മിഡിയും ടോപ്പും അണിഞ്ഞ് മഞ്ജു വാര്യരുടെ വൈറൽ ലുക്ക് അനുകരിച്ച് മുത്തശ്ശി, ഇതിലും വലിയൊരു സന്തോഷം ലഭിക്കാനുണ്ടോ എന്ന് മഞ്ജു വാര്യർ

207

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. അടുത്തിടെ മഞ്ജു വാര്യരുടേതായി പുറത്തിറങ്ങിയൊരു ചിത്രം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായിരുന്നു. മഞ്ജുവും സണ്ണിവെയിനും അഭിനയിക്കുന്ന ചതുർമുഖം എന്ന സിനിമയുടെ പ്രസ് മീറ്റ് സമയത്ത് എടുത്ത നടിയുടെ ഫോട്ടോ ആയിരുന്നു വലിയ രീതിയിൽ വൈറലായത്.

ബ്ലാക്ക് മിഡിയും വൈറ്റ് ടോപ്പും ഷൂവുമണിഞ്ഞ് കൈവീശി നടന്നുവരുന്ന മഞ്ജുവിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. പിന്നാലെ നടിയെ അനുകരിച്ച് നിരവധി പേരാണ് ഇതേപോലെ വസ്ത്രമണിഞ്ഞുളള ഫോട്ടോ പോസ്റ്റ് ചെയ്തത്.

Advertisements

മഞ്ജു വാര്യരുടെ ജീവിതം എല്ലാവർക്കും പ്രചോദനമാണെന്നാണ് ഈ ചിത്രത്തിന് പിന്നാലെ മിക്കവരും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തത്. കുട്ടികളും യുവതികളും ഉൾപ്പെടെയുളളവരെല്ലാം നടിയുടെ പോസ് അനുകരിച്ചുളള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

അതേസമയം മഞ്ജു വാര്യരുടെ പോസ് അനുകരിച്ച് ഒരു മുത്തശ്ശിയും സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. നടി തന്നെയാണ് ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
മഞ്ജുവിനെ പോലെ മിഡിയും ടോപ്പുമണിഞ്ഞ് കൈവീശി കാണിക്കുന്ന ലക്ഷ്മി മുത്തശ്ശിയുടെ ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്.

ഇതിലും വലിയൊരു സന്തോഷം ലഭിക്കാനുണ്ടോ എന്ന് കുറിച്ചാണ് മഞ്ജു ചിത്രം പങ്കുവെച്ചത്. അതേസമയം മഞ്ജു പോലും പ്രതീക്ഷിക്കാതെയാണ് മുൻപ് നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായത്. ഏപ്രിൽ ഏട്ടിനാണ് ചതുർമുഖം തിയ്യേറ്ററുകളിലെത്തിയത്. മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രം എന്ന വിശേഷണത്തോടെയാണ് ചതുർമുഖം പ്രേക്ഷകരിലേക്ക് എത്തിയത്.

സണ്ണി വെയ്നാണ് സിനിമയിൽ മഞ്ജു വാര്യർക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്നത്. ഒപ്പം മോളിവുഡിലെ മറ്റ് ശ്രദ്ധേയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് ചതുർമുഖം തിയ്യേറ്ററുകളിൽ നിന്നും പിൻവലിക്കുന്നതായി മഞ്ജു വാര്യർ അറിയിച്ചത്.

സിനിമ പിന്നീട് റിറിലീസ് ചെയ്യുമെന്നും നടി അറിയിച്ചിരുന്നു. ചതുർമുഖത്തിന് പുറമെ ദി പ്രീസ്റ്റ് എന്ന ചിത്രവും മഞ്ജു വാര്യരുടെതായി അടുത്തിടെ തിയ്യേറ്ററുകളിൽ എത്തിയ സിനിമയാണ്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ദി പ്രീസ്റ്റ്.

ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളിൽ നിന്നും വലിയ വിജയം തന്നെയാണ് നേടിയത്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ദി പ്രീസ്റ്റ് പ്രേക്ഷകർക്ക് വേറിട്ട സിനിമാനുഭവമാണ് സമ്മാനിച്ചത്.

Advertisement