‘ജെന്റിൽമാൻ 2’വിൽ നായികയായി നയൻതാര ചക്രവർത്തി ; സോഷ്യൽമീഡിയയിലൂടെ ആരാധകരെ അറിയിച്ച് താരം

87

ദക്ഷിണേന്ത്യൻ സിനിമയിൽ കോടികൾ മുതൽമുടക്കിൽ വിസ്മയം തീർത്ത മലയാളിയായ തമിഴ് ചലച്ചിത്ര നിർമ്മാതാവ് കെ.ടി.കുഞ്ഞുമോന് മുഖവുരയുടെ ആവശ്യമില്ല. അദ്ദേഹം നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ജെന്റിൽമാൻ 2’വിൽ നായികയായി നയൻതാര ചക്രവർത്തി.

നയൻതാര തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. തമിഴ് സിനിമകളിൽ ‘ബ്രഹ്മാണ്ഡ’ പാതയ്ക്കു തുടക്കമിട്ട കെ.ടി.കുഞ്ഞുമോന്റെ രണ്ടാം വരവ് കൂടിയാകും ഈ ചിത്രം. അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിയ്ക്കുകയാണ്.

Advertisements

ALSO READ

ആറാം ക്ലാസ്സിൽ അരങ്ങേറ്റം കഴിഞ്ഞതാണ്, പിന്നെ ഇവരെയൊക്കെ നോക്കിയുള്ള ഡാൻസ് കളികളായിരുന്നു, ഇപ്പോൾ പഴയ ഡാൻസ് പൊടി തട്ടിയെടുത്തെന്ന് റിമി ടോമിയുടെ അമ്മ ; വീഡിയോ വൈറൽ

തൊണ്ണൂറുകളുടെ തുടക്കത്തിൽ വസന്ത കാല പറവൈ, സൂര്യൻ എന്നീ ഹിറ്റ് സിനിമകൾ നിർമിച്ചു കൊണ്ട് കോളിവുഡിൽ നിർമാതാവായി ചുവടുറപ്പിച്ച കുഞ്ഞുമോൻ 1993 ൽ ജെന്റിൽമാൻ എന്ന സിനിമയോടെയാണ് ഇന്ത്യൻ ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെട്ടത്.

പുതുമുഖ സംവിധായകൻ ഷങ്കർ, മുൻനിര നായകനല്ലാതിരുന്ന അർജുൻ, നവാഗതരായ സാങ്കേതിക വിദഗ്ധർ എന്നിങ്ങനെ പുതിയ ടീമിനെ അണിനിരത്തി ജെന്റിൽമാൻ, ഗ്രാഫിക്‌സ്, അനിമേഷൻ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ വെള്ളിത്തിരയിൽ ദൃശ്യവിസ്മയം തീർത്തു.

ജെന്റിൽമാനു വേണ്ടി എ.ആർ.റഹ്മാൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ലോകമെമ്പാടുമുള്ള ഗാനാസ്വാദകർ ആഘോഷമാക്കി. റഹ്മാന്റെ കരിയറിലെ വഴിത്തിരിവായിരുന്നു ജെന്റിൽമാൻ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ മറ്റ് അണിയറ പ്രവർത്തകരുടെ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ALSO READ

വേണുച്ചേട്ടന്റെ ആ ഒരൊയറ്റ ചോദ്യത്തിൽ ഞങ്ങൾ തമ്മിലുണ്ടായിരുന്ന പിണക്കം അലിഞ്ഞുപോയി ; വർഷങ്ങളോളം പിണങ്ങി ഇരുന്നതിനെ കുറിച്ചും വീണ്ടും സൗഹൃദത്തിലായതിനെ കുറിച്ചും സത്യൻ അന്തിക്കാട്

Advertisement