ആറാം ക്ലാസ്സിൽ അരങ്ങേറ്റം കഴിഞ്ഞതാണ്, പിന്നെ ഇവരെയൊക്കെ നോക്കിയുള്ള ഡാൻസ് കളികളായിരുന്നു, ഇപ്പോൾ പഴയ ഡാൻസ് പൊടി തട്ടിയെടുത്തെന്ന് റിമി ടോമിയുടെ അമ്മ ; വീഡിയോ വൈറൽ

82

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ വ്യക്തിത്വം ആണ് റിമി ടോമി. ഗായിക, നടി, അവതാരക വിശേഷണങ്ങൾ ഒരുപാടുണ്ട് സർവ്വ കലാ വല്ലഭയായി തിളങ്ങുന്ന താരത്തിന്. താരത്തിൻറെ വിശേഷങ്ങൾ സോഷ്യൽ മീഡിയ എപ്പോഴും ഏറ്റെടുക്കാറുണ്ട്. താര ജാഡകൾ ഇല്ലാതെ ആരോടും പെട്ടെന്ന് സംസാരിക്കുന്ന പ്രകൃതമാണ് താരത്തിനുള്ളത്.

ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ അവതാരകയായ താരം നിരവധി സിനിമാ, സീരിയൽ താരങ്ങളെ പരിപാടിയിൽ കൊണ്ടുവന്ന് ചോദ്യം ചോദിച്ച് വെള്ളം കുടിപ്പിക്കാറുണ്ട്.

Advertisements

ALSO READ

വേണുച്ചേട്ടന്റെ ആ ഒരൊയറ്റ ചോദ്യത്തിൽ ഞങ്ങൾ തമ്മിലുണ്ടായിരുന്ന പിണക്കം അലിഞ്ഞുപോയി ; വർഷങ്ങളോളം പിണങ്ങി ഇരുന്നതിനെ കുറിച്ചും വീണ്ടും സൗഹൃദത്തിലായതിനെ കുറിച്ചും സത്യൻ അന്തിക്കാട്

മറ്റു ചില റിയാലിറ്റി ഷോകളിലും ജഡ്ജ് ആയി താരം എത്താറുമുണ്ട്. ഇപ്പോൾ സൂപ്പർ ഫോറിന്റെ കിടിലൻ ജഡ്ജുമാരിലൊരാളാണ് റിമി ടോമി. ഇപ്പോൾ യൂട്യൂബിലും വളരെ സജീവമാണ് റിമി. റിമി പങ്കുവെച്ച പുത്തൻ വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. കുടുംബവുമൊത്ത് വിനോദത്തിനായി പുറത്തേക്കിറങ്ങിയ സന്തോഷമാണ് റിമി പങ്കുവെച്ചിരിക്കുന്നത്.

ഇത്തവണ ആറ്റുകാലമ്പലത്തിൽ ഡാൻസ് കളിച്ചു, ഒഡീസി ഡാൻസാണ് കളിച്ചതെന്ന് മമ്മി വ്യക്തമാക്കുന്നു, ഇനി ഗുരുവായൂരും ഡാൻസ് ഉണ്ട്. ഇതിനെപ്പോ ഒറീസയിലൊക്കെ പോയി എന്നായിരുന്നു റിമിയുടെ സംശയം. ഒറീസയിൽ പോകാതെ ഒറീസയിൽ നിന്ന് പഠിച്ച ടീച്ചറുടെയടുത്തു നിന്ന് പഠിച്ചാലും മതിയല്ലോ എന്ന് മമ്മിയുടെ കിടിലൻ മറുപടി.

കോഴിക്കോടുള്ള യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ പത്മജയ്‌ക്കൊപ്പമാണ് താൻ ഡാൻസ് കളിച്ചതെന്നും റിമിയോട് മമ്മി പറയുന്നു. ആറാം ക്ലാസ്സിൽ അരങ്ങേറ്റം കഴിഞ്ഞതാണ്. പിന്നെ ഇവരെയൊക്കെ നോക്കിയുള്ള ഡാൻസ് കളികളായിരുന്നുവെന്ന് മമ്മി പറയുന്നുണ്ട്.

ഇപ്പോ എല്ലാം ഒതുക്കി ഒന്ന് ഫ്രീയായില്ലേ അപ്പോ പഴയ ഡാൻസ് പൊടി തട്ടിയെടുത്തെന്നേയുള്ളു. അപ്പോ പണ്ടേ ഒരു കലാതിലകം ആയിരുന്നുവല്ലേ എന്ന് റിമിയുടെ കമന്റ്. ഇപ്പോൾ തുടങ്ങിയതാണ് എന്ന് ആരും പറയരുത്. പണ്ടേ പഠിച്ചു തുടങ്ങിയിരുന്നു. നമ്മളുടെ സന്തോഷമാണ് എല്ലാമെന്നും റിമിയുടെ മമ്മി പറയുന്നു.

ALSO READ

അന്ന് ഉഗാണ്ടയിൽ പോയി വരുമ്പോൾ വാറ്റ് ചാരായം കൊണ്ടു വന്നതിന് പിടിച്ചു ; ഇപ്പോഴും വിവാഹം കഴിയ്ക്കാതെ കാത്തിരിയ്ക്കുന്നതിന്റെ കാരണവും വിശേഷങ്ങളും പങ്കു വച്ച് അഞ്ജന അപ്പുക്കുട്ടൻ

കെപിഎസി ലളിത ചേച്ചി വീട്ടിലെ ഒരംഗത്തെ പോലെയായിരുന്നുവെന്നും നല്ല സ്‌നേഹമുള്ള വ്യക്തിയായിരുന്നുവെന്നും നികത്താനാകാത്ത നഷ്ടമാണെന്നും റിമിയും മമ്മിയും സംസാരിക്കുന്നുണ്ട് വീഡിയേയിൽ. കണ്ടാലുടനെ ഓടി വന്ന് കെട്ടിപ്പിടിച്ച് വിശേഷം ചോദിക്കുമായിരുന്നുവെന്നും റിമി പറഞ്ഞു.

 

Advertisement