Home Entertainment

പ്രധാന കഥാപാത്രമാണെന്ന് പറഞ്ഞ് വിളിച്ച് കുറേ ഭാഗങ്ങളൊക്കെ ഷൂട്ട് ചെയ്യും, പക്ഷേ സിനിമ ഇറങ്ങുമ്പോൾ അത്തരം രംഗങ്ങൾ മാത്രമേ ഉണ്ടാവു: വെളിപ്പെടുത്തലുമായി നമിത

289

ഗ്ലാമർ വേഷങ്ങളിലൂടെ എത്തി തെന്നിന്ത്യൻ സിനിമയിലെ പ്രിയ നടിയായി മാറിയ താരമാണ് നമിത. തമിഴിലാണ് താരം ഏറെയും ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. നിരവധി സൂപ്പർഹിറ്റ് സനിമകളിൽ ഇതിനോടകം വേമിട്ടുകഴിഞ്ഞ നമി ഗ്ലാമർ വേഷങ്ങൾ അവതരിപ്പിക്കാൻ യാതൊരു മടിയും കാണിക്കാത്ത താരമാണ്.

അതേ സമയം വെറും ഗ്ലാമർ പ്രദർശനം മാത്രമല്ല ഏത് വിധത്തിലുള്ള കഥാപാത്രങ്ങളും അവതരിപ്പിക്കാൻ തനിക്കാകുമെന്ന് തെന്നിന്ത്യയിലെ പല ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള താരം തെളിയിച്ചിട്ടുണ്ട്. മലയാള സിനമയിലും താരം വേഷമിട്ടിട്ടുണ്ട്. താരരാജാവ് മോഹൻലാൽ നായകനായ പുലിമുരുകൻ എന്ന സിനിമയിലെ ജൂലിയായി വന്ന് കൈയടി വാങ്ങിയിരുന്നു താരം.

Advertisements

Also Read
പ്രണവ് പാവം മാത്രമല്ല കുറച്ചു കുറുമ്പനുമാണ്, പ്രണയിച്ച് വിവാഹം കഴിക്കാനാണ് ആഗ്രഹം: തുറന്നു പറഞ്ഞ് അതിഥി രവി

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെയായിരുന്നു താരം വിവാഹിതയാവുന്നത്. സുഹൃത്തായ വീരേന്ദ്ര ചൗധരിയെയാണ് നമിത വിവാഹം ചെയ്തത്. 2017 നവംബർ തിരുപ്പതിയിൽ വെച്ചായിരുന്നു നമിതയുടെയുടെയും വീരേന്ദ്ര ചൗധരിയുടെയും വിവാഹം നടന്നത്. വിവാഹ ശേഷം താരം സിനിമയിൽ നിന്നും നമിത ചെറിയ ഒരു ഇടവേള എടുത്തിരുന്നു.

അതേ സമയം സിനിമകളിൽ ഇനി താൻ ഐറ്റം ഡാൻസ് കളിക്കില്ലെന്ന് തീരുമാനിച്ചതിന് പിന്നിലുള്ള കാരണത്തെ കുറിച്ചും ഗ്ലാമർ വേഷം ചെയ്യുന്നത് കൊണ്ട് ഉണ്ടായ ഗുണത്തെയും ദോഷത്തെ കുറിച്ചും തുറന്നുപറയുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം തുറന്നു പറച്ചിൽ നടത്തിയത്.

നമിതയുടെ വാക്കുകൾ ഇങ്ങനെ:

ചില സംവിധായകർ പ്രധാന കഥാപാത്രമാണെന്ന തരത്തിൽ സിനിമയിലേക്ക് വിളിക്കും. കുറച്ച് ഭാഗങ്ങളൊക്കെ ഷൂട്ട് ചെയ്യും. അതിനൊപ്പം ഒരു ഗാനരംഗം ഉണ്ടാവും. പക്ഷേ സിനിമ പുറത്തിറങ്ങുമ്പോൾ മറ്റുള്ള ഭാഗങ്ങളെല്ലാം ഒഴിവാക്കി ഗാനരംഗം മാത്രം ഉൾപ്പെടുത്തും പലതവണ അത്തരം അനുഭവമുണ്ടായി.

ഇത് കാണുന്ന പ്രേക്ഷകർ വിചാരിക്കും ഞാൻ ഐറ്റം സോംഗ് മാത്രമേ ചെയ്യൂ എന്ന്. ഇതോടെയാണ് അത് ചെയ്യുന്നില്ലെന്ന് ഉറച്ച തീരുമാനം എടുത്തത്. സിനിമയിൽ വേർതിരിവുകൾ ശക്തമായി ഉണ്ട്. ഒരു നടി വിവാഹിതയായാൽ ഉടൻ മാധ്യമങ്ങൾ ചോദിക്കും ഇനി അഭിനയിക്കുന്നുണ്ടോ എന്ന്.

Also Read
സുരേഷേട്ടനെ കണ്ടതോടെ എന്റെ മനസ്സ് ചാഞ്ചാടി, അദ്ദേഹത്തെ കല്യാണം കഴിക്കണം എന്ന് തോന്നി: സുരേഷ് കുമാറുമായുള്ള വിവാഹത്തെ കുറിച്ച് മേനക

എന്നാൽ ഏതെങ്കിലുമൊരു നടൻ വിവാഹം കഴിച്ചാൽ അങ്ങനെ ചോദിക്കുമോ? സിനിമാ മേഖലയിൽ നടന്മാർക്ക് പ്രത്യേകിച്ച് റൂൾസ് ഒന്നുമില്ല. അവർ സ്വതന്ത്രരാണ്. നടിമാർ അങ്ങനെയല്ല. അവർക്ക് ഏറെ ചോദ്യങ്ങൾ നേരിടേണ്ടി വരുന്നു. വിവാഹം എന്നത് ജീവിതത്തിന്റെ ഭാഗം മാത്രമാണ്. അല്ലാതെ ജീവിതത്തിന്റെയും കരിയറിന്റെയും അവസാനമല്ലെന്ന് പെൺകുട്ടികൾ മനസിലാക്കണമെന്നും നമിത വ്യക്തമാക്കുന്നു.

Advertisement