അയ്യപ്പനും ഭഗവതിയും കണ്ടുമുട്ടി, അപ്രതീക്ഷിതമായി അയ്യപ്പസ്വാമിയെ കണ്ടുവെന്ന് നടി മോക്ഷ; ഉണ്ണി മുകുന്ദൻ അത്ഭുതപ്പെടുത്തിയെന്ന് നടി, കൈയ്യടിച്ച് ആരാധകർ

2040

മലയാളികളുടെ പ്രിയപ്പെട്ട യുവ നടനാണ് ഉണ്ണി മുകുന്ദൻ. തുടക്കാലം മുതൽ നിരവധി ചിത്രങ്ങളിൽ നായകനായും വില്ലനായും സഹനടനായും എല്ലാം ഉണ്ണി മുകുന്ദൻ എത്തിയിരുന്നു. എന്നാൽ അടുത്തകാലത്തായി നായനായി മാത്രമാണ് ഉണ്ണി മുകുന്ദൻ എത്താറുള്ളത്.

തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിൽ കൂടിയാണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ കടന്നു പോകുന്നത്. അഭിനയത്തിന് പുറമേ നിർമ്മാണത്തിലേക്കും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ നിർമ്മിച്ച് നായകനായി അഭിനയിച്ച് അടുത്തിടെ പുറത്തിറങ്ങിയ മേപ്പടിയാൻ, ഷെഫിക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ സിനിമകൾ എല്ലാം തകർപ്പൻ വിജയം നേടിയെടുത്തിരുന്നു.

Advertisements

ഇതിൽ മാളികപ്പുറം 100 കോടി ക്ലബ്ബിലും എത്തിയിരുന്നു. ചിത്രത്തിൽ അയ്യപ്പനായി ആണ് ഉണ്ണി മുകുന്ദൻ എത്തിയത്. ഇപ്പോൾ മലയാളികളുടെ മനസ്സിൽ അയ്യപ്പൻ എന്നാൽ തന്റെ രൂപം ആണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. അതേ സമയം അടുത്തിടെ ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു കള്ളനും ഭഗവതിയും.

Also Read
എന്റെ മനസ്സില്‍ സ്വര്‍ണ്ണ ലിപികളില്‍ എഴുതിയ പേര്, എന്ത് ചോദിച്ചാലും കൊടുക്കാം, നവ്യയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടായിരുന്നു, തുറന്നുപറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത് വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു ഇത്. സിനിമയിൽ ഭഗവതിയായി പ്രത്യക്ഷപ്പെട്ടത് ബംഗാളി നടി മോക്ഷ ആയിരുന്നു. ഐശ്വര്യം നിറഞ്ഞ, മലയാളിത്തം തുളുമ്പുന്ന സൗന്ദര്യം കൊണ്ടും വശ്യമനോഹരമായ ചിരിയാലും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് മോക്ഷ.

ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദനെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് രംഗത്ത് എത്തിരിക്കുകയാണ് നടി. അപ്രതീക്ഷിതമായി അയ്യപ്പസ്വാമിയെ കണ്ടുവെന്നും ഈ കൂടിക്കാഴ്ച ഒരു ആരാധക നിമിഷം പോലെയാണെന്നും മോക്ഷ പങ്കുവച്ചിരിക്കുന്ന പോസ്റ്റിൽ കുറിച്ചു. ഈസ്റ്റ് കോസ്റ്റ് വിജയനും ഇവർക്ക് ഒപ്പം ഉണ്ടായിരുന്നു.

ഉണ്ണി മുകുന്ദന് ഒപ്പമുള്ള ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. ഈ പോസ്റ്റിന് താഴെ നിരവധിപ്പേരാണ് കമന്റുകൾ രേഖപ്പെടുത്തി എത്തിയിരിക്കുന്നത്. മുൻപ് താൻ അവസാനമായി കണ്ട മലയാള ചലച്ചിത്രം മാളികപ്പുറമാണ്. ചിത്രം ഏറെ ഇഷ്ടമായിയെന്നും മോക്ഷ പറഞ്ഞിരുന്നു.

കുടുംബത്തോടൊപ്പം രണ്ട് തവണ സിനിമ കണ്ടു കഴിഞ്ഞു. മാളികപ്പുറത്തിൽ കല്ലുവായി വേഷമിട്ട ദേവനന്ദയുടെ പ്രകടനം മികച്ചതായിരുന്നു. ഉണ്ണി മുകുന്ദന്റെ അഭിനയം കണ്ട് അത്ഭുതപെട്ടുപോയി. സെക്കന്റ് ഹാഫിൽ ഉണ്ണിയുടെ എൻട്രി ഞെട്ടിച്ചുവെ ന്നുമാണ് മോക്ഷ പറഞ്ഞത്.

Also Read
നായികമാരിൽ പ്രിയം ഉർവ്വശിയോട്, പാർവതിക്ക് ഒരു വൃത്തികെട്ട സ്വഭാവം ഉണ്ട്; ഭാര്യയെ കുറിച്ച് ജയറാം പറഞ്ഞത് കേട്ടോ

Advertisement