ലൈക്കബിലിറ്റി ഇല്ല, ക്വാളിറ്റി ഇല്ല, മുഖം നിറച്ചു കുരുക്കൾ, നായികയാക്കാൻ കൊള്ളില്ല: ഒരു പ്രമുഖ നടി തന്നെ കുറിച്ച് പറഞ്ഞത് വെളിപ്പെടുത്തി സ്വാസിക

277

മലയാളത്തിലെ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്വാസിക. മിനിസ്‌ക്രീനിലും സിനിമകളിലും ഒരേ പോലെ തിളങ്ങുന്ന നടിയുമാണ് സ്വാസിക. ഒരു തമിഴ് സിനിമയിൽ നായിക ആയാണ് സ്വാസിക അഭിനയ രംഗത്തേക്ക് എത്തുന്നത്.

എന്നാൽ സിനിമയിൽ ആഗ്രഹിച്ച മികച്ച തുടക്കം തനിക്ക് ലഭിച്ചിരുന്നില്ലെന്ന് സ്വാസിക തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഒരു ചാനലിൽ അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ അതിലെ അവതാരകയായി എത്തിയ പ്രമുഖ നടി തന്നെ കുറിച്ച് പറഞ്ഞ ഞെട്ടിക്കുന്ന കാര്യങ്ങൾ സ്വാസിക തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

Advertisements

ഒരു നായികയ്ക്ക് വേണ്ട ക്വാളിറ്റി തനിക്കില്ലെന്ന് ആ അവതാരക പറഞ്ഞുവെന്ന് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ സ്വാസിക പറയുന്നു. ഞാനൊരു തമിഴ് സിനിമയിൽ അഭിനയിച്ച സമയത്ത് ഒരു തമിഴ് ചാനലിൽ അഭിമുഖം നൽകിയിരുന്നു. വളരെ പ്രശസ്തയായ ഒരു ആർടിസ്റ്റ് ആയിരുന്നു ആ പരിപാടിയുടെ അവതാരക.

സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും സംസാരിച്ചിട്ട് ഞങ്ങൾ തിരിച്ചു വന്നു. പക്ഷേ, ആ പരിപാടി ടെലിവിഷനിൽ വന്നപ്പോൾ സിനിമയിലെ എന്റെ കഥാപാത്രത്തെപ്പറ്റി അവരുടെ ചില നിരീക്ഷണങ്ങളും ഉൾപ്പെടുത്തിയിരുന്നു. ആ സിനിമയുടെ പോരായ്മയായി അവർ ചൂണ്ടിക്കാട്ടിയത് തന്നെയായിരുന്നുവെന്ന് സ്വാസിക പറയുന്നു.

അതിനു കാരണമായി അവർ പറഞ്ഞതായിരുന്നു രസകരം. എനിക്ക് ഒരു ലൈക്കബിലിറ്റി ഇല്ല. മുഖം നിറച്ചു കുരുക്കളാണ്. വലിയ മൂക്കാണ്. ഒരു നായികയ്ക്കു വേണ്ട ക്വാളിറ്റിയില്ലാത്തതുകൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്നില്ല എന്നൊക്കെയായിരുന്നുവെന്ന് സ്വാസിക വെളിപ്പെടുത്തുന്നു

അവർ വലിയൊരു ആർടിസ്റ്റ് ആയതുകൊണ്ട് അവർ പറഞ്ഞത് ശരിയായിരിക്കുമോ എന്ന ചിന്ത എന്നെയും ബാധിച്ചു. സത്യത്തിൽ ഈ മുഖക്കുരു ഈ കാലം വരെ എന്നെ വിട്ടു പോയിട്ടില്ല. അതൊരു കളിയാക്കൽ അല്ലെങ്കിലും പരോക്ഷമായി പലരും ഇത്തരം കാര്യങ്ങൾ പറയാറുണ്ട്. ഒരു നായികയ്ക്കു വേണ്ട ക്ലിയർ സ്‌കിൻ അല്ല എനിക്കുള്ളത് എന്നതായിരുന്നു വലിയ പോരായ്മയായി പറഞ്ഞിരുന്നതെന്നും സ്വാസിക പറയുന്നു.

എന്നാൽ താൻ ചെയ്ത സിനിമകളായാലും സീരിയലുകളായാലും ഈ മുഖക്കുരു വച്ചു തന്നെയാണ് പൂർത്തിയാക്കിയിട്ടുള്ളതെന്നും സ്വാസിക കൂട്ടിച്ചേർത്തു. ഇതില്ലാത്ത ഒരു മുഖം എനിക്കില്ല. ഈ മുഖം മാറ്റാൻ എനിക്ക് കഴിയില്ല. പിന്നീട്, അതുമായി ഞാൻ സമരസപ്പെട്ടു.

എന്റെ ഒരു ഭാഗമാണ് ഇതും എന്നൊരു തിരിച്ചറിവുണ്ടായി. എന്നെങ്കിലും ആളുകൾ ഈ മുഖക്കുരു ഉള്ള മുഖം ഇഷ്ടപ്പെടും എന്നു ചിന്തിക്കാൻ തുടങ്ങി. ആ സമയത്താണ് എന്ന സിനിമ ഇറങ്ങിയത്. സായ് പല്ലവി എനിക്ക് വലിയ പ്രചോദനമായിരുന്നു. ഇന്നും എനിക്ക് ഏറ്റവും ഇഷ്ടമുള്ള അഭിനേത്രിയാണ് സായ് പല്ലവി.

അതുപോലെ ലാലേട്ടന്റെ വാക്കുകളും എനിക്ക് ആത്മവിശ്വാസം നൽകി. അതായത്, നമ്മൾ സുന്ദരന്മാരോ സുന്ദരികളോ ആയിരിക്കണമെന്നില്ല. ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ ആളുകൾക്ക് നമ്മോട് ഇഷ്ടം തോന്നുന്നതാണ്. അല്ലാതെ നമ്മുടെ സൗന്ദര്യമല്ല പ്രധാനമെന്നും സ്വാസിക പറയുന്നു.

കട്ടപ്പനയിലെ ഋത്വിറോഷൻ, പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, മാമാങ്കം തുടങ്ങി മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി ഇതിനോടകം തന്നെ സ്വാസിക മാറിയിട്ടുണ്ട്.

Advertisement