നായികമാരിൽ പ്രിയം ഉർവ്വശിയോട്, പാർവതിക്ക് ഒരു വൃത്തികെട്ട സ്വഭാവം ഉണ്ട്; ഭാര്യയെ കുറിച്ച് ജയറാം പറഞ്ഞത് കേട്ടോ

9335

അന്തരിച്ച സംവിധായകനായ പി പത്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് നടൻ ജയറാം. മിമിക്രി രംഗത്ത് നിന്നും ആയിരുന്നു ജയറാം മലയാള സിനിമയിലേക്ക് എത്തിയത്.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം തന്റെ ശക്തമായ സാന്നിധ്യം അറിയിച്ച താരം കൂടിയാണ് ജയറാം. മലയാളത്തിന്റെ മുൻകാല സൂപ്പർ നായിക പാർവ്വതി എന്ന അശ്വതിയാണ് ജയറാമിന്റെ ഭാര്യ. ഇരുവരും പ്രണയിച്ച് ആണ് വിവാഹം കഴിച്ചത്. നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ച ശേഷമാണ് ഇരുവരും പ്രണയിത്തിൽ ആയതും ജീവിതത്തിൽ ഒന്നിച്ചതും.

Advertisements

താരത്തിന്റെ കുടുംബ വിശേഷങ്ങൾ എല്ലാം അറിയാൺ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ഭാര്യ പർവതിയും മകനും തെന്നിന്ത്യൻ യുവ നടനുമായ കാളിദാസിന്റേയും മകൾ മാളവികയുടെയും എല്ലാം വിശേഷങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയകളൽ വൈറലായി മാറാറുണ്ട്. ജയറാമും പാർവതിയും ഒന്നിച്ചെത്തുന്ന അഭിമുഖങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ ഇഷ്ടവുമാണ്.

Also Read
കമല്‍ഹാസനുമായുള്ള ബന്ധം തകരാനുള്ള കാരണം ആ നടി, ആത്മാഭിമാനം നഷ്ടപ്പെട്ട സമയത്താണ് അദ്ദേഹവുമായി ഇനി ജീവിതമില്ലെന്ന് തീരുമാനിച്ചത്, തുറന്നുപറഞ്ഞ് ഗൗതമി

അതേ സമയം മുമ്പ് ഒരിക്കൽ ജയറാമും പാർവതിയും ഒന്നിച്ച് ഒരഭിമുഖത്തിന് എത്തിയതിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധേയമാകുന്നത്. ഈ അഭിമുഖത്തിന് ഇടെ പാർവതിയിൽ തനിക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യം ജയറാം തുറന്നു പറഞ്ഞിരുന്നു.

ഇടയ്ക്ക് മുറുക്കുന്ന ശീലം പാർവ്വതിക്കുണ്ട്. അശ്വതിയുടെ അമ്മ മുറുക്കുമായിരുന്നു. കല്യാണത്തിനും മറ്റും പോകുമ്പോൾ അവിടെ വെറ്റില ഇരിക്കുന്നത്. കണ്ടാൽ അതിൽ നിന്ന് ഒരെണ്ണം എടുത്ത് തരാമോ എന്ന് എന്നോട് ചോദിക്കും. വല്ലപ്പോഴും മാത്രമാണെങ്കിലും അത് വൃത്തികേടാണ്, എടുക്കണ്ട എന്ന് ഞാൻ പറയും.

എന്നാൽ പറഞ്ഞാലും ഒരെണ്ണം മതി എന്ന് പറഞ്ഞ് നിർബന്ധിക്കും. വർഷത്തിൽ നാലോ അഞ്ചോ തവണ മാത്രം ആണെങ്കിലും ഇതൊരു വൃത്തികെട്ട സ്വഭാവമാണ് അനുകരിക്കരുത് എന്ന് മക്കളോട് പറയാറുണ്ട് എന്നായിരുന്നു ജയറാം പറഞ്ഞത്.

അതേ സമയം ഈ അഭിമുഖത്തിൽ ജയറാം ചില ചോദ്യങ്ങൾക്ക് നൽകി ഉത്തരവും ശ്രദ്ധേയമായിരുന്നു. ചെണ്ടയാണോ ആനയാണോ ഏറ്റവും ഭ്രമപ്പെടുത്തുന്നത് എന്ന ചോദ്യത്തിന് ചെണ്ട എന്നായിരുന്നു ജയറാമിന്റെ ഉത്തരം. ഏറ്റവും പ്രിയപ്പെട്ട നടി ആരെന്ന ചോദ്യത്തിനും ജയറാം ഉത്തര നൽകി.

ഒന്നാലോചിക്കുക പോലും ചെയ്യാതെ ഉർവ്വശി എന്ന് ആയിരുന്നു ജയറാം ആ ചോദ്യത്തിന് ഉത്തരം നൽകിയത്. അതൊരു വേറെ ജന്മം തന്നെയാണെന്നും എത്ര അഭിനയിച്ചാലും മതിയാകില്ലെന്നും ജയറാം പറഞ്ഞു. പാർവതിയോട് ഇതേ ചോദ്യം ചോദിച്ചാലും ഉർവശി എന്ന ഉത്തരം തന്നെയാകും നൽകുക എന്നും ജയറാം പറഞ്ഞിരുന്നു.

Also Read
എന്റെ മനസ്സില്‍ സ്വര്‍ണ്ണ ലിപികളില്‍ എഴുതിയ പേര്, എന്ത് ചോദിച്ചാലും കൊടുക്കാം, നവ്യയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടായിരുന്നു, തുറന്നുപറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

Advertisement