ദിലീപും കാവ്യയും ചെന്നൈയിലേയ്ക്ക് താമസം മാറിയതായി റിപ്പോർട്ടുകൾ, കാവ്യാ മാധവൻ ജിമ്മിൽ ജോയിൻ ചെയ്തു: ഫോട്ടോ വൈറൽ

4971

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നായികാ നടിയായിരുന്നു കാവ്യ മാധവൻ. ബാല താരമായി അഭിനയ രംഗത്തേക്ക് എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച നടിക്ക് ആരാധകരും ഏറെയാണ്.

മികച്ച ഒരു നർത്തകി കൂടിയായിരുന്ന കാവ്യ മാധവൻ കലോൽസവങ്ങളിലും തിളങ്ങിയിരുന്നു. താൻ ആദ്യമായി നായിക ആയി എത്തിയ ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന സിനിമയിലെ നായകൻ ആയിരുന്ന ദിലീപിനെ ആണ് നടി വിവാഹം കഴിച്ചത്. ദിലീപുമായുള്ള ത് നടിയുടെ രണ്ടാം വിവാഹം ആയിരുന്നു.

Advertisements

വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് നടി. എന്നാൽ ദിലീപിന് ഒപ്പം കല്യാണ ചടങ്ങുകളിലും പൊതു പരിപാടികളിലും എല്ലാം നടി പ്രത്യക്ഷ പെടാറുണ്ട്. അതേ സമയം വിവാഹം കഴിഞ്ഞവേളയിൽ ക്യാമറ കണ്ണുകളിൽ നിന്നും അകലം പാലിച്ചിരുന്ന കാവ്യ ഇപ്പോൾ പരിപാടികളിൽ എത്തുമ്പോൾ നിറഞ്ഞ ചിരിയോടെയാണ് ആരാധകരോട് ഇടപെടുന്നത്.

Also Read
അയ്യപ്പനും ഭഗവതിയും കണ്ടുമുട്ടി, അപ്രതീക്ഷിതമായി അയ്യപ്പസ്വാമിയെ കണ്ടുവെന്ന് നടി മോക്ഷ; ഉണ്ണി മുകുന്ദൻ അത്ഭുതപ്പെടുത്തിയെന്ന് നടി, കൈയ്യടിച്ച് ആരാധകർ

അതേ സമയം നടിയുടെ ആദ്യ വിവാഹവും വിവാഹ മോചനവും രണ്ടാം വിവാഹവും എല്ലാം വലിയ ചർച്ചയായിരുന്നു. പ്രവാസി ബിസിനസുകാരൻ ആയ നിശാൽ ചന്ദ്രയായിരുന്നു കാവ്യയെ ആദ്യം വിവാഹം ചെയ്തത്. അഭിപ്രായ ഭിന്നതകളെ തുടർന്ന് ഇരുവരും വേർപിരിയുക ആയിരുന്നു.

പിന്നീട് വർഷങ്ങൾക്ക് ശേഷമായാണ് കാവ്യ മാധവന്റെ ജീവിതത്തിലേക്ക് ദിലീപ് എത്തിയത്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ് നടി. അതേ സമയം ഇപ്പോൾ കാവ്യയും ദിലീപും കുടുംബമായി ചെന്നൈയിൽ സെറ്റിൽഡ് ആയി എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചെന്നൈയിലെ ജിമ്മിൽ കാവ്യാ ജോയിൻ ചെയ്തു എന്ന രീതിയിൽ ആണ് കഴിഞ്ഞ ദിവസം ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. താരത്തിന്റെ അടുത്തിടെ ഉണ്ടായ മേക്കോവർ വാളയാർ പരമ ശിവത്തിലേക്കുള്ള എൻട്രി ആണെന്നും ആരാധകർ പറയുന്നുണ്ട്. എന്നാൽ ഇതിനെ കുറിച്ച് സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.

കാൽ നൂറ്റാണ്ടോളം മലയാള സിനിമയിൽ സജീവമായി നിന്ന കാവ്യ മാധവൻ ഏറ്റവും ഒടുവിൽ അഭിനയിച്ചത് പിന്നെയും എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ്. ദിലീപ് ആയിരുന്നു ഈ സിനിമിലും കാവ്യയുടെ ജോഡി. വിവാഹത്തിന് ശേഷം കാവ്യ സിനിമയോടും അഭിനയത്തോടും പൂർണമായും വിട പറയുകയായിരുന്നു.

അതേ സമയം ദിലീപ് നായകനായി എത്തുന്ന 2 സിനിമകൾ പ്രദർശനത്തിന് ഒരുങ്ങുന്നത്. വോയ്‌സ് ഓഫ് സത്യനാഥനും, ബാന്ദ്രയും. ഷാഫി സംവിധാനം ചെയ്യുന്ന വോയ്‌സ് ഓഫ് സത്യനാഥനിൽ വീണാ നന്ദകുമാറാണ് നായികയായി എത്തുന്നത്. ജോജു ജോർജും ഈ സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

രാമലീല എന്ന സൂപ്പർരഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഗോപി ദിലീപ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന സിനിമയാണ് ബാന്ദ്ര. തെന്നിന്ത്യൻ താരസുന്ദരി മിൽക്കി ബ്യൂട്ടി തമന്നയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു.

Also Read
ഒന്ന് വെച്ചിട്ട് പോടോ, മമ്മൂട്ടി ഫോണില്ഡ വിളിച്ചപ്പോൾ ദേഷ്യപ്പെട്ട് രമ്യാ നമ്പീശൻ, സംഭവം ഇങ്ങനെ

Advertisement