനി തന്റെ പുറകേ വന്നാലും വിവാഹം കഴിക്കില്ലെന്ന് താൻ തീരുമാനിച്ചു. അവർ ഒരു നല്ല മനുഷ്യനായിരുന്നെങ്കിൽ ഫോൺ നമ്പരെങ്കിലും തന്നേനെയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വർക്കി പറയുന്നത്.

നിത്യ മേനോനെ വിവാഹം കഴിക്കാൻ ഇപ്പോൾ തനിക്ക് താത്പര്യമില്ല. വെറുതെ താൻ അതിനു വേണ്ടി സമയവും ഊർജവും കളഞ്ഞു. സിനിമാലോകം ഹൃദയശൂന്യമാണെന്നും അവിടെ ചതികൾ ഒരുപാട് നടക്കുന്നുവെന്നുമാണ് വർക്കിയുടെ പോസ്റ്റ്. തന്റെ യഥാർത്ഥ സ്നേഹം തിരിച്ചറിയാത്ത നിത്യ ഒരിക്കൽ അതാലോചിച്ച് ദുഃഖിക്കും. അവർ തന്നെ അർഹിക്കുന്നില്ലെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കടുത്ത ലാലേട്ടൻ ആരാധകനായ സന്തോഷ് വർക്കി പണ്ട് മുതൽ തന്നെ ലാലേട്ടൻ സിനിമകൾ തിയറ്ററുകൾ ആദ്യം തന്നെ കാണുകയും ലാലേട്ടനെ ആരാധിക്കുകയും ചെയ്യുന്ന ഒരു നല്ല ആരാധകൻ ആണ്. ലാലേട്ടന്റെ ആറാട്ടു എന്ന ഏറ്റവും പുതിയ സിനിമ ഇറങ്ങിയപ്പോൾ ആണ് സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ താരം ആയി മാറുന്നത്.

Also Read
അന്ന് ഉഗാണ്ടയിൽ പോയി വരുമ്പോൾ വാറ്റ് ചാരായം കൊണ്ടു വന്നതിന് പിടിച്ചു ; ഇപ്പോഴും വിവാഹം കഴിയ്ക്കാതെ കാത്തിരിയ്ക്കുന്നതിന്റെ കാരണവും വിശേഷങ്ങളും പങ്കു വച്ച് അഞ്ജന അപ്പുക്കുട്ടൻ

Advertisement