വർഷങ്ങളായി എനിക്ക് ദേഷ്യം വന്നിട്ട്, നിയന്ത്രിക്കണം എന്ന് എനിക്ക് തന്നെ തോന്നി, സംയുക്ത വർമ്മ പറഞ്ഞത് കേട്ടോ

1256

വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാളത്തിലെ എണ്ണം പറഞ്ഞ നായികമാരിൽ ഒരാളായി മാറിയ നടിയാണ് സംയുക്ത വർമ്മ. ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടിയാ മാറുക ആയിരുന്നു സംയുക്ത വർമ്മ. ഏതാണ്ട് നാലു വർഷക്കാലം മാത്രമാണ് സംയുക്ത സിനിമാ രംഗത്ത് ഉണ്ടായിരുന്നത്.

ഈ നാലു വർഷക്കാലം കൊണ്ട് സംയുക്ത അഭിനയിച്ച 18 സിനിമകളും മികച്ച സ്വീകാര്യത ആയിരുന്നു നേടി എടുത്തത് ഇന്നും സംയുക്തയെ പ്രേക്ഷകർ ഓർമ്മിക്കുന്നത് ആ സിനിമകളിലൂടെ തന്നെയാണ്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ നടൻ ബിജു മേനോനെ പ്രണയിച്ച് വിവാഹം കഴിച്ച നടി അഭിനയ രംഗം വിടുക ആയിരുന്നു.

Advertisements

പിന്നീട് സോഷ്യൽ മീഡിയയിൽ ഒക്കെ സജീവമായിരുന്ന നടി തന്റെ യോഗാ ചിത്രങ്ങളും മറ്റു അരാധകർക്കായി പങ്കുവെച്ച് രംഗത്ത് എത്തുമായിരുന്നു. അതേ സമംയ നീണ്ട 17 വർഷങ്ങൾക്ക് ശേഷം അടുത്തിടെ ഒരു അഭിമുഖത്തിൽ സംയുക്ത വർമ്മ പ്രത്യക്ഷപ്പെട്ടിരുന്നു. . ബിഹൈൻ വുഡ്സ് മലയാളത്തിന് ആയിരുന്നും നടി നീണ്ട കാലത്തിന് ശേഷം അഭിമുഖം നൽകിയത്.

Also Read
നായികമാരിൽ പ്രിയം ഉർവ്വശിയോട്, പാർവതിക്ക് ഒരു വൃത്തികെട്ട സ്വഭാവം ഉണ്ട്; ഭാര്യയെ കുറിച്ച് ജയറാം പറഞ്ഞത് കേട്ടോ

ബിജു മേനോന് ഒപ്പമുള്ള ജീവിതത്തെ കുറിച്ചും മറ്റും സംയുക്ത ഈ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തനിക്ക് കുട്ടികളെ വലിയ ഇഷ്ടമായിരുന്നു ഒരുപാട് കുട്ടികൾ വേണം എന്നായിരുന്നു ആഗ്രഹം. എന്നാൽ തനിക്ക് ഗർഭിണി ആവുന്നതിന് ചില പ്രശ്‌നങ്ങൾ ഒക്കെ ഉണ്ടായിരുന്നു.

അതുകൊണ്ട് ഭഗവാൻ ദക്ഷിനെ മാത്രമാണ് തനിക്ക് നൽകിയത്. യോഗയിലൂടെ ആണ് ഇത്തരം പ്രശ്‌നങ്ങൾ ഒക്കെ മാറിയത്. ബിജു മേനോൻ വളരെ ഫ്രീ ആയിട്ടുള്ള ആളാണ്. എന്ത് കാര്യവും തുറന്നു പറയാൻ കഴിയും. പരസ്പരം നന്നായി മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് ഞങ്ങൾക്ക് തോന്നിയിട്ടുള്ളത്.

ഞാൻ എന്തൊക്കെ പറഞ്ഞാലും ബിജുവിന് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമാണ് ചെയ്യാറുള്ളത്. അത് എനിക്കും ഇഷ്ടമുള്ള കാര്യം തന്നെയാണ്. ബിജു മേനോനോടൊപ്പം ഉണ്ടായ ഒരു വിദേശ അനുഭവത്തെ കുറിച്ചും താരം തുറന്നു പറയുന്നുണ്ട്. തന്നെയും മകനെയും ഹോട്ടലിൽ നിർത്തിയതിനു ശേഷം കുറെ സമയങ്ങൾക്ക് ശേഷമാണ് ബിജു മേനോൻ തിരികെ വന്നത്.

ആ സമയത്ത് തനിക്ക് വല്ലാതെ ദേഷ്യം തോന്നി. ഞാൻ സാധനങ്ങളൊക്കെ എടുത്ത് എറിയുന്ന ഒരു അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. പിന്നീട് ആ ദേഷ്യം നിയന്ത്രിക്കണം എന്ന് തോന്നി. ഇത്രയും ദേഷ്യം കാണിക്കുന്നത് ശരിയല്ല എന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങി.

അങ്ങനെയാണ് താൻ ദേഷ്യം കൺട്രാൾ ചെയ്യാൻ പഠിച്ചത് എന്നും താരം പറയുന്നു. അതെല്ലാം യോഗയിലൂടെ ആണ് പഠിച്ചത്. ഇപ്പോൾ ആറുവർഷമായി ദേഷ്യം വന്നിട്ടില്ല എന്നും കൊറോണക്കാലം തനിക്ക് അത്ര സുഖകരമായിരുന്നില്ല എന്നും ബോറടിച്ചു എന്നും സംയുക്ത പറയുന്നു.

Also Read
അയ്യപ്പനും ഭഗവതിയും കണ്ടുമുട്ടി, അപ്രതീക്ഷിതമായി അയ്യപ്പസ്വാമിയെ കണ്ടുവെന്ന് നടി മോക്ഷ; ഉണ്ണി മുകുന്ദൻ അത്ഭുതപ്പെടുത്തിയെന്ന് നടി, കൈയ്യടിച്ച് ആരാധകർ

Advertisement