ദളപതി വിജയിയുടെ മകൻ ജാസൺ സഞ്ജയ് നായകനാകുന്നു, വില്ലൻ വിജയ് സേതുപതി: ഉപ്പണ്ണ പൊളിച്ചടുക്കുമെന്ന് റിപ്പോർട്ട്

17

തെന്നിന്ത്യൻ സൂപ്പർ താരം ദളപതി വിജയിയുടെ മകൻ ജാസൺ സഞ്ജയ് കോറോണക്കാലത്ത് കാനഡയിൽ കുടുങ്ങിയത് വലിയ വാർത്തയായിരുന്നു. മകൻ കാനഡയിൽ പെട്ടുപോയതിൽ വിജയ് വലിയ വിഷമത്തിലാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇപ്പോഴിതാ വിജയിയുടെ മകനെകുറിച്ച് മറ്റൊരു വാർത്തയാണ് ആരാധകർക്ക് ആവേശം പകർന്ന് എത്തിയിരിക്കുന്നത്. ജാസൺ ഒരു സിനിമയിൽ നായകനാകുന്നു എന്നതാണ് പുതിയ വാർത്ത. അതും മക്കൾ ശെൽവൻ വിജയ് സേതുപതിക്ക് ഒപ്പമാണ് ജാസണിന്റെ അരങ്ങേറ്റം.

Advertisements

തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെ ബന്ധു പഞ്ച വൈഷ്ണവ് തേജിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു തെലുങ്ക് ചിത്രം ഉപ്പണ്ണ. മികച്ച വിജയം നേടിയ ഈ ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് വിജയ് സേതുപതിയാണ്. ചിത്രത്തിലെ വില്ലന്റെ വേഷത്തിലാണ് തമിഴിൽ വിജയ് സേതുപതിയെത്തുക.

അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യമുയരും. ആരായിരിക്കും നായകനെന്ന്. അതാണിപ്പോൾ തമിഴ് സിനിമാ ലോകത്ത് ചർച്ച വിഷയം. ചിത്രത്തിലെ നായകന്റെ റോളിൽ സാക്ഷാൽ ദളപതി വിജയിയുടെ മകൻ ജാസൺ സഞ്ജയ് ആയിരിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

അടുത്ത് തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. നേരത്തെ എആർ മുരുകദോസ് ജാസണെ നായകനാക്കി ചിത്രം ആലോചിച്ചിരുന്നുവെങ്കിലും അൽപ്പം കൂടി കാത്തിരിക്കാനായിരുന്നു വിജയുടെ പ്രതികരണം.

എന്നാൽ ഇപ്പോൾ ലോകേഷ് കനകരാജിന്റെ മാസ്റ്ററിന്റെ ലൊക്കേഷനിൽ വെച്ച് വിജയ് സേതുപതി ചിത്രത്തിന്റെ തിരക്കഥയെ കുറിച്ച് പറയുകയും ഈ ചിത്രത്തിലൂടെ ജാസണിന്റെ അരങ്ങേറ്റം നടത്തണം എന്ന് പറയുകയായിരുന്നു. കഥ കേട്ട വിജയ് സമ്മതം മൂളുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. നിലവിൽ കാനഡയിൽ സിനിമാ പഠനം നടത്തുകയാണ് ജാസൺ.

അതേ സമയം വിജയ് സേതുപതി പിതാവിന്റെയും മകന്റെയും ചിത്രത്തിൽ വില്ലനായെത്തുകയാണ്. മാസ്റ്ററിൽ വിജയിയുടെ വില്ലനായി എത്തുന്നത് വിജയ് സേതുപതിയാണ്.

Advertisement