പ്രസവ ശേഷവും ഒരു മാറ്റവുമില്ലാതെ മനം മയക്കുന്ന സൗന്ദര്യവും ഫിറ്റ്‌നസും: രഹസ്യം വെളിപ്പെടുത്തി ശിവദ

147

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ശിവദ. ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാനായ ശിവദയ്ക്ക് നിരവധി ആരാധകരേയും നേടാനായി.

ഇപ്പോൾ വിവാഹ ശേഷം കുടുംബ ജീവിതവും അഭിനയ ജീവിതവും ഒന്നിച്ച് മുന്നോട്ട് കൊണ്ടു പോവുകയാണ് നടി. മുരളി കൃഷ്ണനാണ് ശിവദയുടെ കഴുത്തിൽ മിന്നു കെട്ടിയത് ഇരുവർക്കും ഒരു മകളുമുണ്ട്. ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധകൊടുക്കുന്ന നടിയാണ് ശിവദ. സിനിമയ്ക്കു വേണ്ടി വണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതടക്കമുള്ള പരീക്ഷണങ്ങൾക്കു ശിവദ മടിക്കാറില്ല.

Advertisements

Also Read
വസ്ത്ര ധാരണത്തിന്റെ കാര്യത്തിൽ ഏറ്റവും കൂടൂതൽ തുറിച്ചുനോട്ടങ്ങൾ താൻ നേരിട്ടത് കേരളത്തിൽ നിന്നാണ്: തുറന്നടിച്ച് പ്രിയങ്ക നായർ

യോഗയും ഫിറ്റ്‌നസും ശിവദയുടെ ജീവിതത്തിന്റെ ഭാഗമാക്കിയ ശിവദ സമൂഹമാധ്യമങ്ങളിലൂടെ ഫിറ്റ്‌നസ് ടിപ്പുകൾ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ പ്രസവ ശേഷവും തന്റെ സൗന്ദര്യവും ആരോഗ്യത്തിന്റെ രഹസ്യവും വെളിപ്പെടുത്തുകയാണ് ശിവദ. വേറെ പ്രശ്നങ്ങളൊന്നുമില്ലാതെ ഗർഭകാലവും പ്രസവവും കടന്നുപോയത് യോഗയൊക്കെ ചെയ്തത് കൊണ്ടാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ശിവദ പറയുന്നു.

മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ശിവദയുടെ വാക്കുകൾ ഇങ്ങനെ:

ഗർഭിണിയായിരുന്ന സമയത്തും യോഗയും വ്യായാമങ്ങളും ചെയ്തിരുന്നു. തുടക്കത്തിൽ കുറച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാൽ 3 മാസത്തിന് ശേഷമായാണ് എല്ലാം ചെയ്ത് തുടങ്ങിയത്. ഗർഭിണിയായിരുന്ന സമയത്തുള്ള മൂഡ് സ്വിങ്സ് മറികടക്കാൻ യോഗയും വ്യായാമവും സഹായകമായിരുന്നു.

വേറെ പ്രശ്നങ്ങളൊന്നുമില്ലാതെ ഗർഭകാലവും പ്രസവവും കടന്നുപോയത് യോഗയൊക്കെ ചെയ്തത് കൊണ്ടാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ശിവദ പറയുന്നു. പ്രസവ സമയത്ത് 67 കിലോയായിരുന്നു ഭാരം. പ്രസവശേഷം ഭാരം കൂടിയിരുന്നു. യോഗയും ഡാൻസുമൊക്കെ ചെയ്ത് തുടങ്ങിയതോടെ അത് 58 ലേക്ക് എത്തിച്ചിരുന്നു.

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നത് കുറവാണ്. യോഗയും ഡാൻസുമാണ് തന്റെ ഫിറ്റ്നസ് സീക്രട്ടെന്നും ശിവദ പറയുന്നു. അങ്ങനെ വലിയ ഡയറ്റ് പ്ലാനൊന്നുമില്ല. മധുരം അധികം കഴിക്കാറില്ല. രാത്രി 7ന് മുൻപ് അത്താഴം കഴിക്കും, ധാരാളം വെള്ളം കുടിക്കാറുണ്ടെന്നും ശിവദ പറയുന്നു.

Also Read
എന്നെ അവർ വിവാഹം അറിയിക്കുകയോ, ക്ഷണിക്കുകയോ ചെയ്തിട്ടില്ല: താൻ ഒന്നിപ്പിച്ച മൃദുലയും യുവയും തന്നോട് ചെയ്തത് വെളിപ്പെടുത്തി രേഖാ രതീഷ്

ഹ്രസ്വ ചിത്രങ്ങളടങ്ങിയ കേരള കഫേയിലെ പുറം കാഴ്ചകൾ എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് ശിവദ മലയാള സിനിമ രംഗത്ത് തുടക്കം കുറിക്കുന്നത്. ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗദർ എന്ന ചിത്രത്തിൽ ആണ് ശിവദ ആദ്യം നായികയായിയെത്തുന്നത്. പിന്നീട് ജയസൂര്യ നായകനായിട്ടെത്തിയ സുസു സുധി വാത്മീകം എന്ന സിനിമയിലൂം നായികയായ ശിവദയുടെ ഈ ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതിന് ശേഷം തമിഴിലും മലയാളത്തിലുമായി പത്തോളം ചിത്രങ്ങളിൽ താരം ചുരുങ്ങിയ കാലത്തിനുള്ളിൽ ചെയ്തിട്ടുണ്ട്. താരരാജാവ് മോഹൻലാലിന്റെ സുപ്പർഹിറ്റ് ചിത്രം ലൂസിഫറിലാണ് താരം അവസാനം അഭിനയിച്ചത്. മുരളി കൃഷ്ണനെ ശിവദ വിവാഹം കഴിക്കുന്നത് 2015 ഡിസംബറലായിരുന്നു. സീരിയലുകളുടെയും സിനിമയിലൂടെയും കലാ രംഗത്ത് സജീവമായിരുന്ന താരമായിരുന്നു മുരളി. 2019 ലാണ് മകൾ ജനിക്കുന്നത്. മകൾ ജനിച്ച ശേഷവും സിനിമയിലും സീരിയലിലും സജീവമാണ് താരം.

Advertisement