ഒന്ന് വെച്ചിട്ട് പോടോ, മമ്മൂട്ടി ഫോണില്ഡ വിളിച്ചപ്പോൾ ദേഷ്യപ്പെട്ട് രമ്യാ നമ്പീശൻ, സംഭവം ഇങ്ങനെ

27156

നിരവധി വർഷങ്ങളായി മലയാളമയക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് രമ്യാ നമ്പീശൻ. വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിൽ നടിയായും ഗായികയായും തന്റേതായ സാഥാനം നേടിയെടുക്കുക ആയിന്നു രമ്യാ നമ്പീശൻ.

ജയറാമിന്റെ നായികയായി എത്തിയ ആനച്ചന്തം എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്.നടി എന്നതിൽ ഉപരി മികച്ച ഒരു ഗായികയും നർത്തർത്തകിയും മോഡലും കൂടിയാണ് രമ്യാ നമ്പീശൻ. വളരെ ചെറുപ്പത്തിൽ തന്നെ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ നമ്പീശൻ അനേകം ഭക്തി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.

Advertisements

ഒരു ടെലിവിഷൻ പരിപാടിയുടെ അവതാരക ആയിട്ടായിരുന്നു രമ്യാ നമ്പീശൻ തന്റെ കരിയർ ആരംഭിച്ചത്. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ആയിരുന്നു രമ്യാ നമ്പീശൻ സിനിമയിലേക്ക് അരങ്ങേറിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ സഹനടിയായി പ്രത്യക്ഷപ്പെട്ട രമ്യ നമ്പീശൻ ജയരാജ് സംവിധാനം ചെയ്ത ആനച്ചന്തം എന്ന ചിത്രത്തിലൂടെ യാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read
നായികമാരിൽ പ്രിയം ഉർവ്വശിയോട്, പാർവതിക്ക് ഒരു വൃത്തികെട്ട സ്വഭാവം ഉണ്ട്; ഭാര്യയെ കുറിച്ച് ജയറാം പറഞ്ഞത് കേട്ടോ

മലയാളത്തിൽ നിന്നും മറ്റു ഭാഷകളിലേക്കും ചേക്കേറി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നടിയായി രമ്യാ നമ്പീശൻ മാറിയിരുന്നു. ഇതിനോടകം മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം താരം ശ്രദ്ധേയമായ നിരവധി വേഷങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിൽ ആയിരുന്നു തുടക്കം എങ്കിലും, തമിഴ് സിനിമയിൽ ആണ് മികച്ച വേഷങ്ങൾ രമ്യയെ കാത്തിരുന്നത്.

നർത്തകി, നായിക, പിന്നണിഗായിക എന്നീ നിലകളിലെല്ലാം ഇന്ന് പ്രശസ്ത കൂടിയാണ് രമ്യ നമ്പീശൻ. സോഷ്യൽ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് താരം. അതേ സമയം തനിക്ക് സംഭവിച്ച ഒരു അമ്മളിയെ കുറിച്ച് അടുത്തിടെ രമ്യാ നമ്പീശൻ തുറന്നു പറഞ്ഞിരുന്നു.

നേരത്തെ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു പരിപാടിയിൽ പങ്കെടുക്കവേ ആയിരുന്നു ഈ അബദ്ധത്തെ കുറിച്ച് താരം തുറന്നു പറഞ്ഞത്. ആണ്ടലോണ്ടേ എന്ന ഗാനം ആലപിച്ച ഹിറ്റായി നിൽക്കുന്ന സമയത്താണ് തനിക്ക് അബദ്ധം സംഭവിച്ചത്. വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ ഗാനത്തിന് നിരവധി അഭിനന്ദനങ്ങളും ലഭിച്ചിരുന്നു.

ആ സമയത്താണ് ഞാൻ ഡ്രൈവിംഗ് പഠിക്കുവാനായി പോകുന്നത്. ക്ലച്ചും ഗിയറും ഒക്കെയായി ആകെപ്പാടെ കൺഫ്യൂഷ നിൽ നിൽക്കുന്ന സമയത്ത് എനിക്കൊരു ഫോൺ കോൾ വന്നു. ഹലോ ഞാൻ മമ്മൂട്ടി ആണ് എന്നാണ് മറു ഭാഗത്തു നിന്നും സംസാരിച്ചത്. ആ സമയത്ത് നിരവധി വ്യാജ ആളുകൾ വരുന്ന സമയം കൂടിയായിരുന്നു.

തന്നെ ആരെങ്കിലും പറ്റിക്കാൻ വേണ്ടി ചെയ്യുകയാണെന്ന് കരുതി ഒന്ന് വെച്ചിട്ട് പോടോ എന്നാണ് രമ്യാ നമ്പീശൻ പറഞ്ഞത്. അൽപ സമയത്തിന് ശേഷം ആണ് ജോർജ് സാർ വിളിച്ചിട്ട് അത് ശരിക്കും മമ്മൂട്ടി ആണ് എന്ന് പറയുന്നത്. അപ്പോൾ ഉണ്ടയ അവസ്ഥ. ഞാൻ പിന്നീട് തിരികെ വിളിച്ചിട്ട് മമ്മൂക്ക എടുത്തില്ല. ഇനി വിളിക്കേണ്ട, സംസാരിക്കേണ്ട എന്ന് മമ്മൂട്ടി ജോർജിനോട് പറഞ്ഞു എന്നു രമ്യാ നമ്പീശൻ പറയുന്നു.

Also Read
അയ്യപ്പനും ഭഗവതിയും കണ്ടുമുട്ടി, അപ്രതീക്ഷിതമായി അയ്യപ്പസ്വാമിയെ കണ്ടുവെന്ന് നടി മോക്ഷ; ഉണ്ണി മുകുന്ദൻ അത്ഭുതപ്പെടുത്തിയെന്ന് നടി, കൈയ്യടിച്ച് ആരാധകർ

Advertisement